• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

വാറ്റ് നടപ്പാക്കില്ല; ഖത്തർ ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസം

news18india
Updated: December 16, 2018, 7:40 AM IST
വാറ്റ് നടപ്പാക്കില്ല; ഖത്തർ ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസം
news18india
Updated: December 16, 2018, 7:40 AM IST
ദോ​ഹ: പ്രവാസികൾക്ക് ആശ്വാസം നൽകുന്ന ബജറ്റാണ് ഖത്തറി​​െൻറ 2019ലെ ബ​ജ​റ്റ്. പുതിയ ബ‍ജറ്റ് അനുസരിച്ച് വാറ്റ്​ നടപ്പാക്കില്ലെന്നതടക്കമുള്ള നിർദേശങ്ങൾ സ്വദേശികൾക്കെന്ന പോലെ പ്രവാസികൾക്കും വൻ ആശ്വാസമാണ്​ നൽകിയിരിക്കുന്നത്​. ആ​രോ​ഗ്യ​പ​രി​ച​ര​ണം, വി​ദ്യാ​ഭ്യാ​സം, ഗ​താ​ഗ​തം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ​ദ്ധ​തി​ക​ള്‍, 2022 ലോ​ക​ക​പ്പ് പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് ബജറ്റിൽ ഊ​ന്ന​ല്‍ നൽകിയിരിക്കുന്നത്.

മ​നു​ഷ്യ​​​െൻറ ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഹാ​നി​ക​ര​മാ​കു​ന്ന ഉ​ത്പ​ങ്ങ​ള്‍ക്കാ​ണ് നി​കു​തി ചു​മ​ത്തു​ന്ന​ത്. പു​കയി​ല, ഊ​ര്‍ജ​ദാ​യ​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നൂ​റു ശ​ത​മാ​ന​വും മ​ധു​ര​പാ​നീ​യ​ങ്ങ​ളി​ല്‍ 50ശ​ത​മാ​ന​വു​മാ​ണ് നി​കു​തി. ഇ​തോ​ടെ സി​ഗ​ര​റ്റ് ഉ​ള്‍പ്പ​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കും കൊ​ക്കോ​കോ​ള ഉ​ള്‍പ്പ​ടെ മ​ധു​ര​പാ​നീ​യങ്ങ​ള്‍ക്കും വി​ല​വ​ര്‍ധി​ക്കും. വാ​റ്റ് 2019ല്‍ ​ന​ട​പ്പാ​ക്കി​ല്ല.

മലയാളി നഴ്‌സിന്റെ കുഞ്ഞ് മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു
Loading...

അ​ടു​ത്ത ജ​നു​വ​രി ഒ​ന്നി​ന് തു​ട​ങ്ങു​ന്ന സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തെ ബ​ജ​റ്റി​നാണ് അം​ഗീ​കാ​രം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. 4.3ബി​ല്യ​ണ്‍ റി​യാ​ല്‍ മി​ച്ചം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ബ​ജ​റ്റി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ണ്ണ​വി​ല ബാ​ര​ലി​ന് 55 ഡോ​ള​ര്‍ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ബ​ജ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ട​പ്പു​വ​ര്‍ഷ​ത്തെ ബ​ജ​റ്റി​ല്‍ എ​ണ്ണ​വി​ല ബാ​ര​ലി​ന് 45 ഡോ​ള​റാ​യി​രു​ന്നു അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​ത്. ന​ട​പ്പു​വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 20.5ശ​ത​മാ​ന​ത്തി​​​െൻറ വ​ര്‍ധ​ന. ഈ ​വ​ര്‍ഷം വ​രു​മാ​നം 175.1 ബി​ല്യ​ണ്‍ റി​യാ​ലാ​യി​രു​ന്നു.

സ്വ​ദേ​ശി​ക​ള്‍ക്കു പാ​ര്‍പ്പി​ട​വി​ക​സ​നം, ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ല്‍, സ്വ​ത​ന്ത്ര​മേ​ഖ​ല​ക​ള്‍, പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ള്‍, വ്യ​വ​സാ​യ ലോ​ജി​സ്റ്റി​ക്സ് മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന​ സൗ​ക​ര്യ​വി​ക​സ​ന​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ന​ട​പ്പാ​ക്ക​ല്‍ എ​ന്നി​വ​ക്കും ഫ​ണ്ട് നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ഈ ​വ​ര്‍ഷം വേ​ത​ന​ത്തി​നാ​യി 52.5 ബി​ല്യ​ണ്‍ റി​യാ​ലാ​ണ് നീ​ക്കി​യി​രു​ന്ന​ത്​. മറ്റ്​ ജി.സി.സി രാജ്യങ്ങളിൽ നികുതി, ലെവി തുടങ്ങിയവ ഏർപ്പെടുത്തിയതോടെയാണ്​ മലയാളികളടക്കമുള്ളവർക്ക്​ നാട്ടിലേക്ക്​ മടങ്ങേണ്ടി വന്നത്​.

First published: December 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍