നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • പ്രാർത്ഥന, നിശബ്ദത, തലപ്പാവ്; പള്ളി ആക്രമണത്തിനിരയായവരോട് ന്യൂസിലാൻഡുകാരുടെ പിന്തുണ ഇങ്ങനെ‌

  പ്രാർത്ഥന, നിശബ്ദത, തലപ്പാവ്; പള്ളി ആക്രമണത്തിനിരയായവരോട് ന്യൂസിലാൻഡുകാരുടെ പിന്തുണ ഇങ്ങനെ‌

  ദേശവ്യാപകമായി പ്രാർഥന സംഘടിപ്പിച്ചും മൗനം ആചരിച്ചും തലപ്പാവ് ധരിച്ചുമാണ് ഇരയായവരോടുള്ള ഐക്യദാർഢ്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ചത്തെ ജുമുഅ നിസ്കാരവും ബാങ്ക് വിളിയും ടിവിയിലൂടെയും റേഡിയയിലൂടെയും തത്‍സമയം സംപ്രേക്ഷണം ചെയ്തു. രണ്ട് മിനിട്ട് നേരത്തെ മൗനം ആചരിക്കുകയും ചെയ്തു.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ക്രൈസ്റ്റ്ചർച്ച്: ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ ഇരയായവർക്ക് ഐക്യദാർഢ്യവുമായി ന്യൂസിലാൻഡ് ജനത. ദേശവ്യാപകമായി പ്രാർഥന സംഘടിപ്പിച്ചും മൗനം ആചരിച്ചും തലപ്പാവ് ധരിച്ചുമാണ് ഇരയായവരോടുള്ള ഐക്യദാർഢ്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ചത്തെ ജുമുഅ നിസ്കാരവും ബാങ്ക് വിളിയും ടിവിയിലൂടെയും റേഡിയയിലൂടെയും തത്‍സമയം സംപ്രേക്ഷണം ചെയ്തു. രണ്ട് മിനിട്ട് നേരത്തെ മൗനം ആചരിക്കുകയും ചെയ്തു.

   ആക്രമണം നടന്ന അർനൂർ പള്ളിക്ക് എതിർവശത്തെ ഹാഗ്ലെ പാർക്കിൽ ഒത്തുകൂടിയാണ് ഐക്യദാർഢ്യം അർപ്പിച്ചത്. ചടങ്ങുകൾക്ക് പ്രധാനമന്ത്രി ജസീന്ത ആർഡേൺ നേതൃത്വം നൽകി. ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഓസ്ട്രേലിയൻ സ്വദേശികളും അനുശോചനത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച പ്രാദേശിക സമയം 1.32നാണ് മൗനം ആചരിച്ചത്.

   also read:'ഐ നീഡ് ടു നോ..'; ഓച്ചിറയില്‍ 'ഭരത്ചന്ദ്രന്റെ ശൗര്യം വിടാതെ സുരേഷ് ഗോപി എം.പി

   അനുശോചനത്തിന് എത്തിയവർ‌ ഇസ്ലാം മത വിശ്വാസികൾക്ക് ചുറ്റും മനുഷ്യ ചങ്ങല തീർത്തു. ഇസ്ലാംമത വിശ്വാസികൾക്കൊപ്പം ന്യൂസിലാൻഡ് ഒറ്റക്കെട്ടായി വിലപിക്കുന്നതായി ജസീന്ത വ്യക്തമാക്കി. ആക്രമണത്തിനു ശേഷം ഇത് മൂന്നാം തവണയാണ് ജസീന്ത ക്രൈസ്റ്റ് ചർച്ച് സന്ദര്‍ശിക്കുന്നത്.

   വിദ്വേഷത്തെ തള്ളിപ്പറഞ്ഞ അൽനൂർ പള്ളിയിലെ ഇമാം ഗമാൽഫൗദ ഒറ്റക്കെട്ടായി നിൽക്കാനുള്ള ന്യൂസിലാൻഡുകാരുടെ മനസിനെ പ്രശംസിക്കുകയും ചെയ്തു. ഹൃദയം തകർന്നവരാണെങ്കിലും തങ്ങളെ തകർക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

   കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ വെടിവയ്പ്പ് ഉണ്ടായത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം അമ്പത് പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പ് നടത്തിയ ഓസ്ട്രേലിയൻ സ്വദേശി ബ്രെന്റൺ ടാരന്റിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

   First published:
   )}