നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മനുഷ്യത്വം മരവിച്ചിട്ടില്ല; സൊമാറ്റോ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ

  മനുഷ്യത്വം മരവിച്ചിട്ടില്ല; സൊമാറ്റോ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ

  ഓർഡർ ചെയ്ത ചൂടുള്ള ചായ സ്വീകരിക്കുമ്പോഴാണ് അഹമ്മദ് സൈക്കിൾ ചവിട്ടിയാണ് വന്നതെന്നും അദ്ദേഹത്തിന് സ്വന്തമായി ഒരു ബൈക്ക് ഇല്ലെന്നും റോബിൻ മുകേഷ് മനസ്സിലാക്കിയത്.

  zomato_boy

  zomato_boy

  • Share this:
   നമ്മുടെ പ്രത്യാശയെ ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്ന മാനവികതയുടെ ഹൃദയസ്പർശിയായ ചില കഥകൾക്ക് നാം വീണ്ടും വീണ്ടും സാക്ഷ്യം വഹിക്കുന്നു. ഈ ആഴ്ച ഹൈദരാബാദിൽ നിന്നുള്ള ഇത്തരം ഒരു സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ഇന്റർനെറ്റ് ഉപയോക്താക്കളുടെ കൂട്ടായ്മയിൽ ദരിദ്രനായ ഒരു വ്യക്തിയുടെ ജീവിതത്തിൽ എങ്ങനെ നല്ല മാറ്റം വരുത്താമെന്ന് ഈ കഥ പറയുന്നു.

   ഹൈദരാബാദിലെ കിംഗ് കൊട്ടി നിവാസിയായ റോബിൻ മുകേഷ് കഴിഞ്ഞ ആഴ്ചയാണ് സൊമാറ്റോ ആപ്പിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത്. ഏകദേശം 20 മിനിറ്റിന് ശേഷം ഡെലിവറി ഏജന്റ് ആയ മുഹമ്മദ് അഖീൽ അഹമ്മദിൽ ഭക്ഷണം നൽകാൻ മുകേഷിന്റെ വീടിന്റെ വാതിലിന് മുന്നിൽ എത്തി. ഓർഡർ ചെയ്ത ചൂടുള്ള ചായ സ്വീകരിക്കുമ്പോഴാണ് അഹമ്മദ് സൈക്കിൾ ചവിട്ടിയാണ് വന്നതെന്നും അദ്ദേഹത്തിന് സ്വന്തമായി ഒരു ബൈക്ക് ഇല്ലെന്നും റോബിൻ മുകേഷ് മനസ്സിലാക്കിയത്.

   ദി ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അഹമ്മദ് തന്റെ സൈക്കിളിൽ 20 മിനിറ്റിനുള്ളിൽ 9 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. ഈ സംഭവം റോബിൻ മുകേഷ് തൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെയ്ക്കുകയും, അഹമ്മദ് ഒരു എൻജിനീയറിങ് വിദ്യാർത്ഥിയും കൂടിയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

   ഇതേതുടർന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പിട്ടു. അഹ്മദിനെ കാണുകയോ അല്ലെങ്കിൽ അയാളുടെ സൊമാറ്റോ ഓർഡറുകൾ സ്വീകരിക്കുകയോ ചെയ്യുമ്പോൾ മാന്യമായ ഒരു 'ടിപ്പ്' നൽകണമെന്ന് അദ്ദേഹം ഹൈദരാബാദ് നിവാസികളോട്തന്റെ പോസ്റ്റു വഴി അഭ്യർത്ഥിക്കുകയായിരുന്നു. അഹമ്മദിന്റെ ഈ കഥ അനേകം ആളുകളെ സ്പർശിക്കുകയും, നെറ്റിസൺ മാർ അയാളുടെ ജീവിതം സുഗമമാക്കുന്നതിന് എന്തുചെയ്യാമെന്ന് ചിന്തിക്കുകയും ചെയ്തു.

   Also Read- കൊക്ക കോള-റൊണാൾഡോ അങ്കത്തിൽ വിജയം നേടിയത് ഫെവിക്കോൾ; വൈറലായി മാറിയ പരസ്യം കാണാം

   അഹമ്മദിന് സഹായഹസ്തം നീട്ടുന്നതിനുവേണ്ടി ഫേസ്ബുക്കിലെ സ്വകാര്യ ഗ്രൂപ്പായ ദി ഗ്രേറ്റ് ഹൈദരാബാദ് ഫുഡ് ആൻഡ് ട്രാവൽ ക്ലബ്ബും മുകേഷിനൊപ്പം ചേർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അഹമ്മദിന്റെ യാത്ര സുഗമമാക്കുന്നതിന്, മറ്റ് അംഗങ്ങളുടെ പിന്തുണയോടെ ഒരു ബൈക്ക് വാങ്ങുന്നതിന് ചൊവ്വാഴ്ച ധനസമാഹരണ യജ്ഞം സംഘടിപ്പിക്കാൻ മുകേഷ് തീരുമാനിച്ചു. അഹമ്മദിന്റെ കഥ നെറ്റിസൺമാർ ഏറ്റെടുക്കുകയും,10 മണിക്കൂറിനുള്ളിൽ 60,000 രൂപ സമാഹരിക്കുകയും ചെയ്തു.അവരുടെ പ്രാഥമിക ലക്ഷ്യം പോലും മറികടന്ന് സംഭാവനകൾ 73370 രൂപ ലഭിക്കുകയുണ്ടായി.

   അഹമ്മദിനായി 65,000 രൂപ വിലമതിക്കുന്ന ടിവിഎസ് എക്സ്എൽ ബൈക്ക് ബുക്ക് ചെയ്തതായി മുകേഷ് പറഞ്ഞു. കുറച്ച് ദിവസത്തിനുള്ളിൽ ബൈക്ക് സോമാറ്റോ ഡെലിവറി ഏജന്റിന് കൈമാറും. ഹെൽമെറ്റ്, റെയിൻ കോട്ട് തുടങ്ങിയ അവശ്യ ഉപകരണങ്ങളും അദ്ദേഹത്തിനായി വാങ്ങുമെന്നും മുകേഷ് അറിയിച്ചു. ധനസമാഹരണത്തിലൂടെ ശേഖരിച്ച അധിക പണം അഹമ്മദിന്റെ കോളേജ് ട്യൂഷൻ ഫീസ് അടയ്ക്കാൻ ഉപയോഗിക്കുമെന്നും അയാൾ വ്യക്തമാക്കി .
   Published by:Anuraj GR
   First published:
   )}