• HOME
  • »
  • NEWS
  • »
  • world
  • »
  • വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ജെയിംസ് പി ആലിസണും തസുകു ഹോഞ്ഞോയ്ക്കും

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ജെയിംസ് പി ആലിസണും തസുകു ഹോഞ്ഞോയ്ക്കും

  • Last Updated :
  • Share this:
    സ്‌റ്റോക്കോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിനു ജെംയിംസ് പി ആലിസണും തസുകു ഹോഞ്ഞോയും അര്‍ഹരായി. ക്യാന്‍സര്‍ ചികിത്സാ ഗവേഷണ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

    ഗാന്ധിജി ഫുട്‌ബോള്‍ കളിച്ചിരുന്നോ?


    അമേരിക്കന്‍ സ്വദേശിയാണ് ആലീസണ്‍. തസുകു ജപ്പാന്‍കാരനും. പ്രതിരോധ വ്യവസ്ഥയിലെ ബ്രേക്ക് സംവിധാനത്തിന്റെ സഹായത്തോടെ ശരീരത്തിലുണ്ടാകുന്ന ക്യാന്‍സര്‍ കോശങ്ങളെ എങ്ങനെ പ്രതിരോധിക്കുന്നു എന്നത് സംബന്ധിച്ച പഠനമാണ് ഇരുവരെയും പുരസ്‌കാരത്തിനു അര്‍ഹരാക്കിയത്.

    2017 ലെ വൈദ്യശാസ്ത്ര നൊബേല്‍ ജെഫ്രി സി ഹോള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ ഡബ്ല്യൂ യങ് എന്നിവരായിരുന്നു നേടിയത്. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ഉറക്കത്തെയും ഉണര്‍വിനെയും നിയന്ത്രിക്കുന്ന ജൈവഘടികാരത്തെക്കുറിച്ചുള്ള പഠനമായിരുന്നു ഇവരെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്.

     

     



    First published: