ന്യൂഡല്‍ഹി: വിമാനത്തിലെ ശുചിമുറിയില്‍ ഉണ്ടായിരുന്ന ചവറ്റുകുട്ടയല് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രക്തത്തില്‍ കുതിര്‍ന്ന ടോയ്ലറ്റ് പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് ശിശുവിനെ (New Born Baby) കണ്ടെത്തിയത്.
ജനുവരി ഒന്നിന് സര് സീവൂസാഗൂര്‍ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ മൗറീഷ്യസ് വിമാനത്തില്‍ നിന്നാണ് കുഞ്ഞിനെ കിട്ടിയത്. പതിവ് കസ്റ്റംസ് പരിശോധനയ്ക്കായി വിമാനം സ്ക്രീന്‍ ചെയ്തപ്പോഴാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കുട്ടിയെ കണ്ടെത്തിയത്. രക്തം പുരണ്ട ടോയ്ലറ്റ് പേപ്പര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ഉടനെ തന്നെ കുഞ്ഞിനെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് മഡഗാസ്കറില്‍ നിന്നുള്ള 20 കാരിയെ അറസ്റ്റ് ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ നിന്ന് കണ്ടെത്തിയ ആണ്‍കുഞ്ഞ് തന്റേതല്ലെന്ന് യുവതി ആദ്യം പറഞ്ഞെങ്കിലും വൈദ്യ പരിശോധനയില്‍ സ്ത്രീ പ്രസവിച്ച കുട്ടിയാണെന്ന് വ്യക്തമായി. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്.
പതിനഞ്ച് മിനിറ്റ് വ്യത്യാസം; ഇരട്ടകള്‍ പിറന്നത് രണ്ട് വര്ഷത്തില്ഇരട്ട കുഞ്ഞുങ്ങള്‍ പിറക്കുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഷങ്ങളിലായി ഇരട്ടകള്‍ പിറന്നാലോ..പുതുവര്‍ഷത്തില്‍ സന്തോഷത്തിന്റേയും കൗതുകത്തിന്റേയും പുതുജീവനേകി കാലിഫോര്‍ണിയയിലാണ് പതിനഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്.
ഫാത്തിമ മാഡ്രിഗല്‍ എന്ന യുവതിയാണ് ആല്‍ഫ്രെഡോ എന്ന് പേരിട്ടിരിക്കുന്ന മകനെ 2021ലും അയ്ലിന് എന്ന് പേരിട്ടിരിക്കുന്ന മകള്‍ക്ക് 2022ലും ജന്മം നല്‍കിയത്. ഇരട്ട കുഞ്ഞുങ്ങളാണെങ്കിലും രണ്ട് പേരുടേയും ജന്മദിനം രണ്ട് ദിവസങ്ങളില്‍ ആയതിനാല്‍ സന്തോഷവും അതേ സമയം വിചിത്രവുമായി തോന്നുന്നുവെന്നായിരുന്നു ഫാത്തിമ പ്രതികരിച്ചത്. ഇരട്ടകളേക്കൂടാതെ മൂന്ന് കുട്ടികള്‍ കൂടിയുണ്ട് ഫാത്തിമ റോബര്‍ട്ട് ദമ്പതികള്‍ക്ക്.
കാലിഫോര്‍ണിയയിലെ നാറ്റിവിഡാഡ് മെഡിക്കല്‍ സെന്ററിലാണ് അപൂര്‍വ്വമായ ഈ സംഭവം ഉണ്ടായത്. ദശലക്ഷം കേസുകളില്‍ ഒന്നായാണ് ഈ പിറവിയെ കാണാന്‍ കഴിയുക എന്നാണ് വിദഗ്ധര്‍ പറയുന്നത്. 2022ല്‍ ഈ മേഖലയില്‍ പിറന്ന ആദ്യ കുഞ്ഞ് കൂടിയാണ് അയ്ലിന്. ഡിസംബര്‍ 31 രാത്രി 11.45നാണ് ആല്‍ഫ്രെഡോ പിറന്നത്.
Also Read - തണുത്ത് മരവിച്ചിരിക്കുന്ന കാക്കയെ കമ്പിളി പുതപ്പിക്കുന്ന യുവാവ്; വൈറല്‍ വീഡിയോലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും 120000 ഇരട്ടക്കുഞ്ഞുങ്ങളാണ് അമേരിക്കയില്‍ പിറക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.