• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലൈംഗികവിവാദം: സാഹിത്യ നൊബേൽ ഇത്തവണയില്ല


Updated: May 4, 2018, 8:54 PM IST
ലൈംഗികവിവാദം: സാഹിത്യ നൊബേൽ ഇത്തവണയില്ല
Illustration of the Alfred Nobel Museum, in Stockholm, Sweden, on December 25, 2016. (Photo by Michael Bunel/NurPhoto via Getty Images)

Updated: May 4, 2018, 8:54 PM IST
പാരീസ്: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇക്കൊല്ലം ഉണ്ടാകില്ല. ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ നൊബേൽ സമ്മാനം പ്രഖ്യാപിക്കില്ലെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. അവാർഡ് നിർണ്ണയ സമിതിയിലെ ഒരംഗത്തിന്റെ ഭർത്താവിനെതിരെ ആണ് ലൈംഗിക ആരോപണം ഉയർന്നത്. സാഹിത്യകാരിയും അവാർഡ് നിർണയ സമിതി അംഗവുമായ കാദറിന ഫ്രോസ്റ്റൈൻ സണ്ണിന്റെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി പതിനെട്ട് സ്ത്രീകളാണ് പരാതി നൽകിയത്. ഫ്രഞ്ച് ഫോട്ടോഗ്രാഫർ ആയ ഇയാള്‍ നൊബേൽ അക്കാദമി ആസ്ഥാനത്തുവെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 230 വർഷത്തെ ചരിത്രത്തിൽ രണ്ടാം തവണയാണ് സാഹിത്യത്തിനുള്ള നൊബേൽ റദ്ദാക്കുന്നത്. രണ്ടാംലോക മഹായുദ്ധകാലത്താണ് ഇതിനുമുമ്പ് നൊബേൽ സമ്മാനം റദ്ദാക്കിയത്.
First published: May 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍