നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • New Year 2022 | ബൈ ബൈ 2021; പുതുവര്‍ഷം പിറന്നു; 2022നെ വരവേറ്റ് ലോകം

  New Year 2022 | ബൈ ബൈ 2021; പുതുവര്‍ഷം പിറന്നു; 2022നെ വരവേറ്റ് ലോകം

  ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്ലാന്‍ഡില്‍ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്.

  Image: ANI

  Image: ANI

  • Share this:
   ഓക്‌ലാന്‍ഡ്: പുതുവര്‍ഷത്തെ(New Year) വരവേറ്റ് ലോകം. ന്യൂസിലാന്‍ഡില്‍(New Zealand) പുതുവര്‍ഷം പിറന്നു. പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിന്നാലെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവര്‍ഷം വരവറിയിച്ചു.

   ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്ലാന്‍ഡില്‍ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്. ഓസ്ട്രേലിയയും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ ആഘോഷങ്ങള്‍ തുടങ്ങി.   ന്യൂസിലാന്‍ഡിലാണ് ആദ്യം പുതുവര്‍ഷാഘോഷം തുടങ്ങുക. ഓക്ലന്‍ഡ് ഹാര്‍ബര്‍ ബ്രിജിലെ സ്‌കൈ ടവറില്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു.   വര്‍ണാഭമായ ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലന്‍ഡ് പുതുവര്‍ഷത്തെ എതിരേറ്റത്.
   Published by:Jayesh Krishnan
   First published: