• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സിറിയയുടെ രാസായുധ നിര്‍മ്മാണത്തിന് പിന്നില്‍ ഉത്തരകൊറിയ

ഏറ്റവും അപകടകരമായ രാസായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള എല്ലാവിധ സഹായങ്ങളും ഉത്തരകൊറിയ ചെയ്തുകൊടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്


Updated: February 28, 2018, 10:09 PM IST
സിറിയയുടെ രാസായുധ നിര്‍മ്മാണത്തിന് പിന്നില്‍ ഉത്തരകൊറിയ
ഏറ്റവും അപകടകരമായ രാസായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള എല്ലാവിധ സഹായങ്ങളും ഉത്തരകൊറിയ ചെയ്തുകൊടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്

Updated: February 28, 2018, 10:09 PM IST
സോള്‍ : ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് സഹായങ്ങള്‍ നല്‍കുന്നതെന്ന് ഉത്തരകൊറിയയെന്ന് റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്ര സഭ ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ഒരു റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഏറ്റവും അപകടകരമായ രാസായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള എല്ലാവിധ സഹായങ്ങളും ഉത്തരകൊറിയ ചെയ്തുകൊടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആസിഡിനെ പ്രതിരോധിക്കുന്ന ടൈലുകള്‍, വാല്‍വുകള്‍, പൈപ്പുകള്‍ തുടങ്ങിയവ വന്‍തോതില്‍ ഇവര്‍ സിറിയയ്ക്കു കൈമാറിയതായും പറയപ്പെടുന്നു.

ഒരു ചൈനീസ് വ്യാപാര കമ്പനിയുടെ സഹായത്തോടെ 2016 അവസാനവും 2017 ആദ്യവുമായി അഞ്ച് കപ്പല്‍ നിറയെ രാസായുധ നിര്‍മാണത്തിനു സഹായിക്കുന്ന വസ്തുക്കള്‍ ഉത്തരകൊറിയ സിറിയയിലെത്തിച്ചെന്നാണു വിവരം. ഇതിനുപുറമെ മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ സംശയാസ്പദമായ വസ്തുക്കള്‍ ഉത്തരകൊറിയ സിറിയയ്ക്കു കൈമാറിയതായി പറയപ്പെടുന്നു. 2012നും 2017നും ഇടയിലാണ് ഇടപാട് ഏറ്റവും കാര്യക്ഷമമായി നടന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര കലാപം രൂക്ഷമായ രാജ്യത്ത് സിറിയന്‍ സേന വ്യാപകമായ തോതില്‍ ക്ലോറിന്‍ ഗ്യാസ് ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാസായുധ പ്രയോഗത്തില്‍ ശ്വാസം കിട്ടാതെ പിടയുന്ന പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ളവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമ്പോഴും ആരോപണങ്ങള്‍ തള്ളിയാണ് സിറിയന്‍ സേനയുടെ പ്രതികരണം. ആ സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോള്‍ ഇത്തരമൊരു റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നത്.

 

 

 
First published: February 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍