സ്ത്രീകളുടെ(women) യാത്രകള്‍ക്ക്(travel) നിയന്ത്രണങ്ങള്‍ കടുപ്പിച്ച് താലിബാന്(Taliban). യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാര് ഉണ്ടായിരിക്കണം എന്നാണ് താലിബാന് മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ്. സ്ത്രീകളുടെ ദീര്‍ഘദൂര യാത്രകള്‍ക്കാണ് ഇത്തരത്തില്‍ ബന്ധുക്കളായ പുരുഷന്മാര് കൂടെ ഉണ്ടായിരിക്കണം എന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
72 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാര് ഉണ്ടാകേണ്ടത്. ബന്ധുക്കളായ പുരുഷന്മാര് കൂടെ ഇല്ലെങ്കില്‍ ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. യാത്രാവേളയില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകള്‍ ഉറപ്പു വരുത്തണമെന്നും താലിബാന് മന്ത്രാലയ വക്താവ് സാദിഖ് ആകിഫ് മുജാഹിറിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടെലിവിഷന്‍ ചാനലുകളില്‍ കൂടി നാടകങ്ങളും വനിതാ അഭിനേതാക്കളുടെ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കരുതെന്നുമുള്ള നിര്‍ദേശം വന്നതിന് പിന്നാലെയാണ് സ്ത്രീകള്‍ യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാരും കൂടെ ഉണ്ടായിരിക്കണമെന്ന നിര്‍ദേശം താലിബാന് പുറപ്പെടുവിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലെത്തിയതോടെ സ്ത്രീകള്‍ക്ക് നിരവധി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. നേരത്തെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും താലിബാന് മന്ത്രാലയം ഉത്തരവിട്ടിരുന്നു.
Imran Khan | അഫ്ഗാന് സ്ത്രീകൾക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇമ്രാൻ ഖാൻഅഫ്ഗാന് സ്ത്രീകളെ (Afghan women) ലക്ഷ്യമിട്ട് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയുടെ പേരില്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു.
'പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാതിരിക്കുന്നത് അഫ്ഗാന് സംസ്കാരത്തിന്റെ ഭാഗമാണ്' എന്ന ഇമ്രാന് ഖാന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പ്പറേഷന് (ഒഐസി) അംഗങ്ങളുടെ സമ്മേളനത്തില്‍ ആണ് ഇമ്രാന് ഖാന് ഈ പ്രസ്താവന നടത്തിയത്. എന്നാല്‍, അഫ്ഗാന് സ്ത്രീകളെ ലക്ഷ്യമിട്ട് ഇമ്രാന് ഖാന് നടത്തിയ ഈ സ്ത്രീവിരുദ്ധ പരാമര്‍ശം യോഗത്തില്‍ പങ്കെടുത്ത പാശ്ചാത്യ സര്‍ക്കാരുകളുടെ നിരീക്ഷകര്‍ക്ക് കേള്‍ക്കാതെ പോകാനാകില്ല എന്ന് അല്‍ അറേബ്യ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാൻ പ്രധാനമന്ത്രിയെ സ്വദേശത്തും വിദേശത്തും, പ്രത്യേകിച്ച് ആര്‍ക്ക് വേണ്ടിയാണോ അദ്ദേഹം സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് അതേ അഫ്ഗാനികള്‍ പോലും വിമര്‍ശിക്കുന്നുണ്ടെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പ്രബുദ്ധവും വികസിതവുമായ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരില്‍ ചിലര്‍ക്ക് അദ്ദേഹത്തിന്റെ പരാമര്‍ശം അസ്വീകാര്യമായി തോന്നിയേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ത്വരിതഗതിയിലായ 'മാനുഷിക വിപത്തുകളില്‍' നിന്നും ദുരന്തങ്ങളില്‍ നിന്നും അഫ്ഗാനികളെ കരകയറ്റണമെന്ന് പാകിസ്താൻ ലോക സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഇത് ആദ്യമായിട്ടല്ല സ്ത്രീവിരുദ്ധ പ്രസ്താവനുമായി ഇമ്രാന് ഖാന് രംഗത്തെത്തുന്നത്. മുമ്പ് പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ ശരീരം മറയ്ക്കണം എന്ന അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താനയും വന്‍ വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
താലിബാന് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം താലിബാന് അവരുടെ അവകാശങ്ങളില്‍ ഏറെയും പിന്‍വലിച്ചതിനാല്‍ 2021 അഫ്ഗാന് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും മോശം വര്‍ഷമാണ് എന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ അഭിപ്രായം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.