ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കണോ? പുതിയ പദ്ധതിയുമായി സർക്കാർ

സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ കുടിയേറ്റകാര്യ വകുപ്പ് ഗ്ലോബല്‍ ടാലന്റ് സ്‌കീം എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ബിസിനസുകള്‍ക്ക് വിദേശത്തുള്ള സാങ്കേതിക വിദഗ്ധരെ തൊഴില്‍ വിസയില്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്നതായിരുന്നു പദ്ധതി. ഇതിന്റെ രണ്ടാം ഘട്ടമായാണ് പുതിയ പദ്ധതി എന്ന് ദേശീയ പൊതുമേഖല മാധ്യമമായ എസ് ബി എസ് മലയാളം റിപ്പോർട്ട് ചെയ്യുന്നു

News18 Malayalam | news18-malayalam
Updated: November 4, 2019, 5:08 PM IST
ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കണോ? പുതിയ പദ്ധതിയുമായി സർക്കാർ
australia visa
  • Share this:
സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്ക് നേരിട്ട് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ വിസ. കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്.

എന്താണ് പദ്ധതി ?

ഗ്ലോബല്‍ ടാലന്റ് ഇന്‍ഡിപെന്‍ഡ്ന്റ് പ്രോഗ്രാം പദ്ധതി പ്രകാരം, ഏഴു സാങ്കേതിക മേഖലകളില്‍ അതീവ വൈദഗ്ധ്യം തെളിയിച്ചവര്‍ക്ക് ഓസ്‌ട്രേലിയയില്‍ വേഗത്തില്‍ പെര്‍മനന്റ് റെസിഡന്‌സി നല്‍കും. ഇവര്‍ക്ക് തൊഴിലുടമകളുടെയോ മറ്റോ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല.

ആർക്കൊക്കെ അപേക്ഷിക്കാം?

1.അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി (AgTech),
2.ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (FinTech),
3.മെഡിക്കല്‍ ടെക്‌നോളജി (MedTech),
4.സൈബര്‍ സെക്യൂരിറ്റി,
5.എനര്‍ജി ആന്റ് മൈനിംഗ്,
6.സ്‌പേസ് ആന്റ് അഡ്വാന്‍സ് മാനുഫാക്ചറിംഗ്,
7.ക്വാണ്ടം ഇന്‍ഫര്‍മേഷന്‍/അഡ്വാന്‍സ്ഡ് ഡിജിറ്റല്‍/ഡാറ്റാ സയന്‍സ്,
ഇൻഫമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി

എന്നാൽ ഓസ്‌ട്രേലിയയിലെത്തിക്കഴിഞ്ഞാല്‍ വര്‍ഷം 1,49,000 ഡോളറില്‍ കൂടുതല്‍ വരുമാനം ലഭിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമാണ് ഈ വിസ ലഭ്യമാകുക. ഉയര്‍ന്ന വരുമാനം എന്ന് ഫെയര്‍ വര്‍ക് ഓസ്‌ട്രേലിയ വിലയിരുത്തുന്ന വരുമാനപരിധിയാണ് ഇത്.

എങ്ങനെ അപേക്ഷ സമർപ്പിക്കാം?

വിദേശത്തെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ടാലന്റ് ഓഫീസര്‍മാരോ, അല്ലെങ്കില്‍ അപേക്ഷിക്കുന്നയാളുടെ മേഖലയിലുള്ള പ്രമുഖ ഓസ്‌ട്രേലിയന്‍ സ്ഥാപനമോ റെഫര്‍ ചെയ്യുന്നവര്‍ക്കാകും അപേക്ഷ സമര്‍പ്പിക്കാവുന്നത്.

ഇന്ത്യയിലും ടാലന്റ് ഓഫീസര്‍

പുതിയ പദ്ധതി പ്രഖ്യാപിച്ചതിനൊപ്പം ന്യൂഡല്‍ഹിയിലും ഒരു ഗ്ലോബല്‍ ടാലന്റ് ഓഫീസറെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ദുബായ്, സിംഗപ്പൂര്‍, ബെര്‍ലിന്‍, സാന്റിയാഗോ, ഷാങ്ഹായ്, വാഷിങ്ടൺ എന്നിവടങ്ങളിലായിരുന്നു ഗ്ലോബല്‍ ടാലന്റ് ഓഫീസര്‍മാര്‍ ഉണ്ടായിരുന്നത്.

വിവിധ രാജ്യങ്ങളില്‍ നടക്കുന്ന എക്‌സ്‌പോകളിലും മറ്റു പരിപാടികളിലും ഇവര്‍ പങ്കെടുത്ത് അപേക്ഷകരെ കണ്ടെത്താന്‍ ശ്രമിക്കും
First published: November 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading