Onam 2019: മലയാളികൾക്ക് ഓണാശംസയുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

മലയാളി സമൂഹത്തിന് സന്തോഷകരമായ ഓണാശംസ നേരുന്നതായി ജസിന്ത ആഡേൺ പറഞ്ഞു.

news18
Updated: September 10, 2019, 6:06 PM IST
Onam 2019: മലയാളികൾക്ക് ഓണാശംസയുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ
മലയാളി സമൂഹത്തിന് സന്തോഷകരമായ ഓണാശംസ നേരുന്നതായി ജസിന്ത ആഡേൺ പറഞ്ഞു.
  • News18
  • Last Updated: September 10, 2019, 6:06 PM IST
  • Share this:
വെല്ലിംഗ്ടൺ: മലയാളികൾക്ക് ഓണാശംസയുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ. ന്യൂസിലൻഡിലെ എം.പി പ്രിയങ്ക രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ന്യൂസിലൻഡിലെ മലയാളികൾക്ക് അവർ ഓണാശംസ നേർന്നത്. കേരളത്തിലെ കാർഷികോത്സവമായ ഓണം നമ്മൾ ആഘോഷിക്കുകയാണ്. മലയാളി സമൂഹത്തിന് സന്തോഷകരമായ ഓണാശംസ നേരുന്നതായി അവർ ജസിന്ത ആഡേൺ പറഞ്ഞു.

ന്യൂസിലൻഡിലെ ഏറ്റവും പഴക്കം ചെന്ന പ്രവാസി കൂട്ടായ്മകളിലൊന്നായ മലയാളി സമാജത്തിനു ജസിന്ത ആഡേൺ ഓണാശംസകൾ നേർന്നു. ന്യൂസിലൻഡിലെ നാൽപതാം പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമാണ് ജസിന്ത ആഡേൺ.



2017ലെ തെരഞ്ഞെടുപ്പിലാണ് പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലൻഡ് എം.പിയായത്. എറണാകുളം പറവൂർ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലൻഡിന്‍റെ ചരിത്രത്തിൽ ആദ്യമായി എംപിയായ മലയാളി. 2004ൽ സ്റ്റുഡന്‍റ്സ് വിസയിൽ ന്യൂസിലൻഡിൽ എത്തിയ പ്രിയങ്ക 2006ൽ ലേബർ പാർട്ടിയിൽ ചേർന്ന് പൊതുപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

First published: September 10, 2019, 6:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading