ദുബായില്‍ അറേബ്യൻ ലുക്കിൽ പുതിയ ക്ഷേത്രം; അടുത്ത വർഷം തുറക്കുമെന്ന് റിപ്പോർട്ട്
ദുബായില്‍ അറേബ്യൻ ലുക്കിൽ പുതിയ ക്ഷേത്രം; അടുത്ത വർഷം തുറക്കുമെന്ന് റിപ്പോർട്ട്
ജബൽ അലിയിലെ ഗുരു നാനാക്ക് ദർബാറിനോട് ചേർന്നാണ് പുതിയ ക്ഷേത്രം നിർമ്മിക്കുന്നത്
Temple
Last Updated :
Share this:
അറേബ്യൻ രൂപത്തിലുള്ള പുതിയ ഹിന്ദു ക്ഷേത്രം അടുത്ത വർഷം ഒക്ടോബറിൽ ദീപാവലി സമയത്ത് ദുബായിലെ ആരാധകർക്കായി തുറക്കുമെന്ന് റിപ്പോർട്ട്. ജബൽ അലിയിലെ ഗുരു നാനാക്ക് ദർബാറിനോട് ചേർന്നാണ് പുതിയ ക്ഷേത്രം നിർമ്മിക്കുന്നത്.
ഇത് പ്രദേശത്തെ നാനാ മതങ്ങളുടെ ഇടനാഴിയാക്കി മാറ്റുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ഏറ്റവും പുരാതന ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ ബുർ ദുബായിലെ സൂക് ബനിയാസിലെ സിന്ധി ഗുരു ദർബാർ ക്ഷേത്രത്തിന്റെ വിപുലീകരണമായാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്.
25,000 ചതുരശ്ര അടി വലുപ്പത്തിൽ ഏകദേശം 75 ദശലക്ഷം ദിർഹം അതായത് 1,48,86,24,396 രൂപ ചെലവഴിച്ചാകും ക്ഷേത്രം നിർമിക്കുകയെന്നാണ് യുഎഇയിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നുവരികയാണെന്നും ഘടനയുടെ അടിത്തറ പൂർത്തിയായിട്ടുണ്ടെന്നും ഇന്ത്യൻ വ്യവസായിയും സിന്ധി ഗുരു ദർബാർ ക്ഷേത്രത്തിലെ ട്രസ്റ്റികളിലൊരാളുമായ രാജു ഷ്രോഫ് ഞായറാഴ്ച പറഞ്ഞിരുന്നു.
2022 ദീപാവലിയോട് ക്ഷേത്രം തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നത്. നിർമ്മാണം പൂർത്തിയായാൽ നിരവധി പള്ളികൾ, സിഖ് ഗുരു നാനക് ദർബാർ, ഒരു ഹിന്ദു ക്ഷേത്രം എന്നിവ ഒരേ സ്ഥലത്ത് ഉണ്ടാകുമെന്നും ശ്രോഫ് പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.