• HOME
 • »
 • NEWS
 • »
 • world
 • »
 • #MissionPaani: ആഗോള കാംപയിന് സ്റ്റോക്ക്ഹോമിൽ തുടക്കമായി

#MissionPaani: ആഗോള കാംപയിന് സ്റ്റോക്ക്ഹോമിൽ തുടക്കമായി

ജലസ്രോതസ്സുകളുടെ അപചയത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന നെറ്റ്വർക്ക് 18, ലോക ജല വാരത്തിൽ വലിയൊരു ഉദ്യമത്തിനാണ് തുടക്കമിട്ടതെന്ന് കേന്ദ്ര ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖവത്ത് പറഞ്ഞു

missionpaani

missionpaani

 • News18
 • Last Updated :
 • Share this:
  സ്റ്റോക്ക്ഹോം: ജലസംരക്ഷണം എന്ന ഉദ്യമത്തിനായി ന്യൂസ് 18 ആരംഭിച്ച മിഷൻപാനി പ്രചാരണപരിപാടിക്ക് ലോക ജലവാരത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 29 ന് സ്റ്റോക്ക്ഹോമിൽ ആഗോളതലത്തിലും തുടക്കമായി. ജലസ്രോതസ്സുകളുടെ അപചയത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന നെറ്റ്വർക്ക് 18, ലോക ജല വാരത്തിൽ വലിയൊരു ഉദ്യമത്തിനാണ് തുടക്കമിട്ടതെന്ന് കേന്ദ്ര ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖവത്ത് പറഞ്ഞു. വർദ്ധിച്ചുവരുന്ന ആഗോള ജല പ്രതിസന്ധി തുറന്നുകാട്ടുന്ന കാഴ്ചകളും അനുഭവങ്ങളും പങ്കുവെക്കാനും സംയുക്ത പരിഹാരം രൂപീകരിക്കാനും ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പ്രചോദിപ്പിക്കുകയാണ് മിഷൻ പാനി എന്ന കാമ്പയിൻ ലക്ഷ്യമിടുന്നത്. ജൽ ശക്തി അഭിയാനുമായി കൈകോർത്തതിന് ഹാർപിക് ന്യൂസ് 18 മിഷൻ പാനിക്ക് നന്ദി പറയുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ദൗത്യം കൂടുതൽ ആളുകൾ ചേരുന്നതോടെ ഉടൻ തന്നെ ഒരു ജനകീയ പ്രസ്ഥാനമായി മാറുമെന്ന് ഗജേന്ദ്ര സിംഗ് ശേഖവത്ത് പറഞ്ഞു.

  ആഗോള സംരഭത്തിൽ കേന്ദ്ര ജൽശക്തി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്തിന് പുറമെ കുടിവെള്ള-ശുചിത്വ വകുപ്പ് സെക്രട്ടറി പരം അയ്യർ, ആർ‌ബി ഗ്രൂപ്പ് സൗത്ത് ഏഷ്യ സീനിയർ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ നരസിംഹൻ ഈശ്വർ, സ്വീഡിഷ് വാട്ടർ ഹാൻസ് ആൻഡ് ഇന്റർനാഷണൽ പോളിസി ഡയറക്ടർ കറ്റാരിന വീം, വാട്ടർ ഡോട്ട് ഓർഗ് മാനേജിംഗ് ഡയറക്ടർ വേദിക ഭണ്ഡാർക്കർ തുടങ്ങിയവരും സംബന്ധിച്ചു.

  എസ്‌ഐ‌ഡബ്ല്യു‌ഐ സംഘടിപ്പിച്ച ലോക ജല വാരത്തോട് അനുബന്ധിച്ച പരിപാടിയിൽ ഭൂമിയിലെ ജല പ്രശ്‌നങ്ങളെയും അന്തർ‌ദ്ദേശീയ തലത്തിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി. 2019 ഓഗസ്റ്റ് 25 നും 30 നും ഇടയിൽ നടക്കുന്ന ലോക ജലവാരത്തിന്‍റെ പ്രസക്തി കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുള്ള പ്രചാരണത്തിന് ഇതുവഴി തുടക്കമിട്ടു. അതിലൂടെ ലോകത്തെ ജലം, പരിസ്ഥിതി, ആരോഗ്യം, ഉപജീവനമാർഗം, ദാരിദ്ര്യ നിർമാർജ്ജനം എന്നീ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും തീരുമാനമായി. ലോകമെമ്പാടുമുള്ള 135 രാജ്യങ്ങളിൽ നിന്ന് 3,300 ൽ അധികം പേരും നിരവധി സംഘടനകളും മിഷൻ പാനി കാംപയിനിന്‍റെ ഭാഗമായി.

  വിവിധ രാജ്യങ്ങളിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്ന ആളുകളുടെ എണ്ണം രണ്ടു ബില്യണിലധികമാണ്. ജനസംഖ്യയും ജലത്തിന്റെ ആവശ്യവും വർദ്ധിക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത വർദ്ധിക്കുന്നതിനനുസരിച്ച് സ്ഥിതി കൂടുതൽ വഷളാകും. ആഗോള ജനസംഖ്യയുടെ 17% വസിക്കുന്ന ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ജല പ്രതിസന്ധി നേരിടുന്നു. നിലവിൽ 600 ദശലക്ഷം ഇന്ത്യക്കാർ കടുത്ത ജലക്ഷാമം നേരിടുന്നു. കൂടാതെ ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവ് മൂലം പ്രതിവർഷം 0.2 ദശലക്ഷം ആളുകൾ മരിക്കുന്നു.

  രാജ്യത്ത് വൻതോതിലുള്ള വികസനം കൊണ്ടുവരാനുള്ള ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുമ്പോൾ ജലസംരക്ഷണത്തിനുള്ള നടപടികളും കൈക്കൊള്ളുന്നുണ്ട്. ഈ മഹത്തായ ദൗത്യം ലക്ഷ്യമിട്ട് ‘ജൽ ശക്തി അഭിയാൻ’ എന്ന പദ്ധതിപ്രകാരം ജൽ ശക്തി എന്ന പേരിൽ പ്രത്യേക മന്ത്രാലയവും രൂപീകരിച്ചു. ഇന്ത്യയിലെ ഏറ്റവുംവലിയ മാധ്യമശൃംഖലയായ നെറ്റ്‌വർക്ക് 18, ലോകത്തെ പ്രമുഖ ശുചിത്വ ഹോം ഉൽപ്പന്ന കമ്പനിയായ റെക്കിറ്റ് ബെൻകിസർ, പ്രീമിയം ബ്രാൻഡായ ഹാർപിക്ക്, ഇതിഹാസ ഇന്ത്യൻ നടൻ & ഐക്കൺ, അമിതാഭ് ബച്ചൻ എന്നിവരുമായി ചേർന്ന് രാജ്യവ്യാപകമായി ജല സംരക്ഷണ പ്രാചരണം ആരംഭിച്ചു. ജലസംരക്ഷണത്തിനായുള്ള സർക്കാരിന്‍റെ ആഹ്വാനപ്രകാരമാണ് #മിഷൻപാനി എന്ന സംരഭം ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് മുംബൈയിൽ തുടങ്ങിയത്. ആളുകളെ ബോധവൽക്കരണത്തിലൂടെ ജൽ സംരക്ഷക് ആകാനുള്ള പ്രതിജ്ഞ എടുപ്പിക്കുകയാണ് മിഷൻ പാനിയുടെ മുഖ്യ ലക്ഷ്യം.
  First published: