• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നവാസ് ഷെരീഫും മകളും ലാഹോറിലേക്ക്; ജയിലിലടയ്ക്കാന്‍ തയാറെടുത്ത് പാക് സര്‍ക്കാര്‍


Updated: July 13, 2018, 3:13 PM IST
നവാസ് ഷെരീഫും മകളും ലാഹോറിലേക്ക്; ജയിലിലടയ്ക്കാന്‍ തയാറെടുത്ത് പാക് സര്‍ക്കാര്‍

Updated: July 13, 2018, 3:13 PM IST
ലാഹോര്‍: കോടതി തടവു ശിക്ഷ വിധിച്ച മുന്‍പ്രധാനമന്ത്രി നവാസ് ഷെറീഫും മകള്‍ മര്‍യം നവാസും ലണ്ടനില്‍ നിന്ന് പാകിസ്താനിലേക്കു തിരിച്ചു. ലണ്ടനില്‍ നിന്നും പാകിസ്താനിലേക്കു മടങ്ങുകയാണെന്നതു സ്ഥിരീകരിച്ച് മകള്‍ മര്‍യം ഇരുവരും വിമനത്താവളത്തില്‍ ഇരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു.

Abu Dhabi airport. pic.twitter.com/CtUK3vCkMu



ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വൈകിട്ട് 6.15ന് ഇവരും എത്തുമെന്നാണ് സൂചന. വിമാനത്താവളത്തിലെത്തുന്ന ഇരുവരെയും അറസ്റ്റു ചെയ്യാനാണ് പാക് പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ 10000 പൊലീസുകാരെയാണ് ലാഹോര്‍ പട്ടണത്തില്‍ നിയോഗിച്ചിരിക്കുന്നത്. ഷെരീഫിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വിമാനത്താവളത്തിലേക്ക് റാലി സംഘടിപ്പിക്കുമെന്ന് പാകിസ്താന്‍ മുസ്ലീംലീഗ്(പി.എം.എല്‍-എന്‍) അറിയിച്ചിട്ടുണ്ട്.

Told my kids to be brave in the face of oppression. But kids will still be kids. Goodbyes are hard, even for the grownups. pic.twitter.com/ge17Al5gfY



അഴിമതിപണം ഉപയോഗിച്ച് ലണ്ടനില്‍ ഫ്‌ലാറ്റ് വാങ്ങിയ കേസില്‍ അഴിമതിവിരുദ്ധ കോടതി നവാസ് ഷെരീഫിനെ പത്തുവര്‍ഷത്തെ തടവിനും മകള്‍ മര്‍യത്തെ എഴുവര്‍ഷത്തെ തടവിനുമാണ് ശിക്ഷിച്ചത്.

ലണ്ടനില്‍ നിന്ന് അബുദാബിയിലെത്തുന്ന ഷെരീഫും മകളും അവിടെ നിന്ന് ഇത്തിഹാദ് വിമാനത്തിലാണ് ലാഹോറിലെത്തുന്നത്. ലോഹോറില്‍ എത്തിയാലുടന്‍ വിമാനത്താവളത്തില്‍ വച്ചുതന്നെ ഇരുവരെയും അറസ്റ്റു ചെയ്ത് കോടതി ഉത്തരവ് നടപ്പാക്കുമെന്ന് നിയമമന്ത്രി അലി സഫര്‍ വ്യക്തമാക്കിയിരുന്നു.



അറസ്റ്റിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാനിടയുള്ളതിനാല്‍ നൂറുകണക്കിനു പി.എം.എല്‍(എന്‍) പ്രവര്‍ത്തകരെ കരുതല്‍ തടങ്കിലാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നിരവധി പ്രദേശിക നേതാക്കളും കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടും.

നവാസ് ഷെരീഫിന്റെ മടങ്ങിവരവിന് മുന്നോടിയായി ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തുട്ടുണ്ട്. നാവാസ് ഷെരീഫിന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യരുതെന്ന ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.
First published: July 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍