• HOME
 • »
 • NEWS
 • »
 • world
 • »
 • 'യോഗ ഉത്ഭവിച്ചത് ഇന്ത്യയിലല്ല നേപ്പാളിൽ': വിവാദമായി നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമ‍‍ർശം, വൈറലായി ട്രോളുകൾ

'യോഗ ഉത്ഭവിച്ചത് ഇന്ത്യയിലല്ല നേപ്പാളിൽ': വിവാദമായി നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമ‍‍ർശം, വൈറലായി ട്രോളുകൾ

അതിർത്തി തർക്കം തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ കഴിഞ്ഞ വ‍ർഷം നേപ്പാൾ ഭേദഗതി വരുത്തിയിരുന്നു. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് പൗരത്വം ലഭിക്കാന്‍ കുറഞ്ഞത് ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വരും.

Image Credits: Twitter/@TheRobinChawla

Image Credits: Twitter/@TheRobinChawla

 • Share this:
  വിവാദ പരാമർശങ്ങളുമായി വീണ്ടും നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി. ഇത്തവണ യോ​ഗ ഉത്ഭവിച്ചത് ഇന്ത്യയിലല്ല, നേപ്പാളിലാണെന്ന അവകാശവാദവുമായാണ് ഒലി രം​ഗത്തെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. നേപ്പാളിലാണ് യോ​ഗ ഉത്ഭവിച്ചതെന്നും യോഗ നിലവില്‍ വന്നപ്പോള്‍ ഇന്നത്തെ ഇന്ത്യ നിലവിൽ ഉണ്ടായിരുന്നില്ലെന്നുമാണ് ഒലിയുടെ അവകാശവാദം. യോ​ഗ നിലവിൽ വന്ന സമയത്ത് ഇന്ത്യ വിവിധ ഭാ​ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയായിരുന്നുവെന്നും ഒലി പറഞ്ഞു.

  കെ പി ശ‍‍ർമ്മ ഒലിയുടെ വിവാദ പ്രസ്താവന പുറത്തു വന്നതോടെ നിരവധി ട്രോളുകളും മീമുകളുമാണ് ഇന്റ‍ർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. 'സൗരയൂഥം ഉത്ഭവിച്ചത് നേപ്പാളിലാണ്' - എന്നുവരെ ചിലർ ട്രോളാക്കി മാറ്റിയിട്ടുണ്ട്. ട്രോളുകൾക്ക് നിരവധി പേ‍ർ കമന്റും ചെയ്യുന്നുണ്ട്.

  Explained: ഇല്ല സാർ, രൂപ ഇതിലില്ല; ലോകത്ത് ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസികൾ ഏതൊക്കെയെന്നറിയാം

  ഇത് ആദ്യമായല്ല നേപ്പാൾ പ്രധാനമന്ത്രി ഇത്തരത്തിലുള്ള വിവാദ പരാമർശം നടത്തുന്നത്. 'യഥാർത്ഥ' അയോധ്യ സ്ഥിതി ചെയ്യുന്നത് നേപ്പാളിൽ ആണെന്നും ഇന്ത്യയിൽ അല്ലെന്നും തെക്കൻ നേപ്പാളിലെ തോറിയിലാണ് രാമൻ ജനിച്ചതെന്നും കഴിഞ്ഞ വർഷം ഒലി പറഞ്ഞിരുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് രാമജന്മഭൂമിയായ അയോധ്യ യഥാര്‍ത്ഥത്തില്‍ കാഠ്മണ്ഡുവിന് സമീപമുള്ള ഗ്രാമമാണെന്നാണ് ഒലി അന്ന് വ്യക്തമാക്കിയത്.

  ചരിത്രം വളച്ചൊടിച്ച് സംസ്കാരത്തിലും ഇന്ത്യ കടന്നു കയറിയെന്നാണ് അന്ന് നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞത്. 'സീതാദേവി ഇന്ത്യയിലെ രാജകുമാരനായ ശ്രീരാമനെ വിവാഹം ചെയ്തുവെന്നാണ് നാം വിശ്വസിക്കുന്നത്. എന്നാൽ, അയോധ്യ ബിർഗുഞ്ചിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇത്രയും അകലെയുള്ള വധൂവരന്മാർ വിവാഹം കഴിക്കുക എന്നത് സാധ്യമല്ല, പ്രത്യേകിച്ച് ആശയമവിനിമയത്തിനോ യാത്രയോ ചെയ്യാനോ സംവിധാനങ്ങളൊന്നുമില്ലാത്ത കാലഘട്ടത്തിൽ' - എന്നും അദ്ദേഹം പറഞ്ഞിരുന്നു.

  14 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതിയുമായി പോസ്റ്റ് ഓഫീസ് ബാങ്ക്; വിശദാംശങ്ങൾ അറിയാം

  'ബിർഗുഞ്ചിന് സമീപമാണ് യഥാർത്ഥ അയോധ്യ, അവിടെയാണ് ശ്രീരാമൻ ജനിച്ചത്. ഇന്ത്യയിൽ അയോധ്യയെ ചൊല്ലി തർക്കം നിലനിൽക്കുകയാണ്. എന്നാൽ നമ്മുടെ അയോധ്യയെ സംബന്ധിച്ച് തർക്കങ്ങളൊന്നുമില്ല' എന്നും അന്ന് ഒലി വ്യക്തമാക്കിയിരുന്നു. 'ദശരഥ രാജാവ് നേപ്പാളിലെ ഭരണാധികാരിയായിരുന്നു. അതുകൊണ്ടുതന്നെ മകൻ ശ്രീരാമനും ജനിച്ചത് നേപ്പാളിലാണെന്നും'- ഒലി പറഞ്ഞു. ശാസ്ത്രീയമായ പല കണ്ടുപിടിത്തങ്ങളും അറിവുകളും പിറവിയെടുത്തത് നേപ്പാളിലായിരുന്നു. എന്നാൽ, സമ്പന്നമായ ആ പാരമ്പര്യം പിന്നീട് തുടർന്നു കൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞില്ലെന്നും ഒലി കൂട്ടിച്ചേർത്തു.

  അതിർത്തി തർക്കം തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ കഴിഞ്ഞ വ‍ർഷം നേപ്പാൾ ഭേദഗതി വരുത്തിയിരുന്നു. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് പൗരത്വം ലഭിക്കാന്‍ കുറഞ്ഞത് ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വരും.

  എന്നാൽ, ഇന്ത്യയുമായി ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ പരിഹരിച്ചതായും ഇരു രാജ്യങ്ങളും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും കഴിഞ്ഞ മാസം ഒലി വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും സ്നേഹവും പ്രശ്‌നങ്ങളും പരസ്പരം പങ്കിടണമെന്നും ശ‍ർമ്മ ഒലി പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും വിവാദ പരാമ‍ർശങ്ങളുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് നേപ്പാൾ പ്രധാനമന്ത്രി.
  Published by:Joys Joy
  First published: