നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് എത്തും വരെ കാവൽ സർക്കാരുണ്ടാകും, അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇമ്രാൻ പറഞ്ഞു.
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ (Pakistan) പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഭരണഘടനയ്ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ഏപ്രില്‍ 25 വരെ വോട്ടെടുപ്പ് അനുവദിക്കില്ല, ദേശീയ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്നും സ്പീക്കര്‍ പറഞ്ഞു. നടപടിയില്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചതോടെ സഭയില്‍ നിന്ന് സ്പീക്കര്‍ ഇറങ്ങിപ്പോവുകയും ചെയ്തു.
ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. നാടകീയ സംഭവങ്ങളാണ് പാകിസ്ഥാനില്‍ അരങ്ങേറുന്നത്. പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ പ്രതിഷേധിക്കുകയാണ്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സഭയില്‍ എത്തിയിരുന്നില്ല.
അതേസമയം സഭ പിരിച്ചുവിടണമെന്ന് പ്രസിഡന്റ് ആരിഫ് അൽവിയോട് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആവശ്യപ്പെട്ടു. ജനങ്ങളോട് തെരഞ്ഞെടുപ്പിന് തയാറാകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.അവിശ്വാസ പ്രമേയം നിരസിച്ചതിന് പ്രധാനമന്ത്രി ഇമ്രാൻ രാജ്യത്തെ അഭിനന്ദിച്ചു, "ഭരണം അട്ടിമറിക്കാനുള്ള ശ്രമവും വിദേശ ഗൂഢാലോചനയും ഡെപ്യൂട്ടി സ്പീക്കർ നിരസിച്ചു" എന്ന് ഇമ്രാന് പറഞ്ഞു.
I have written to the President to dissolve the assemblies. There should be elections in a democratic way. I call upon the people to Pakitan to prepare for elections: Pakistan PM Imran Khan
നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ ശക്തികളോ അഴിമതിക്കാരോ അല്ല രാജ്യത്തിന്റെ വിധി തീരുമാനിക്കേണ്ടത്, തെരഞ്ഞെടുപ്പ് എത്തും വരെ കാവൽ സർക്കാരുണ്ടാകും, അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇമ്രാൻ രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രഖ്യാപിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരിയുടെ അധ്യക്ഷതയിലാണ് ദേശീയ അസംബ്ലി സമ്മേളനം ആരംഭിച്ചത്. അസംബ്ലിക്ക് പുറത്ത് സുരക്ഷസേനയെ വിന്യസിച്ചിരുന്നു. ഇസ്ലാമാബാദില് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയം പാക്കിസ്ഥാൻ പ്രതിപക്ഷ അംഗം അവതരിപ്പിച്ചിരുന്നു. സ്പീക്കർക്കെതിരായ പ്രമേയത്തിൽ പ്രതിപക്ഷത്തെ നൂറിലധികം എംഎൽഎമാരും ഒപ്പുവച്ചു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.