• HOME
  • »
  • NEWS
  • »
  • world
  • »
  • ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു

ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു

  • Last Updated :
  • Share this:
ഭൗതികശാസ്ത്രത്തിൽ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്ന് രാജ്യങ്ങളിലെ മൂന്നു ശാസ്ത്രജ്ഞർക്കാണ് പുരസ്കാരം ലഭിച്ചത്. അമേരിക്കയുടെ ആർതർ അഷ്കിൻ, കാനഡയുടെ ഡൊണ്ണ സ്ട്രിക്‌ലാൻഡ് , ഫ്രാൻസിന്റെ ജെറാർഡ് മുറോ എന്നിവർക്കാണ് പുരസ്കാരം.

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ജെയിംസ് പി ആലിസണും തസുകു ഹോഞ്ഞോയ്ക്കും

ലേസർ ഫിസിക്സിലെ സംഭാവനകൾക്കാണ് മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ടത്. ലേസർ സാങ്കേതിക വിദ്യയായ ഒപ്റ്റിക്കൽ ടീസറുകൾ വികസിപ്പിച്ചതിനാണ് ആഷ്കിൻ തെരഞ്ഞെടുക്കപ്പെട്ടത്. കുറിയ ലേസർ രശ്മികളുടെ കണ്ടെത്തലിനാണ് ഡൊണ്ണയും മുറോയും പുരസ്കാരം നേടിയത്. ഭൗതിക ശാസ്ത്രത്തിൽ നൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡൊണ്ണ.


55 വർഷത്തിനു ശേഷമാണ് ഒരു വനിത ഭൗതിക ശാസ്ത്രത്തിൽ നൊബേൽ നേടുന്നത്. 1963ൽ മരിയ ഗപ്പേർട്ടിനായിരുന്നു ഭൗതികശാസ്ത്രത്തിൽ ഇതിന് മുമ്പ് നൊബേൽ പുരസ്കാരം ലഭിച്ചത്. ന്യൂക്ലിയേഴ്സിലെ പ്രോട്ടോണിന്റെയും ന്യൂട്രോണിനെയും പറ്റിയുള്ള പഠനത്തിനായിരുന്നു മരിയക്ക് പുരസ്കാരം ലഭിച്ചത്. 1903ൽ മാരി ക്യൂറിയായിരുന്നു ഭൗതിക ശാസ്ത്രത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ച വനിത.
First published: