• HOME
  • »
  • NEWS
  • »
  • world
  • »
  • King Charles III | കാപ്പിയും ചോക്ലേറ്റും വേണ്ട; ചാള്‍സ് രാജാവിന് ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ

King Charles III | കാപ്പിയും ചോക്ലേറ്റും വേണ്ട; ചാള്‍സ് രാജാവിന് ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തിന്റെ ഭക്ഷണ താല്‍പര്യങ്ങള്‍ സാധാരണക്കാരന്റേതിന് സമാനമാണ്.

  • Share this:
രാജകുടുംബത്തില്‍ (royal family) ജനിക്കുന്ന ആളുകൾക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ട്. രാജകീയ ശൈലിയിലുള്ള ജീവിതം (life) സാധാരണക്കാരന്റേതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് (different). ഇഷ്ടമുള്ള ഭക്ഷണം (food) ധാരാളം കഴിക്കാം, ഇഷ്ടമില്ലാത്തത് ഒഴിവാക്കാം, ആർഭാട ജീവിതം നയിക്കാം ഇതൊക്കെയാണ് നമ്മളില്‍ പലരും രാജകീയ ജീവിതത്തെക്കുറിച്ച് ധരിച്ചു വെച്ചിരിക്കുന്നത്.

എന്നാൽ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തിന്റെ ഭക്ഷണ താല്‍പര്യങ്ങള്‍ സാധാരണക്കാരന്റേതിന് സമാനമാണ്. അദ്ദേഹം ചില ഭക്ഷണങ്ങള്‍ ദിവസവും കഴിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മറ്റ് ചിലത് ഒഴിവാക്കാറുമുണ്ട്. ചാള്‍സ് രാജാവിന് കഴിക്കാന്‍ താത്പര്യമില്ലാത്ത ചില ഭക്ഷണങ്ങള്‍ ഇവയാണ്;

ഫോയി ഗ്രാസ്

താറാവിന്റേതോ വാത്തയുടെയോ കരളുകൊണ്ട് ഉണ്ടാക്കുന്ന ഒരു ആഡംബര ഫ്രഞ്ച് വിഭവമാണിത്. ചാള്‍സ് രാജാവ് ഈ വിഭവത്തോട് തീരെ താത്പര്യമില്ല. 2008 മുതല്‍ കൊട്ടാരത്തിൽ അദ്ദേഹം ഈ വിഭവം നിരോധിച്ചിരുന്നു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ ഭക്ഷണം ഒഴിവാക്കിയത്.

കാപ്പി

ചാള്‍സ് രാജാവ് ഒരു കാപ്പി പ്രിയനല്ല. അദ്ദേഹത്തിന് ചായയാണ് ഇഷ്ടം. വ്യത്യസ്തമായ ചായകള്‍ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്.

ചോക്ലേറ്റ്

എലിസബത്ത് രാജ്ഞിക്ക് ചോക്ലേറ്റുകള്‍ ഇഷ്ടമായിരുന്നു എങ്കിലും ചാൾസ് രാജാവ് അവ കഴിക്കാറില്ല. ചോക്ലേറ്റ് കാണുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമല്ലത്രേ. ഡെസേര്‍ട്ട് ഉണ്ടാക്കുമ്പോള്‍ പോലും കൊട്ടാരം പാചകക്കാര്‍ ചോക്ലേറ്റ് ഒഴിവാക്കിയാണ് വിഭവങ്ങൾ തയ്യാറാക്കാറുള്ളത്.

ബിസ്‌ക്കറ്റ്

ചാള്‍സ് മൂന്നാമന് വെണ്ണ, ധാന്യം, ഉരുളക്കിഴങ്ങ് എന്നിവ കൊണ്ട് ഉണ്ടാക്കുന്ന കുക്കികള്‍ ഇഷ്ടമാണ്. എങ്കിലും ഒരു പ്രത്യേക ഊഷ്മാവില്‍ പാകം ചെയ്തില്ലെങ്കില്‍ അദ്ദേഹം അത് കഴിക്കാറില്ല.

മാംസവും പാലുല്‍പ്പന്നങ്ങളും

മാംസവും പാലുത്പന്നങ്ങളും ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കിയില്ലെങ്കില്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് കഴിക്കില്ല. കൂടാതെ ഇദ്ദേഹം ആഴ്ചയില്‍ രണ്ട് ദിവസം മാംസവും മത്സ്യവും കഴിക്കില്ല. എല്ലാ ആഴ്ചയിലും ഒരു ദിവസം അദ്ദേഹം പാലുല്‍പ്പന്നങ്ങളും കഴിക്കാറില്ല.

Also read : King Charles III | ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടിഷ് രാജാവ്; ഔദ്യോഗിക പ്രഖ്യാപനമായി

അതേസമയം, 25ാം വയസ്സില്‍ രാജ്ഞിയായ അമ്മയില്‍ നിന്ന് വ്യത്യസ്തമായി, 73-ാം വയസ്സില്‍ രാജാവാകുന്ന ചാള്‍സ് ഏറ്റവും പ്രായം കൂടിയ കിരീട അവകാശിയാണ്. രാജാവാകാന്‍ അദ്ദേഹം തന്റെ ജീവിതകാലം മുഴുവന്‍ കാത്തിരുന്ന ഇദ്ദേഹം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്.

Also read : നികുതിയിളവ്, രണ്ട് ജന്മ​ദിനം, വാർഷിക ഗ്രാന്റ്; ചാൾസ് രാജാവിനുള്ള ആനുകൂല്യങ്ങളും അധികാരങ്ങളും

ഡയാന രാജകുമാരിയുമായുള്ള പൊരുത്തക്കേടിന്റെയും കാമില പാര്‍ക്കര്‍ ബൗള്‍സുമായുള്ള വിവാഹേതര ബന്ധത്തിന്റെയും പേരില്‍ ചെറുപ്രായത്തില്‍ തന്നെ ചാള്‍സിന് അത്ര നല്ല പ്രതിച്ഛായയായിരുന്നില്ല ഉണ്ടായിരുന്നത്. 1992ല്‍ ഡയാനയുമായുള്ള വേര്‍പിരിയലിനു ശേഷവും, ജനങ്ങള്‍ അവരുടെ രാജകുമാരിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു, 1997-ലെ ഡയാനയുടെ മരണം രാജകുടുംബത്തെയാകെ ദുഃഖത്തിലാഴ്ത്തി.

ചാൾസിന്റെയും ഡയാനയുടെയും മക്കളാണ് രാജകുമാരന്മാരായ വില്യമും ഹാരിയും. 2005 ഏപ്രിലിലാണ് കാമുകിയായ കാമിലയെ ചാൾസ് വിവാഹം കഴിച്ചത്.
Published by:Amal Surendran
First published: