• HOME
  • »
  • NEWS
  • »
  • world
  • »
  • Covid 19 |'ഞാനും രാജ്യത്തെ പൊതുജനം'; ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ സ്വന്തം വിവാഹം മാറ്റിവെച്ചു

Covid 19 |'ഞാനും രാജ്യത്തെ പൊതുജനം'; ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ സ്വന്തം വിവാഹം മാറ്റിവെച്ചു

രാജ്യത്ത് 9 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍.

  • Share this:
    രാജ്യത്ത് 9 പേര്‍ക്ക് ഒമിക്രോണ്‍ (omicron) സ്ഥിരീകരിച്ചതിന് പിന്നാലെ സ്വന്തം വിവാഹം (marriage) മാറ്റിവെച്ച് ന്യൂസിലന്‍ഡ് (New Zealand) പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ (Jacinda Arden). രാജ്യത്ത് കൊറോണ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ തന്റെ വിവാഹച്ചടങ്ങുകള്‍ മാറ്റിവെച്ചത്.

    'ന്യൂസിലന്‍ഡിലെ സാധാരണ ജനങ്ങളും ഞാനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. കോവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവര്‍ക്കൊപ്പം ഞാനും ചേരുന്നു. ഇതേ അവസ്ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നു'- ജസീന്ത പറഞ്ഞു. പൂര്‍ണ്ണമായും വാക്‌സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമെന്നിരിക്കിലും വിവാഹം മാറ്റിവയ്ക്കാന്‍ ജസീന്ത തീരുമാനിക്കുകയായിരുന്നു.

    ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ വരന്‍. ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിക്കിടെയാണ് ജസീന്ത ഗേഫോഡിനെ കാണുന്നത്. പിന്നീട് ഈ കൂടിക്കാഴ്ച സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിവെച്ചു. മൂന്ന് വയസ്സുള്ള ഒരു മകളും ഇവര്‍ക്കുണ്ട്. അടുത്തകാലത്തായാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഇരുവരും പ്രഖ്യാപിച്ചത്.

    രാജ്യത്ത് 9 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ന്യൂസിലന്‍ഡ്. ചടങ്ങുകളില്‍ പൂര്‍ണമായും വാക്‌സിന്‍ എടുത്ത 100 പേര്‍ക്ക് മാത്രമേ പ?ങ്കെടുക്കാന്‍ അനുവാദമുള്ളു. പൊതുഗതാഗതത്തിലും കടകളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം വരെ തുടരും. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ട് നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്ത കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്കാണ് രോ?ഗബാധ കണ്ടെത്തിയത്.
    Published by:Sarath Mohanan
    First published: