• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഖുറാന്‍റെ പോളിഷ് പരിഭാഷ റിലീസ് ചെയ്യുന്നത് വൈകും

news18india
Updated: August 5, 2018, 9:58 PM IST
ഖുറാന്‍റെ പോളിഷ് പരിഭാഷ റിലീസ് ചെയ്യുന്നത് വൈകും
news18india
Updated: August 5, 2018, 9:58 PM IST
വാഴ്സോ: വിശുദ്ധ ഖുർ-ആൻ പോളിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രസിദ്ധീകരിക്കുന്നത് വൈകും. മുസ്ലിം മതപണ്ഡിതരും ഭാഷാനിപുണരും ഖുറാൻ പോളിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ മൂന്നുവർഷമായി പോളിഷ് ഭാഷയിലേക്കുള്ള പരിഭാഷപ്പെടുത്തൽ നടന്നുവരികയായിരുന്നു. പരിശോധന പൂർത്തിയായാൽ ആദ്യഘട്ടത്തിൽ 5,000 കോപ്പി അച്ചടിക്കാനാണ് ആലോചിക്കുന്നത്.

പോളിഷ് ഭാഷയിലുള്ള ഖുറാന്‍റെ ഡിജിറ്റൽ കോപ്പിയും ലഭ്യമാക്കും. നിലവിൽ, പോളിഷ് ഭാഷയിൽ ഖുറാന് രണ്ട് പരിഭാഷകൾ ഉണ്ട്. 1858ലാണ് ആദ്യ പരിഭാഷ പുറത്തിറങ്ങിയത്. രണ്ടാമത്തെ പരിഭാഷ 1986ലാണ് പുറത്തിറങ്ങിയത്.

എന്നാൽ, രണ്ടു പരിഭാഷകളിലും തിരുത്തലുകൾ ആവശ്യമുണ്ടെന്നും എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ പരിഭാഷ വേണമെന്നും ആവശ്യം ഉയർന്നതിനെ തുടർന്നാണ് മൂന്നാമതൊരു പരിഭാഷ തയ്യാറാക്കിയത്. പോളണ്ടിൽ പ്രധാനമായും പ്രചാരത്തിലുള്ള ഭാഷയാണ് പോളിഷ്.

ബാൾട്ടിക് കടലിനു തീരത്തുള്ള ഒരു കിഴക്കൻ യൂറോപ്യൻ രാജ്യമാണ് പോളണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 0.5ശതമാനം മാത്രമാണ് പോളണ്ടിലെ മുസ്ലിം ജനസംഖ്യ.
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍