• HOME
  • »
  • NEWS
  • »
  • world
  • »
  • Nepal Plane Crash | നേപ്പാളിലെ വിമാന ദുരന്തം; മുഴുവന്‍ യാത്രക്കാരും മരിച്ചു; 22 മൃതദേഹം കണ്ടെത്തി

Nepal Plane Crash | നേപ്പാളിലെ വിമാന ദുരന്തം; മുഴുവന്‍ യാത്രക്കാരും മരിച്ചു; 22 മൃതദേഹം കണ്ടെത്തി

മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്ന് സൈന്യം വ്യക്തമാക്കി.

  • Share this:
    കാഠ്മാണ്ഡു: നേപ്പാളില്‍(Nepal) തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം. കണ്ടെടുത്ത ഇരുപത്തിയൊന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്ന് സൈന്യം വ്യക്തമാക്കി.

    ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് ശേഷിക്കെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് നിഗമനം. സനോസര്‍ എന്ന പറയുന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. മുംബൈയിലെ നാലംഗ കുടുംബം അടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്.

    Also Read-Nepal Plane Crash| നേപ്പാളിലെ വിമാന ദുരന്തം; 14 മൃതദേഹങ്ങൾ‌ കണ്ടെടുത്തു

    10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു. 22 യാത്രക്കാരില്‍ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാള്‍ സ്വദേശികളും രണ്ട് ജര്‍മന്‍ പൗരന്മാരും 3 നേപ്പാള്‍ സ്വദേശികളായ ക്യാബിന്‍ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്.

    മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കും. സൈന്യം തിരച്ചില്‍ തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ വിമാനാവശിഷ്ടങ്ങള്‍ കണ്ടതായി ഗ്രാമീണര്‍ അറിയിച്ചു. മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്.

    Also Read-Flight Missing | നേപ്പാളില്‍ 22 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി; നാലു പേര്‍ ഇന്ത്യക്കാര്‍

    താര എയറിന്റെ 9 എന്‍എഇടി വിവാമാനമാണ് തകര്‍ന്നത്. കാണാതാകുന്നതിനു മുമ്പ് മസ്താങ് ജില്ലയിലെ ജോംസോമിന്റെ മുകളിലൂടെ വിമാനം കാണപ്പെട്ടുവെന്നും തുടര്‍ന്ന് ധൗലഗിരി പര്‍വതത്തിന് ഭാഗത്തേക്ക് തിരിയുകയും പിന്നീട് വിമാനവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ പറഞ്ഞു.
    Published by:Jayesh Krishnan
    First published: