HOME » NEWS » World » NEIGHBOUR CUTS TREE IN HALF AFTER ARGUMENT OVER PIGEON POO GH

പ്രാവിൻ കാഷ്ഠത്തെചൊല്ലി തർക്കം; അയൽക്കാരന്റെ മരം പകുതിയായി മുറിച്ചു - വൈറലായി ചിത്രങ്ങൾ

മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ വീട്ടമ്മ യുവാവിന്റെ കൈവെട്ടിയ സംഭവം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി അണക്കരയിലാണ് സംഭവം നടന്നത്. അണക്കര ഏഴാം മൈൽ സ്വദേശി മനു(30)വിന്റെ കയ്യിലാണ് വെട്ടേറ്റത്.

News18 Malayalam | Trending Desk
Updated: June 25, 2021, 5:46 PM IST
പ്രാവിൻ കാഷ്ഠത്തെചൊല്ലി തർക്കം; അയൽക്കാരന്റെ മരം പകുതിയായി മുറിച്ചു - വൈറലായി ചിത്രങ്ങൾ
tree
  • Share this:
ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ ഷെഫീൽഡിൽ വീട്ടുമുറ്റത്ത് നിൽക്കുന്ന ഒരു മരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. 56കാരനായ ഭരത് മിസ്ട്രിയുടെ വീട്ട് മുറ്റത്ത് കഴിഞ്ഞ 25 വർഷമായി നിന്നിരുന്ന മരത്തിന്റെ പകുതി ശാഖകളാണ് അയൽക്കാരൻ മുറിച്ച് മാറ്റിയത്. എന്തുകൊണ്ടാണ് മരത്തിന്റെ പകുതി മാത്രം വെട്ടിയത് എന്നല്ലേ?

രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒരു വർഷത്തെ തർക്കത്തിന്റെ ഫലമാണിത്. മരത്തിൽ ഇരുന്ന് പ്രാവുകൾ ഉണ്ടാക്കുന്ന ശബ്ദം അലോസരമാണെന്നും പ്രാവുകളുടെ കാഷ്ഠം ഉൾപ്പെടെയുള്ളവ തന്റെ മുറ്റത്തേയ്ക്ക് വീഴുന്നതിനും എതിരെ അയൽക്കാരൻ പരാതിപ്പെട്ടിരുന്നു.

കോവിഡ് കേസുകൾ വർദ്ധിക്കുന്നു; വീണ്ടും മാസ്ക് ധരിക്കൽ നിർബന്ധിതമാക്കി ഇസ്രായേൽ

'കഴിഞ്ഞ 25 വർഷമായി മുറ്റത്ത് നിൽക്കുന്ന മരമാണിത്. അയൽവാസിയുമായുള്ള കരാർ അനുസരിച്ച് പന്തിന്റെ ആകൃതിയിലാണ് മരത്തിന്റെ ശാഖകൾ വെട്ടി നിർത്തിയിരുന്നത്. എന്നാൽ, അടുത്തിടെ ഈ വൃക്ഷത്തിൽ ധാരാളം പക്ഷികളെത്താൻ തുടങ്ങി. പക്ഷികൾ മരത്തിൽ ഇരിക്കുന്നത് തടയാൻ മരത്തിൽ കറുത്ത തുണിക്കഷണങ്ങൾ ഇടാറുണ്ടെന്നും ' - മിസ്ട്രിയെ ഉദ്ധരിച്ച് ലാഡ് ബൈബിൾ പറഞ്ഞു.

'എന്നാൽ, കഴിഞ്ഞ ആഴ്ച മരത്തിന്റെ പാതി വെട്ടിമാറ്റാൻ പോകുകയാണെന്ന് അയൽവാസി പറഞ്ഞു, അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടെങ്കിലും വെള്ളിയാഴ്ച മരത്തിന്റെ പാതി മുറിച്ചു മാറ്റിയെന്ന്' - മിസ്ട്രി പറഞ്ഞു.

'ആം ആദ്മി': പ്രമേഹരോഗികൾക്ക് മിതമായ നിരക്കിൽ പഞ്ചസാരരഹിത മാമ്പഴവുമായി പാകിസ്ഥാനി കർഷകൻ

'മരത്തിന്റ പാതി മുറിച്ച് മാറ്റരുതെന്ന് അവരോട് അപേക്ഷിച്ചിരുന്നു. എന്നാൽ, മരം അയൽവാസിയുടെ സ്ഥലത്തേക്ക് ചാഞ്ഞ് വളരാൻ തുടങ്ങിയിരുന്നു. തന്റെ സ്ഥലത്തേക്ക് ചാഞ്ഞ് നിൽക്കുന്നതെന്തും വെട്ടി മാറ്റാനുള്ള അവകാശം അയൽവാസിക്ക് ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായും.' - മിസ്ട്രി പറഞ്ഞു.

'മരത്തിന്റെ ശിഖരങ്ങൾ ഒരാളുടെ തലയുടെ ഉയരത്തിന് മുകളിലാണ് വളർന്നിരുന്നത്. ശാഖകളുടെ ഏറ്റവും താഴ്ന്ന ഭാഗം ഏകദേശം എട്ട് അടി ഉയരത്തിലാണ് ആരംഭിക്കുന്നത്. അയൽവാസിക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് താഴെയുള്ള ശാഖകൾ മുറിച്ചു മാറ്റിയതെന്നും' - മിസ്ട്രി കൂട്ടിച്ചേർത്തു.

പക്ഷികൾ മരത്തിൽ ഇരിക്കുന്നത് തടയാൻ മരത്തിൽ ഒരു വല ഇടാമോ എന്ന് അയൽവാസിയോട് ചോദിച്ചിരുന്നു, എന്നാൽ അവർ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും മിസ്ട്രി പറഞ്ഞു. പാതി വെട്ടിക്കളഞ്ഞ മരത്തിന്റെ ഫോട്ടോ ഓൺ‌ലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ വീട്ടമ്മ യുവാവിന്റെ കൈവെട്ടിയ സംഭവം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി അണക്കരയിലാണ് സംഭവം നടന്നത്. അണക്കര ഏഴാം മൈൽ സ്വദേശി മനു(30)വിന്റെ കയ്യിലാണ് വെട്ടേറ്റത്. അയൽവാസിയായ പട്ടശ്ശേരിൽ ജോമോളാണ് വെട്ടിയത്. ജോമോളുടെ വീടിന് സമീപത്ത് മനു സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നു എന്ന് ആരോപിച്ചുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമായത്. ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്ന് കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യം കണ്ടത്തിയിരുന്നു. ഇരുവീട്ടുകാരും തമ്മിൽ ഇതിനു മുമ്പും തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Published by: Joys Joy
First published: June 25, 2021, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories