നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • സെക്സ് ടോയ് ഘടിപ്പിച്ച ഡ്രോൺ പറന്നെത്തി; ന്യൂ മെക്സികോയിൽ മേയർ സ്ഥാനാർത്ഥിയുടെ പ്രചാരണം അലങ്കോലമായി

  സെക്സ് ടോയ് ഘടിപ്പിച്ച ഡ്രോൺ പറന്നെത്തി; ന്യൂ മെക്സികോയിൽ മേയർ സ്ഥാനാർത്ഥിയുടെ പ്രചാരണം അലങ്കോലമായി

  സ്റ്റേജിൽ നിന്നും അനുയായികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ സെക്സ് ടോയ് ഘടിപ്പിച്ച ഡ്രോൺ സ്റ്റേജിന് സമീപത്തേക്ക് പറന്ന് അടുക്കുകയായിരുന്നു

  drone

  drone

  • Share this:
   ന്യൂ മെക്സിക്കൻ നഗരമായ അൽബുക്കർക്കിയിൽ മേയർ സ്ഥാനാർത്ഥിയുടെ പ്രചാരണ വേദിയിലേക്ക് സെക്സ് ടോയ് ഘടിപ്പിച്ച ഡ്രോൺ പറത്തി. ബർനാലിലോ കൗണ്ടി ഭരണകർത്താവും ഡെമോക്രാറ്റുമായ മാനുവൽ ഗോൺസാലസിന്റെ പ്രചാരണ വേദിയിലായിരുന്നു സംഭവം. എന്നാൽ, ഇത്തരം പ്രവർത്തനങ്ങളിലൂടെ തങ്ങളെ ഭയപ്പെടുത്താനാവില്ല എന്നും എതിർ സ്ഥാനാർത്ഥിയാണ് സംഭവത്തിനു പിന്നിലെന്നും ഗോൺസാലസ് ക്യാംപ് ആരോപിച്ചു.

   തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന പരിപാടിയിയുടെ ദൃശ്യങ്ങളും ഫേസ്ബുക്കിലൂടെ പുറത്തുവന്നു. ഗോൺസാലസ് സ്റ്റേജിൽ നിന്നും അനുയായികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ സെക്സ് ടോയ് ഘടിപ്പിച്ച ഡ്രോൺ സ്റ്റേജിന് സമീപത്തേക്ക് പറന്ന് അടുക്കുകയായിരുന്നു എന്ന് അൽബുക്കർക്കി ജേണൽ റിപോർട്ട് ചെയ്യുന്നു.

   'അദൃശ്യ ശിൽപം' നിർമ്മിച്ച് കലാകാരൻ; ലേലത്തിൽ ലഭിച്ചത് പതിമൂന്ന് ലക്ഷം രൂപ

   എന്നാൽ, പരിപാടി നടന്ന വേദിയുടെ ഉടമ തന്നെ ഈ ഡിവൈസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. വേദിയിലുണ്ടായിരുന്ന 20 വയസ്സുകാരനായ കീലൻ ആഷ്ബി ഡ്രയർ എന്ന യുവാവും ഈ ഡ്രോൺ പിടിച്ചെടുക്കാൻ വിഫലശ്രമം നടത്തിയിരുന്നു. പിന്നീട് ഗോൺസാലസിനു നേരെ തിരിഞ്ഞ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും സ്വേച്ഛാധിപതി എന്ന് വിളിക്കുകയും ചെയ്തു. ഡ്രയർ ഗോൺസാലസിന്റെ കൈയിൽ ഇടിച്ചതായും തുടർന്ന് പൊലീസുകാർ ഇയാളെ പിടിച്ചു മാറ്റുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.

   തന്നെ ആക്രമിച്ച ഡ്രയറിനൊപ്പം വേറെയും ആളുകൾ ഉണ്ടായിരുന്നുവെന്നും വേദിക്ക് പുറത്തു നിന്ന ഒരാളാണ് ഡ്രോൺ പറത്തിയത് എന്നും കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ഗോൺസാലസ് ആരോപിച്ചു. തന്റെ എതിർ സ്ഥാനാർത്ഥിയും നിലവിലെ മേയറുമായ ടിം കെല്ലറാണെെന്നും അദ്ദേഹം പറഞ്ഞു.

   പ്രേമത്തിലെ മലരിന് ശരിക്കും ഓർമ തിരിച്ചു കിട്ടിയോ? ആ സത്യം വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ

   അതേസമയം, ഡ്രയർക്കെതിരെ ആക്രമണ ശ്രമം, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, പൊലീസിന് നൽകിയ മൊഴിയിൽ ഗോൺസാലസിനെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഇയാൾ പറഞ്ഞു. ചോദ്യങ്ങൾക്കുള്ള ഗോൺസാലസിന്റെ മറുപടിയിൽ ദേഷ്യം വന്നപ്പോൾ മുഷ്ടി ചുരുട്ടി ഇടിക്കുന്നത് പോലെ ആംഗ്യം കാണിക്കുക മാത്രമാണ് ചെയ്തതെന്നും മൊഴിയിൽ പറയുന്നു.

   എന്നാൽ, ആരോപണം നിഷേധിച്ച് ആക്രമണത്തിനെതിരെ രംഗത്ത് വന്ന ടിം കെല്ലർ പക്ഷം വേദിയിൽ നടന്ന ആക്രമണം ദൗർഭാഗ്യകരവും പക്വതയില്ലാത്തതും ആണെന്ന് പ്രതികരിച്ചു. ഗോൺസാൽവസിന്റെ ആരോപണം സഹതാപാർഹമാണെന്നും പരാജയഭീതിയിൽ ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങളെന്നും ടിം കെല്ലറുടെ ക്യാംപയിൻ മാനേജറായ നെറി ഹോൽഗ്വിൻ പറഞ്ഞു.

   എന്നാൽ, അൽബുക്കർക്കി ജോണലിന് നൽകിയ അഭിമുഖത്തിൽ താൻ ടിം കെല്ലറുടെ അനുയായി ആണെന്ന വാർത്തകൾ ഡ്രയർ നിഷേധിച്ചു. നിലവിലെ മേയറിന്റെ പ്രവർത്തനങ്ങളോടും തനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞെങ്കിലും കൂടുതൽ പ്രതികരണങ്ങൾക്ക് ഇയാൾ തയ്യാറായില്ല.

   ന്യൂ മെക്സിക്കൻ നഗരമായ അൽബുക്കർക്കിയിൽ നവംബർ രണ്ടിനാണ് മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ മേയറും സ്ഥാനാർത്ഥിയുമായ ടിം കെല്ലർ 62.2 ശതമാനം വോട്ട് നേടി 2017ലാണ് ആദ്യമായി മേയർ ആയത്. മാനുവൽ ഗോൺസാൽവസ്, നിക്കോളാസ് മെൻവിസ്, പാട്രിക് സെയ്സ് എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ.

   Keywords: Albuquerque, New Mexico, Mayor, Election, അൽബുക്കർക്കി, ന്യൂ മെക്സിക്കോ, മേയർ തെരഞ്ഞെടുപ്പ്
   Published by:Joys Joy
   First published:
   )}