• HOME
 • »
 • NEWS
 • »
 • world
 • »
 • നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെ പാർട്ടിയിൽനിന്ന് പുറത്താക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിലേക്ക്

നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെ പാർട്ടിയിൽനിന്ന് പുറത്താക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിലേക്ക്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) പുനരുജ്ജീവിപ്പിക്കാൻ കെ.പി ശർമ്മ ഒലി രംഗത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് അവിടെ നിന്നുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

kp-sharma-oli-1

kp-sharma-oli-1

 • Share this:
  കാഠ്മണ്ഠു: നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് പുറത്താക്കി. മുതിർന്ന നേതാവ് പ്രചണ്ഡ നേതൃത്വം നൽകുന്ന വിഭാഗമാണ് കെ.പി ശർമ്മ ഒലിയെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. “അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കി,” പ്രചണ്ഡ വിഭാഗത്തിന്‍റെ വക്താവ് നാരായൺ കാജി ശ്രേഷ്ഠ വാർത്താ ഏജൻസി എ എൻ ഐയോട് സ്ഥിരീകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിനെ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) പുനരുജ്ജീവിപ്പിക്കാൻ കെ.പി ശർമ്മ ഒലി രംഗത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് അവിടെ നിന്നുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

  'ഭരണകക്ഷിയായ എൻ‌സി‌പി ചെയർമാൻ സ്ഥാനത്ത് നിന്ന് ഞങ്ങൾ ഒലിയെ പുറത്താക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി തുടരാൻ അദ്ദേഹത്തിന് യോഗ്യതയില്ലാത്തതിനാൽ ഞങ്ങൾ അദ്ദേഹത്തിനെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കും. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഞങ്ങൾ അദ്ദേഹത്തോട് നിർദേശിച്ചിട്ടുണ്ട്. അദ്ദേഹം ഞങ്ങൾക്ക് മറുപടി നൽകിയിട്ടില്ല ഇന്നുവരെ'-എൻ‌സി‌പിയിൽ കെ.പി ശർമ്മ ഒലിയുടെ എതിർ വിഭാഗത്തിന്റെ നേതാവായ മാധവ് കുമാർ നേപ്പാൾ പറഞ്ഞു.

  You May Also Like- അമേരിക്കൻ പ്രസിഡന്റ് ഏറ്റവും ശക്തമായ അധികാര പദവി; ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അറിയാം

  275 അംഗ സഭയെ പിരിച്ചുവിടാൻ കെ.പി ശർമ്മ ഒലി ശുപാർശ ചെയ്തതിനെത്തുടർന്ന് ഡിസംബർ 20 ന് നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധിയിലായി. പ്രചണ്ഡയുമായുള്ള അധികാര പോരാട്ടത്തിനിടയിലാണ് ഇത് അപ്രതീക്ഷിതമായി പാർലമെന്‍റ് പിരിച്ചുവിടാൻ പ്രധാനമന്ത്രി ശുപാർശ ചെയ്തത്. ഏറെ നാളായി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ശീതമരത്തിനൊടുവിലാണ് ഒലി ഇത്തരമൊരു നീക്കം നടത്തിയത്.

  പ്രധാനമന്ത്രിയുടെ ശുപാർശപ്രകാരം പ്രവർത്തിച്ച പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി അടുത്തിടെ സഭ പിരിച്ചുവിട്ട് ഏപ്രിൽ 30, മെയ് 10 തീയതികളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഭരണകക്ഷിയുടെ സഹ ചെയർമാനായ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള എൻ ‌സി പിയുടെ വലിയൊരു വിഭാഗത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു വരാൻ ഇടയാക്കി.

  പ്രചന്ദയുടെ നേതൃത്വത്തിലുള്ള വിഭാഗം തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും പ്രസിഡന്റ് ഭണ്ഡാരിക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാനും പദ്ധതിയിട്ടിരിക്കുകയാണെന്ന് അറിഞ്ഞതിനെത്തുടർന്നാണ് സഭ പിരിച്ചുവിടാൻ നിർബന്ധിതനായതെന്ന് എൻ സി പിയുടെ ഒരു വിഭാഗത്തിന്‍റെ നേതാവ് കൂടിയായ ഒലി പറഞ്ഞു.

  Also Read- റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് വ്യത്യസ്തമായൊരു സമ്മാനവുമായി ദുബായിലെ മലയാളി വിദ്യാർത്ഥി

  പാർലമെന്റ് പിരിച്ചുവിടാനും പുതിയ തിരഞ്ഞെടുപ്പ് നടത്താനുമുള്ള ഒലിയുടെ പെട്ടെന്നുള്ള തീരുമാനത്തെ “ആഭ്യന്തര കാര്യമായി” ഇന്ത്യ വിശേഷിപ്പിച്ചു, അത് ജനാധിപത്യ പ്രക്രിയകൾക്കനുസരിച്ച് രാജ്യത്തിന് തീരുമാനിക്കാം. ഒലിയുടെ നേതൃത്വത്തിലുള്ള സിപിഎൻ-യുഎംഎല്ലും പ്രചന്ദയുടെ നേതൃത്വത്തിലുള്ള എൻസിപിയും (മാവോയിസ്റ്റ് സെന്റർ) 2018 മെയ് മാസത്തിൽ ലയിച്ച് ഒന്നിച്ചു പ്രവർത്തിച്ചു വരികയായിരുന്നു. 2017 ലെ പൊതുതെരഞ്ഞെടുപ്പിൽ സഖ്യം വിജയിച്ചതിനെത്തുടർന്നാണ് ഒരു ഏകീകൃത നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കാൻ ഇരു കൂട്ടരും തയ്യാറായത്.
  Published by:Anuraj GR
  First published: