ഓക്സ്ഫോഡിൽ നിന്ന് ബിരുദം സ്വന്തമാക്കിയതിന്റെ സന്തോഷവുമായി മലാല; ഇനി നെറ്റ്ഫ്ലിക്സും ഉറക്കവുമെന്ന് നൊബേൽജേതാവ്

താലിബാൻ ഭീകരതയുടെ ഇരയാണ് മലാല യൂസഫ് സായി. സ്വാത് താഴ്വരയിലെ സ്കൂളിൽ പോകുന്നതിനിടയിലാണ് തലയിൽ താലിബാൻ ഭീകരരുടെ വെടിയേറ്റത്. ബിരുദപഠനം പൂർത്തിയാക്കിയ മലാലയെ ട്വിറ്ററിൽ നിരവധിപേർ അഭിനന്ദിച്ചു.

News18 Malayalam | news18
Updated: June 20, 2020, 8:18 PM IST
ഓക്സ്ഫോഡിൽ നിന്ന് ബിരുദം സ്വന്തമാക്കിയതിന്റെ സന്തോഷവുമായി മലാല; ഇനി നെറ്റ്ഫ്ലിക്സും ഉറക്കവുമെന്ന് നൊബേൽജേതാവ്
കുടുംബത്തിനൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നതിന്റെ ചിത്രം
  • News18
  • Last Updated: June 20, 2020, 8:18 PM IST
  • Share this:
നൊബേൽ സമ്മാനജേതാവും പാകിസ്ഥാനിലെ വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസഫ് സായി ഓക്സ്ഫോഡ് സർവകലാശാലയിലെ തന്റെ ബിരുദപഠനം പൂർത്തിയാക്കി. തത്വശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിലാണ് മലാല ബിരുദം സ്വന്തമാക്കിയത്. ഡിഗ്രിക്കാരി ആയതിന്റെ സന്തോഷം വീട്ടുകാർക്കൊപ്പം പങ്കിടുന്നതിന്റെ സന്തോഷനിമിഷങ്ങൾ മലാല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ട്വിറ്ററിലാണ് കുടുംബത്തിനൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നതിന്റെ ചിത്രം മലാല പങ്കുവെച്ചത്. ബിരുദധാരി ആയതിന്റെ സന്തോഷം കേക്കു മുറിച്ചാണ് മലാല കുടുംബത്തിനൊപ്പം പങ്കുവെച്ചത്.

You may also like:ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത് [NEWS]വിപണിയിൽ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ; കണ്ടെത്തൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റേത് [NEWS] ഇനി ആശങ്ക വേണ്ട; കോവിഡ് ഡ്യൂട്ടിയിലുള്ള KSRTC ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ [NEWS]

'ഓക്സ്ഫോഡ് സർവകലാശാലയിൽ നിന്ന് തത്വശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം ബിരുദം പൂർത്തിയാക്കി. അതിന്റെ സന്തോഷം നന്ദിയും പ്രകടിപ്പിക്കാൻ പ്രയാസമാണ്. എന്താണ് വരാനിരിക്കുന്നതെന്ന് എനിക്ക് ഇപ്പോൾ അറിയില്ല. ഇപ്പോൾ ഇനി നെറ്റ് ഫ്ലിക്സ്, വായന, ഉറക്കം എന്നിവ ആയിരിക്കും ' - സന്തോഷം പങ്കുവെച്ച് മലാല ട്വിറ്ററിൽ കുറിച്ചു.

  താലിബാൻ ഭീകരതയുടെ ഇരയാണ് മലാല യൂസഫ് സായി. സ്വാത് താഴ്വരയിലെ സ്കൂളിൽ പോകുന്നതിനിടയിലാണ് തലയിൽ താലിബാൻ ഭീകരരുടെ വെടിയേറ്റത്. ബിരുദപഠനം പൂർത്തിയാക്കിയ മലാലയെ ട്വിറ്ററിൽ നിരവധിപേർ അഭിനന്ദിച്ചു.
First published: June 20, 2020, 7:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading