• HOME
 • »
 • NEWS
 • »
 • world
 • »
 • Uber| 'ഡ്രൈവർമാർ ലൈംഗികമായി പീഡിപ്പിച്ചു; ഊബർ കമ്പനിക്കെതിരെ 550 സ്ത്രീകളുടെ പരാതി

Uber| 'ഡ്രൈവർമാർ ലൈംഗികമായി പീഡിപ്പിച്ചു; ഊബർ കമ്പനിക്കെതിരെ 550 സ്ത്രീകളുടെ പരാതി

2020ൽ മാത്രം ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട 998 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 141 ബലാത്സംഗ പരാതികളും ഉൾപ്പെടുന്നു

 • Last Updated :
 • Share this:
  യുഎസിൽ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ശാരീരിക ആക്രമണങ്ങൾ എന്നിങ്ങനെ ഡ്രൈവർമാരിൽ നിന്ന് പീഡനത്തിന് ഇരയായെന്ന് കാട്ടി 550 ഓളം സ്ത്രീ യാത്രക്കാർ റൈഡർ പ്ലാറ്റ്ഫോമായ ഊബറിനെതിരെ പരാതി നൽകി. സാൻഫ്രാൻസിസ്കോ കൗണ്ടി സുപ്പീരിയർ കോടതിയിൽ സമർപ്പിച്ച പരാതിയിൽ നഷ്ടപരിഹാരവും ജൂറി വിചാരണയും ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോവുക, ലൈംഗികമായി പീഡിപ്പിക്കുക, ശാരീരികമായി ആക്രമിക്കുക, ബലാത്സംഗം ചെയ്യുക, തടവിൽവെക്കുക എന്നിങ്ങനെ ഊബർ ഡ്രൈവർമാരാൽ വേട്ടയാടുകയോ ഉപദ്രവിക്കുകയോ മറ്റെന്തെങ്കിലും വിധത്തിൽ ആക്രമിക്കുകയോ ചെയ്തതായി കോടതിയിൽ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നതായി ടെക്‌ക്രഞ്ച് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

  "ഊബറിന്റെ മുഴുവൻ ബിസിനസ്സ് മോഡലിലും ആളുകൾക്ക് സുരക്ഷിതമായ ഒരു യാത്ര നൽകുമെന്നാണ് ഉറപ്പുനൽകുന്നത്, എന്നാൽ യാത്രക്കാരുടെ സുരക്ഷ ഒരിക്കലും അവരുടെ വിഷമമോ ആയിരുന്നില്ല, വളർച്ചയായിരുന്നു ലക്ഷ്യം. അത് അവരുടെ യാത്രക്കാരുടെ സുരക്ഷയുടെ ചെലവിലായിരുന്നു," സ്ത്രീകളെ പ്രതിനിധീകരിച്ച് സ്ലേറ്റർ സ്ലേറ്റർ ഷുൽമാന്റെ സ്ഥാപക പങ്കാളിയായ ആദം സ്ലേറ്റർ പറഞ്ഞു. “സമീപകാലത്ത് ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി കമ്പനി അംഗീകരിച്ചിട്ടുണ്ടെങ്കിലും, അതിനോടുള്ള അവരുടെ പ്രതികരണം മന്ദഗതിയിലുള്ളതും അപര്യാപ്തവുമാണ്” സ്ലേറ്റർ കൂട്ടിച്ചേർത്തു.

  Also Read-  ഹിജാബ് ഊരിമാറ്റി ഇറാനിയൻ വനിതകൾ; 'ഹിജാബ് വേണ്ട' എന്ന ആഹ്വാനവുമായി പ്രതിഷേധം

  2014 മുതൽ ഊബർ ഡ്രൈവർമാർ പതിവായി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന വസ്തുത കമ്പനി മനഃപൂർവം മറച്ചുവെക്കുകയാണെന്നും "പകരം ഊബർ ഒരു സുരക്ഷിത ഗതാഗത മാർഗ്ഗമാണെന്ന് കാണിക്കുകയുമായിരുന്നു" എന്നും പരാതിയിൽ പറയുന്നു. ഡ്രൈവർമാരുടെ ശരിയായ പശ്ചാത്തല പരിശോധന നടത്താതെ റൈഡർമാർക്ക് മതിയായ സുരക്ഷാ മാർഗങ്ങൾ നൽകാതെ, ലൈംഗിക വേട്ടക്കാരെ സ്ത്രീകളെ കണ്ടെത്താനും ആക്രമിക്കാനും ഒരു വേദി ഒരുക്കുകയാണ് ഊബർ ചെയ്തതെന്നും സ്ത്രീകൾ കുറ്റപ്പെടുത്തുന്നു.

  ഊബറിന്റെ ഏറ്റവും പുതിയ സുരക്ഷാ റിപ്പോർട്ട് പ്രകാരം 2020ൽ മാത്രം ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട 998 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 141 എണ്ണം ബലാത്സംഗ കേസുകളാണ്. 2019നും 2020നും ഇടയിൽ ലൈംഗികാതിക്രമവുമായി ബന്ധപ്പെ്ട്ട് 3824 റിപ്പോർട്ടുകൾ ഊബറിന് ലഭിച്ചു. 2017 മുതൽ 2018 വരെയുള്ള സംഭവങ്ങൾ വിശദീകരിക്കുന്ന ഊബറിന്റെ ആദ്യ സുരക്ഷാ റിപ്പോർട്ടിൽ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഏകദേശം 6,000 റിപ്പോർട്ടുകളുണ്ട്.

  Also Read-ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ; പ്രതിഷേധക്കാരെ നേരിടാൻ സജ്ജമായി സൈന്യം

  ഇതിനിടെ, ഊബറിന്റെ മറ്റൊരു ഇരുണ്ടവശമാണ് കമ്പനിയിൽ നിന്ന് ചോർന്ന ആഭ്യന്തര രേഖകൾ കാണിക്കുന്നത്. നിയമ ലംഘനം നടത്തി സർക്കാരുകളെ സ്വാധീനിച്ച് (ഇന്ത്യയിൽ ഉൾപ്പെടെ) ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് രേഖകള്‍ കാണിക്കുന്നത്.

  'പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, ശതകോടീശ്വരന്മാർ, പ്രഭുക്കന്മാർ, മാധ്യമ മുതലാളിമാർ എന്നിവരെ തന്ത്രപൂർവ്വം സമീപിച്ച് തങ്ങൾക്കുള്ള പിന്തുണ വർധിപ്പിക്കാൻ ഊബർ എങ്ങനെ ശ്രമിച്ചുവെന്ന് ഡാറ്റ കാണിക്കുന്നു”- 2013നും 2017നും ഇടയിലുള്ള 1,24,000ലധികം രേഖകൾ അടങ്ങിയ ‘ഊബർ ഫയലുകൾ’ സ്വന്തമാക്കിയ ദ ഗാർഡിയൻ പറയുന്നു.
  Published by:Rajesh V
  First published: