• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇത്തവണ സാഹത്യത്തിന് നൊബേല്‍ സമ്മാനമില്ല; തീരുമാനം ലൈംഗിക വിവാദത്തെ തുടര്‍ന്ന്


Updated: May 4, 2018, 11:36 PM IST
ഇത്തവണ സാഹത്യത്തിന് നൊബേല്‍ സമ്മാനമില്ല; തീരുമാനം ലൈംഗിക വിവാദത്തെ തുടര്‍ന്ന്
Illustration of the Alfred Nobel Museum, in Stockholm, Sweden, on December 25, 2016. (Photo by Michael Bunel/NurPhoto via Getty Images)

Updated: May 4, 2018, 11:36 PM IST
ഇത്തവണ സാഹത്യത്തിന് നൊബേല്‍ സമ്മാനമില്ല; തീരുമാനം ലൈംഗിക വിവാദത്തെ തുടര്‍ന്ന്

കോപ്പന്‍ഹേഗന്‍: ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സാഹിത്യത്തിനുള്ള ഇത്തവണ നൊബേല്‍ സമ്മാനം റദ്ദാക്കി സ്വീഡിഷ് അക്കാദമി. ഈ സാഹചര്യത്തില്‍ 2018 ലെ പുരസ്‌ക്കാരം 2019 ല്‍ നല്‍കുമെന്ന് അക്കാദമി വ്യക്തമാക്കി.

ഇത്തവണ പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നില്ലെങ്കിലും അടുത്ത വര്‍ഷം ഈ വര്‍ഷത്തെ പുരസ്‌ക്കാരം ഉള്‍പ്പെടെ രണ്ടു പേരുടെ പേരുകള്‍ പ്രഖ്യാപിക്കും. മുന്‍കാല പുരസ്‌ക്കാര ജേതാക്കളെയും വരാനിരിക്കുന്ന പുരസ്‌ക്കാര ജേതാക്കളെയും പൊതുജനങ്ങളെയും മാനിച്ചാണ് തീരുമാനം എടുത്തിരിക്കുന്നതെന്നാണ് അക്കാദമിയുടെ വിശദീകരണം.

പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് സ്റ്റോക്ക് ഹോമിലെ യോഗത്തിലാണ് അക്കാദമി നിര്‍ണായക തീരുമാനമെടുത്തത്. ജൂറിക്കെതിരെ തന്നെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പുരസ്‌ക്കാരം പ്രഖ്യാപിക്കും മുമ്പ് പൊതുജനവിശ്വാസം വീണ്ടെടുക്കേണ്ട സ്ഥിതിയാണെന്നാണ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി ആന്‍ഡേഴ്സ് ഓള്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

1949 ലും സാഹിത്യനുള്ള നോബലിന് പുരസ്‌ക്കാരം അക്കാദമി റദ്ദാക്കിയിരുന്നു. അക്കാദമി അംഗവും സ്വഡിഷ് കവിയുമായ കാതറീനാ ഫ്രോസ്റ്റന്‍സണിന്റെ ഭര്‍ത്താവും ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ജീന്‍ ക്ളോഡി ആര്‍നോള്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ പീഡനാരോപണങ്ങളില്‍ കുടുങ്ങിയ സാഹചര്യത്തിലാണ് അക്കാദമിയുടെ തീരുമാനം.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷധിച്ച ആര്‍നോള്‍ട്ട് പുരസ്‌ക്കാര ജേതാക്കളായ ഏഴു പേരുടെ പേരില്‍ ആരോപണം ഉന്നയിച്ചിരുന്നു. തീരുമാനം എടുക്കേണ്ട 18 അംഗ ആജീവനാന്ത സമിതിയില്‍ നിന്നും കാതറീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പേര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ അക്കാദമിയുടെ പ്രസ് സെക്രട്ടറി സാറാ ഡാനിയൂസും രാജിവച്ചൊഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അക്കാദമി പുരസ്‌കാരം റദ്ദാക്കിയിരിക്കുന്നത്.
First published: May 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍