• HOME
  • »
  • NEWS
  • »
  • world
  • »
  • Noisy Sex | സെക്സിനിടയിലെ ശബ്ദത്തെക്കുറിച്ച് അയൽവാസികളുടെ പരാതികള്‍ ന്യൂയോർക്കിൽ കൂടുന്നതായി റിപ്പോർട്ട്

Noisy Sex | സെക്സിനിടയിലെ ശബ്ദത്തെക്കുറിച്ച് അയൽവാസികളുടെ പരാതികള്‍ ന്യൂയോർക്കിൽ കൂടുന്നതായി റിപ്പോർട്ട്

''പ്രകൃതിദുരന്ത സമയത്ത് പോലും ഞങ്ങള്‍ ഉറങ്ങിയിട്ടുണ്ട്. എന്നാല്‍ അയല്‍വാസിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം ഞങ്ങൾ രാത്രിയിൽ ഉണര്‍ന്നിരിക്കുകയാണ്... ''

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ലൈംഗിക ബന്ധത്തിനിടയിലെ ശബ്ദം സംബന്ധിച്ച് ന്യൂയോര്‍ക്ക് (New York) നഗരത്തില്‍ പരാതികൾ ഉയരുന്നു. ദിവസവും ഗവണ്‍മെന്റ് ഹെല്‍പ്പ് ലൈൻ നമ്പറുകളിൽ (Helpline Numbers) ഇത്തരത്തിലുള്ള നിരവധി പരാതികളാണ് (Complaints) ലഭിച്ചു കൊണ്ടിരിക്കുന്നത്.

    ശബ്ദം സംബന്ധിച്ച പരാതികൾ ന്യൂയോര്‍ക്ക് നഗരത്തിൽ പതിവാണ്. പ്രതിമാസം ഇത്തരത്തിലുള്ള 75,000 പരാതികൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകളെന്ന് പാച്ച് (Patch)നെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ 311 പരാതികൾ രാത്രികാലത്തെ ലൈംഗിക ബന്ധത്തിനിടയിലെ ശബ്ദത്തെക്കുറിച്ചുള്ള അയല്‍വാസികളുടെ പരാതികളാണ്.

    2021 ഫെബ്രുവരി 19 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 9 വരെ, ഔദ്യോഗിക ഹെല്‍പ്പ് ലൈനില്‍ ലൈംഗികബന്ധത്തിനിടയിലെ ശബ്ദങ്ങളെക്കുറിച്ച് 277 പരാതികള്‍ ലഭിച്ചതായി വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ക്വീന്‍സ് കൗണ്ടിയിൽ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികൾ ലഭിച്ചത്. 103 പരാതികളാണ് ഇവിടെ നിന്ന് ലഭിച്ചിരിക്കുന്നത്. മാന്‍ഹട്ടന്‍ 66 പരാതിയുമായി രണ്ടാമതെത്തിയപ്പോള്‍ ബ്രൂക്ക്‌ലിനിൽ നിന്ന് 55, ബ്രോങ്ക്‌സ് 48, സ്റ്റാറ്റന്‍ ഐലന്‍ഡ് നാല് എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചിരിക്കുന്നത്.

    Also Read- Bra Fence | സ്ത്രീകളുടെ അടിവസ്ത്രം വേലിക്ക് കുറുകെയിടുന്നതിലൂടെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് സ്പോട്ട്

    ബ്രൂക്ക്‌ലിനിലെ ഗ്രീന്‍വുഡ് ഹൈറ്റ്‌സിലെ ഒരു നിവാസി ബഹളം നിറഞ്ഞ ലൈംഗികതയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് - ''പ്രകൃതിദുരന്ത സമയത്ത് പോലും ഞങ്ങള്‍ ഉറങ്ങിയിട്ടുണ്ട്. എന്നാല്‍ അയല്‍വാസിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം ഞങ്ങൾ രാത്രിയിൽ ഉണര്‍ന്നിരിക്കുകയാണെന്നാണ്. എന്റെ ജീവിതത്തില്‍ ഭൂകമ്പങ്ങളും തീപിടുത്തങ്ങളും നേരിട്ടുണ്ട്. എന്നാൽ ആ സമയത്തും താൻ ഉറങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ ശബ്ദം കാരണം ഉറങ്ങാന്‍ കഴിയുന്നില്ല'' കഴിഞ്ഞ ഏപ്രിലില്‍ പുലര്‍ച്ചെ 2.45 ന് നല്‍കിയ പരാതിയില്‍ ഒരാൾ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

    ജീവിത നിലവാരത്തെ ബാധിക്കുന്ന എല്ലാത്തരം പരാതികളും ഗൗരവമായി കാണുമെന്ന് ന്യൂയോര്‍ക്ക് പോലീസ് വക്താവ് സോഫിയ മേസണ്‍ പാച്ചിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.

    Also Read-ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ ?ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    അയൽക്കാരായ ദമ്പതികൾ സെക്സിൽ ഏർപ്പെടുമ്പോൾ ഉച്ചത്തിൽ ശബ്ദമുണ്ടാകുന്നുവെന്ന യുവാവിന്‍റെ പരാതി അടുത്തിടെ വൈറലായിരുന്നു. സ്പെയിനിലെ ഒരു അപ്പാർട്ട്മെന്‍റിലാണ് ഈ സംഭവം. രാത്രിയിൽ അപ്പാർട്ട്മെന്‍റ് ബ്ലോക്കിലെ മുറിയിൽവെച്ച് ദമ്പതികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ശബ്ദം അരോചകമാണെന്ന് കാട്ടിയാണ് അയൽക്കാരൻ പരാതി നൽകിയത്. അപ്പാർട്ട്മെന്‍റിലെ നോട്ടീസ് ബോർഡിൽ യുവാവ് എഴുതിയ പരാതിയുടെ ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായി. അപ്പാർട്ടമെന്‍റിലേക്കുള്ള പ്രവേശനകവാടത്തിലുള്ള നോട്ടീസ് ബോർഡിലാണ് യുവാവ് പരാതി എഴുതിവെച്ചത്. എന്നാൽ അയൽക്കാരന്‍റെ പരാതിയിൽ ആരോപണവിധേയരായ ദമ്പതികൾ ക്ഷമാപണം നടത്തുകയുംചെയ്തു.
    Published by:Rajesh V
    First published: