'ഹൗഡി മോദി'യിൽ ട്രംപ് അതിഥിതാരമാകില്ല; പ്രസംഗം 30 മിനിട്ട് നീളും

പ്രസംഗത്തിൽ ഇന്ത്യയെക്കുറിച്ചും അമേരിക്കൻ ഇന്ത്യക്കാരെക്കുറിച്ച് ട്രംപ് പ്രതിപാദിക്കുമെന്നാണ് സൂചന

news18-malayalam
Updated: September 22, 2019, 2:22 PM IST
'ഹൗഡി മോദി'യിൽ ട്രംപ് അതിഥിതാരമാകില്ല; പ്രസംഗം 30 മിനിട്ട് നീളും
Modi-trump
  • Share this:
ഹ്യൂസ്റ്റൺ: ഞായറാഴ്ച നടക്കുന്ന 'ഹൗഡി മോദി' പരിപാടിയിൽ മുഖ്യതാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെങ്കിലും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെറും അതിഥിതാരമാകില്ലെന്ന് ഉറപ്പ്. അദ്ദേഹത്തിന്‍റെ പ്രസംഗം 30 മിനിട്ട് നീളുമെന്ന് സംഘാടകർ അറിയിച്ചു. പ്രസംഗത്തിൽ ഇന്ത്യയെക്കുറിച്ചും അമേരിക്കൻ ഇന്ത്യക്കാരെക്കുറിച്ച് ട്രംപ് പ്രതിപാദിക്കുമെന്നാണ് സൂചന.

2016 ൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായപ്പോൾ ഇന്ത്യയുടെ ഉത്തമസുഹൃത്തായിരിക്കുമെന്ന് പറഞ്ഞ ട്രംപ് ഈ പരിപാടിയിൽ പങ്കെടുക്കാൻ മാത്രമാണ് ഞായറാഴ്ച വാഷിങ്ടണിൽനിന്ന് ഹ്യൂസ്റ്റണിലേക്ക് പറക്കുന്നത്. ശനിയാഴ്ച രാത്രി വൈറ്റ് ഹൌസ് പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച് ട്രംപ് 100 മിനിറ്റ് എൻആർജി സ്റ്റേഡിയത്തിൽ ചെലവഴിക്കും. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ദൈർഘ്യം ഇതുവരെ അറിവായിട്ടില്ലെങ്കിലും 30 മിനുട്ട് നീളുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ ട്രംപ് സദസിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ ഏറെ സമ്പന്നമായ സമൂഹമാണ് ഇന്ത്യക്കാരുടേത്. ഇവരുടെ സംഗമവേദിയായി മാറുന്ന ഹൗഡി മോദിയിൽ ഇതിനോടകം അമ്പതിനായിരത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്.

ബൊക്കെയിൽ നിന്ന് താഴെ വീണ പൂവെടുത്ത് പ്രധാനമന്ത്രി; പ്രകീർത്തിച്ച് സോഷ്യൽമീഡിയ

"ഹ്യൂസ്റ്റണിലെത്തി 'ഹൗഡി, മോദി!' പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെ അദ്ദേഹം (ട്രംപ്) ഇന്ത്യൻ-അമേരിക്കക്കാരുടെ ഹൃദയം കവർന്നുകഴിഞ്ഞു. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം ഇന്ത്യൻ അമേരിക്കക്കാരിൽ നിന്ന് കൂടുതൽ വോട്ടുകൾ നേടും,” പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി നേതാവ് ഭാരത് ബരായ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായ ബരായ് 2014 ൽ ന്യൂയോർക്കിൽ മോദിയുടെ ചരിത്രപരമായ മാഡിസൺ സ്ക്വയർ ഗാർഡൻ പരിപാടി സംഘടിപ്പിച്ചതിൽ പ്രധാനിയായിരുന്നു.

'ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ നേതാക്കൾ ഒരു വേദിയിൽ നിന്ന് 50,000 ത്തിലധികം ആളുകളെ അഭിസംബോധന ചെയ്യുന്നത് ചരിത്രപരമാണ്. ഇത് ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ ഉറപ്പിക്കും'- ബരായ് പറഞ്ഞു.

"അമേരിക്കയിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഊന്നൽ നൽകാനും ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കാനും അവരുടെ ഊർജ്ജ-വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ ചർച്ചചെയ്യാനും ഇത് ഒരു മികച്ച അവസരമായിരിക്കും," വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ഹ്യൂസ്റ്റണിൽ നിന്ന് ട്രംപ് ഒഹായോയിലെ വപകോനെറ്റയിലേക്ക് പോകും, ​​അവിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണൊപ്പം ഓസ്‌ട്രേലിയൻ ഉടമസ്ഥതയിലുള്ള ഒരു പ്രൊഡക്ഷൻ പ്ലാൻറ് സന്ദർശിക്കും. അതിനുശേഷം യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ ഒഹായോയിൽ നിന്ന് ട്രംപ് ന്യൂയോർക്കിലേക്ക് പോകും. തിങ്കളാഴ്ച അദ്ദേഹം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാണും. അടുത്തദിവസം ട്രംപ് ന്യൂയോർക്കിൽവെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചയിലും പങ്കെടുക്കുന്നുണ്ട്.
First published: September 22, 2019, 2:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading