• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നേതാക്കൾ കൈ കൊടുത്ത് കൊറിയൻ ഉച്ചകോടിക്ക് തുടക്കം

news18
Updated: April 27, 2018, 12:17 PM IST
നേതാക്കൾ കൈ കൊടുത്ത് കൊറിയൻ ഉച്ചകോടിക്ക് തുടക്കം
news18
Updated: April 27, 2018, 12:17 PM IST
സോൾ: ഇരു രാജ്യങ്ങളുടെയും തലവൻമാർ അതിർത്തിയിൽ കൈ കൊടുത്തതോടെ കൊറിയൻ ഉച്ചകോടിക്ക് തുടക്കമായി. ദക്ഷിണ കൊറിയന്‍ പട്ടണമായ പാന്‍മുന്‍ജോമിലെ സമാധാന ഭവനിലാണ് (ദ പീസ് ഹൗസ്) ഉച്ചകോടി. ഉച്ചകോടിക്ക് മുന്നോടിയായി
ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ ഇന്നും ഉത്തര കൊറിയയുടെ തലവൻ കിം ജോങ് ഉന്നും തമ്മിൽ മാധ്യമങ്ങൾക്കു മുന്നിൽ പരസ്പരം കൈ കൊടുത്തു.

ഇരു നേതാക്കളും തമ്മിലുള്ള ചർച്ച പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ലോക രാജ്യങ്ങൾ. ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയ തയ്യാറാവുമോ എന്നതാണ് ഇതിൽ പ്രധാനം. ദക്ഷിണ - ഉത്തര കൊറിയകൾക്കിടയിലെ സമാധാന ഗ്രാമമെന്ന് അറിയപ്പെടുന്ന അതിർത്തി രേഖയായ പൻമുൻജോങ്ങിലാണ് ചരിത്രമാകുന്ന കൂടികാഴ്ച.

അതിർത്തിയിൽ ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ ഇൻ കിമ്മിനെ സ്വീകരിച്ചു. തുടർന്ന് ദക്ഷിണ കൊറിയൻ സൈന്യത്തിന്‍റെ ഗാർഡ് ഓഫ് ഓണർ കിം ജോങ് ഉൻ സ്വീകരിച്ചു. ഇതോടെ കൊറിയൻ യുദ്ധത്തിന് ശേഷം അതിർത്തി കടക്കുന്ന ആദ്യ ഉത്തരകൊറിയൻ നേതാവെന്ന നേട്ടവും കിമ്മിന് സ്വന്തമായി.

സമാധാനത്തിന്റെ പ്രതീക്ഷമായി ഇരു നേതാക്കളും പൈൻമരം നട്ടു. സഹോദരി കിം യോ ജോങ്ങും കിമ്മിനെ അനുഗമിക്കുന്നുണ്ട്. ആണവ നിരായുധീകരണത്തിന് തയ്യാറാണെന്ന് കിം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആണവനിരായുധീകരണത്തിന് ഉത്തര കൊറിയ തയ്യാറാവുമോ എന്നതാണ് പ്രധാനം. സാമ്പത്തിക ഉപരോധം അടക്കം നീക്കി കിട്ടേണ്ടത് ഉത്തര കൊറിയക്കും അനിവാര്യമാണ്.
Loading...
ചർച്ചയ്ക്ക് പുറപ്പെടും മുൻപ് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ ഇന്നിന്റെ ഓഫീസിലും വസതിക്ക് പുറത്തുമെല്ലാം പിന്തുണ അർപ്പിക്കാൻ നിരവധി പേരെത്തിയിരുന്നു. കൊറിയൻ ഉച്ചകോടി വിജയിച്ചാൽ മാത്രമേ കിം - ട്രംപ് കൂടികാഴ്ചക്ക് സാധ്യതയുള്ളൂ.
First published: April 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍