മനുഷ്യരില്‍ അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു വൈറസിനെക്കൂടി ചൈനയില്‍ കണ്ടെത്തി. പന്നികളിലാണ് പുതിയ ഫ്ളൂ വൈറസ് വകഭേദം കണ്ടെത്തിയത്.
മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. 2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
TRENDING: 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]ആധാർ ഇല്ലേ? സാമൂഹികസുരക്ഷാ പെൻഷൻ പട്ടികയിൽ നിന്ന് പുറത്തായവർക്ക് വീണ്ടും അവസരം [NEWS]മുടി വെട്ടാൻ സ്വർണ്ണ കത്രിക; ലോക്ക് ഡൗണിന് ശേഷം സലൂൺ തുറന്ന സന്തോഷത്തിൽ ബാർബർ [NEWS]കോവിഡ് 19 ലോകമാകെ പടര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് മറ്റൊരു വൈറസിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചത്. 'G4 EA H1N1' എന്ന് ഗവേഷകര്‍ വിളിക്കുന്ന പുതിയ വൈറസ് നിലവില്‍ ഭീഷണിയല്ലെങ്കിലും, അതിന് മനുഷ്യരില്‍ പകരാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
Published by: user_49
First published: June 30, 2020, 08:56 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.