• HOME
 • »
 • NEWS
 • »
 • world
 • »
 • Afghanistan | അഫ്ഗാനിസ്ഥാനിൽ കുടുംബം പോറ്റാനായി പിതാവ് വിറ്റ ഒൻപതു വയസ്സുകാരിയെ രക്ഷപെടുത്തി

Afghanistan | അഫ്ഗാനിസ്ഥാനിൽ കുടുംബം പോറ്റാനായി പിതാവ് വിറ്റ ഒൻപതു വയസ്സുകാരിയെ രക്ഷപെടുത്തി

ലോകജനത അഫ്ഗാന്‍ സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും സംബന്ധിച്ച കാര്യങ്ങളില്‍ ആശങ്കാകുലരാണ്.

 • Last Updated :
 • Share this:
  താലിബാന്‍ (Taliban) അഫ്ഗാനിസ്ഥാന്റെ (Afghanistan) നിയന്ത്രണം പിടിച്ചെടുത്തത് ലോകം മുഴുവന്‍ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. അന്ന് മുതല്‍ ലോകജനത അഫ്ഗാന്‍ സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും സംബന്ധിച്ച കാര്യങ്ങളില്‍ ആശങ്കാകുലരാണ്.

  ഇതിനിടെ സിഎന്‍എന്‍ (CNN) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഒന്‍പതു വയസ്സു മാത്രമുള്ള പര്‍വാന എന്ന പെണ്‍കുട്ടിയെ സ്വന്തം പിതാവ് മറ്റൊരാള്‍ക്ക് വിവാഹം കഴിക്കാനായി വിറ്റ വാര്‍ത്ത ലോകമാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ സര്‍വ്വ സാധാരണമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  ഇക്കാര്യം ജനശ്രദ്ധ നേടുകയും കുട്ടിയെ വാങ്ങാന്‍ വന്നയാളിനെതിരെ തിരിയുകയും ചെയ്തതോടെ പര്‍വാനയെ അവളുടെ കുടുംബത്തിന് തിരികെ കൈമാറിയിരുന്നു. സമാനമായ സാഹചര്യമുള്ള പര്‍വാനയെയും മറ്റ് നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും സഹായിക്കാനായി മുന്നോട്ട് വന്നത് യുഎസ് (US) ആസ്ഥാനമായുള്ള ടൂ യംഗ് ടു വെഡ് (TYTW) എന്ന സംഘടനയായിരുന്നു.

  ഇതിനെക്കുറിച്ച് TYTW സ്ഥാപകയായ സ്റ്റെഫാനി സിന്‍ക്ലെയര്‍ (Stephanie Sinclair) സിഎന്‍എന്നി നോട് പറഞ്ഞതിങ്ങനെ, 'സമീപകാലത്തെ ഈ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലിക പരിഹാരം മാത്രമാണ്. പെണ്‍കുട്ടികളെ വിവാഹത്തിനായി വില്‍ക്കുന്നതില്‍ നിന്ന് തടയുക എന്നതാണ് ഞങ്ങളുടെ ശരിയായ ലക്ഷ്യം' .

  ഓഗസ്റ്റ് 2021 മുതല്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് TYTW. വനിതാ ആക്ടിവിസ്റ്റുകള്‍ , ജേര്‍ണലിസ്റ്റുകള്‍ അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘടന ഇത്തരം അടിയന്തിര സേവനങ്ങളും , പെണ്‍കുട്ടികളുടെ ക്ഷേമവും സുരക്ഷിതമായ ഒഴിപ്പിക്കലിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.

  സഹായം ഉറപ്പാക്കുന്നവരില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍, പരിഭാഷകര്‍, ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍, മാനുഷിക പ്രവര്‍ത്തകര്‍, പ്രോസിക്യൂട്ടര്‍മാര്‍, മറ്റ് ഉയര്‍ന്ന വനിതാ മാര്‍ഗനിര്‍ദേശകര്‍ എന്നിവരും ഉള്‍പ്പെടുന്നു.

  15 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ അഫ്ഗാനിസ്ഥാനില്‍ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണെങ്കിലും, അവിടുത്തെ പെണ്‍കുട്ടികള്‍ രാജ്യത്തെ വളരെ പ്രായമായ പുരുഷന്മാരുമായി വിവാഹം കഴിക്കുന്നതിന് നിര്‍ബന്ധിതരാകുന്നുണ്ട്.

  അഫ്ഗാനിസ്ഥാനിലെ ഗ്രാമീണ പ്രദേശങ്ങളിലാണ് ഈ സമ്പ്രദായം കൂടുതലായുള്ളത്. 9/11 ആക്രമണത്തിനുശേഷം യുഎസ് സൈന്യം ഔദ്യോഗികമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് 20 വര്‍ഷത്തിന് ശേഷം പിന്‍വാങ്ങിയപ്പോള്‍ അഫ്ഗാനിസ്ഥാനിലെ നിരവധി ഗ്രാമീണ കുടുംബങ്ങളുടെ സ്ഥിതി വളരെ മോശമായി.

  കുടുംബങ്ങളിലെ ഈ മോശം അവസ്ഥ തുടര്‍ന്നപ്പോള്‍ പണത്തിനായി പെണ്‍കുട്ടികളെ വില്‍ക്കാന്‍ തുടങ്ങി. ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (IPC) അടുത്തിടെ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം, 2021 നവംബര്‍ മുതല്‍ മാര്‍ച്ച് 2022 വരെ രണ്ടില്‍ ഒന്നിലധികം അഫ്ഗാന്‍ ജനത കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നുവെന്ന് സൂചിപ്പിച്ചു. അടിസ്ഥാന ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ജീവനോപാധികള്‍ സംരക്ഷിക്കുന്നതിനും അടിയന്തിര മാനുഷിക ഇടപെടലുകള്‍ക്ക് ലോക ഭക്ഷ്യ പദ്ധതി (World Food Programme) ആഹ്വാനം ചെയ്തിട്ടുണ്ട്.
  Published by:Jayashankar AV
  First published: