• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാര്‍ത്ത വായിക്കുന്നതിനിടെ തേങ്ങിക്കരഞ്ഞ് അവതാരക


Updated: June 20, 2018, 4:59 PM IST
വാര്‍ത്ത വായിക്കുന്നതിനിടെ തേങ്ങിക്കരഞ്ഞ് അവതാരക

Updated: June 20, 2018, 4:59 PM IST
ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടെ ചാനല്‍ അവതാരക കരയുന്ന വീഡിയോ സമൂഹമാദ്യമങ്ങളില്‍ വൈറലാകുന്നു. അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോ ആണ് കരഞ്ഞത്.

കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനവുമായി ബന്ധപ്പെട്ട വാര്‍ത്ത വായിക്കുന്നതിനിടയിലാണ് റേച്ചല്‍ കരഞ്ഞത്. ഈ വാര്‍ത്തവായിച്ച് പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ റേച്ചല്‍ വികാരാധീനയായാകുകയായിരുന്നു. തുടര്‍ന്ന് വാര്‍ത്തയുടെ വിശദാംശങ്ങള്‍ പറയാന്‍ റിപ്പോര്‍ട്ടറോട് ആവശ്യപ്പെട്ടു.

വാര്‍ത്ത അവസാനിച്ചശേഷം തനിക്ക് സംഭവിച്ച പിഴവിന് മാപ്പു പറഞ്ഞുകൊണ്ട് റേച്ചല്‍ ട്വീറ്റ് ചെയ്തു. ചെയ്യുന്ന ജോലിയോട് പരിപൂര്‍ണ ആത്മര്‍ഥതയുണ്ടെങ്കിലും ആ വാര്‍ത്ത കണ്ടപ്പോള്‍ വികാരം മറച്ചുവയ്ക്കാന്‍ സാധിച്ചില്ലെന്നും റേച്ചല്‍ പറയുന്നു.

അതിര്‍ത്തി കടന്ന് അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കുന്ന ട്രംപിന്റെ നയത്തെ കഴിഞ്ഞ ദിവസം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തലവന്‍ തള്ളിപ്പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് അമേരിക്ക പിന്‍മാറിയിരുന്നു.
First published: June 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍