അഴിമതിക്കേസില്‍ നവാസ് ഷെരീഫും മകളും അറസ്റ്റില്‍
Updated: July 13, 2018, 10:40 PM IST
Updated: July 13, 2018, 10:40 PM IST
ലാഹോര്‍: ലണ്ടനില്‍ നിന്ന് പാകിസ്താനിലെത്തിയ മുന്‍പ്രധാനമന്ത്രി നവാസ് ഷെറീഫിനെയും മകള്‍ മര്‍യം നവാസിനെയും അറസ്റ്റു ചെയ്തു.
ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്. ഇരുവരുടെയും പാസ്പോര്‍ട്ട് പിടിച്ചെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരെയും വിമാനമാര്‍ഗം റാവല്‍പിണ്ടിയിലെ ജയിലിലേക്കു മാറ്റി.
ഇന്ത്യന്‍ സമയം രാത്രി 9.15 ന് ആണ് നവാസ് ഷെരീഫും മകള്‍ മര്‍യവും യാത്ര ചെയ്ത വിമാനം ലാഹോറിലെത്തിയത്. വിമാനം എത്തിയ ഉടന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗോഷന്‍ ഏജന്‍സി (എഫ്.ഐ.എ) ഉദ്യോഗസ്ഥര്‍ മറ്റു യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിയശേഷമാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. അതേസമയം വിമാനത്തില്‍ നിന്നറങ്ങിയ ഷെരീഫ് കാറില്‍ കയറാന്‍ കൂട്ടാക്കാതെ ഹെലികോപ്ടറിനടുത്തേക്ക് നടന്നെത്തുകയായിരുന്നു. ഹെലികോപ്ടറില്‍ ഇരുവരെയും ഇസ്ലാമാബാദില് എത്തിച്ചശേഷം റാവല്‍പിണ്ടി ജയിലിലേക്ക് കൊണ്ടു പോകും.
ചികിത്സയില്‍ കഴിയുന്ന ഭര്യയെ സന്ദര്‍ശിച്ചു മടങ്ങവെയാണ് അറസ്റ്റ്. അതേസമയം നവാസ് ഷെരീഫ് എത്തുന്നതിന് മുന്‍പ് നടന്ന ബോംബ് സ്ഫോടനത്തില്‍ 70 പേര് കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
ഷെരീഫിനെ അറസ്റ്റു ചെയ്യുന്നതിനെതിരെ വന്‍ പ്രതിഷേധം രാജ്യത്തിന്റെ വിവധഭാഗങ്ങളിലുണ്ടായി. ക്രമസമാധന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ 10000 പൊലീസുകാരെയാണ് ലാഹോര്‍ പട്ടണത്തില്‍ നിയോഗിച്ചിരു്നു.
അഴിമതിപണം ഉപയോഗിച്ച് ലണ്ടനില്‍ ഫ്ലാറ്റ് വാങ്ങിയ കേസില്‍ അഴിമതിവിരുദ്ധ കോടതി നവാസ് ഷെരീഫിനെ പത്തുവര്‍ഷത്തെ തടവിനും മകള്‍ മര്‍യത്തെ എഴുവര്‍ഷത്തെ തടവിനുമാണ് ശിക്ഷിച്ചത്. അറസ്റ്റിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാനിടയുള്ളതിനാല് നൂറുകണക്കിനു പി.എം.എല്‍(എന്‍) പ്രവര്‍ത്തകരെ കരുതല്‍ തടങ്കിലാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നിരവധി പ്രദേശിക നേതാക്കളും കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടും.
നവാസ് ഷെരീഫിന്റെ മടങ്ങിവരവിന് മുന്നോടിയായി ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തുട്ടുണ്ട്. നാവാസ് ഷെരീഫിന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യരുതെന്ന ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.

Loading...
صبح کے تخت نشین," شام کو" مجرم " ٹھرے..ہم نے پل بھر میں نصیبوں کو بدلتے دیکھا
Here's to the hope that the dark era has come to an end. Pakistan's destiny is also about to change and for the better!#DekhoDekhoChorAya pic.twitter.com/EVqMIiMheU
— PTI (@PTIofficial) July 13, 2018