നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കൊറോണ വ്യാപനത്തിനിടെ മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

  കൊറോണ വ്യാപനത്തിനിടെ മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

  ലോകമാകെ കൊറാണ മഹാമാരിക്കെതിരെ പൊരുതുമ്പോൾ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത് അനുചിതമെന്ന് ദക്ഷിണകൊറിയ

  North Korean leader Kim Jong Un

  North Korean leader Kim Jong Un

  • Share this:
   സോൾ: ലോകമാകെ കൊറോണ ഭീതിയിൽ കഴിയവെ മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. മിസൈലുകൾ തങ്ങളുടെ അതിർത്തിക്ക് പുറത്ത് കടലിൽ പതിച്ചതായി ജപ്പാൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.

   രാവിലെ 6.45നും 6.50നുമായിരുന്നു മിസൈൽ പരീക്ഷിച്ചതെന്നാണ് വിവരം. ദക്ഷിണ കൊറിയയും അമേരിക്കയും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. കൊറോണ വൈറസിനെ നേരിടാൻ ലോകം ഒറ്റക്കെട്ടായി നിൽക്കുന്ന ഈ സമയം മിസൈൽ പരീക്ഷണത്തിന് തെരഞ്ഞെടുത്തത് നിർഭാഗ്യകരമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.

   You may also like:COVID 19 | 'ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്'; കാസർകോട്ട് നിന്നൊരു മാധ്യമപ്രവർത്തകന്റെ കുറിപ്പ്
   [NEWS]
   COVID 19 | കൈയടിവേണ്ടേ? നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസിക്ക് അമ്മയുടെ മരണാനന്തര ക്രിയക്കുള്ള സാധനങ്ങളുമായി പൊലീസ്
   [NEWS]
   COVID 19| കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചത് മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും
   [PHOTOS]


   ഏപ്രിലിൽ ജനപ്രതിനിധി സഭയായ സുപ്രീം പീപ്പിൾസ് അസംബ്ലി ചേരാനിരിക്കെ കൊറോണ മഹാമാരിക്കിടയിലും ആത്മവിശ്വാസം തെളിയിക്കാനുള്ള നടപടിയായിട്ടാണ് മിസൈൽ പരീക്ഷണത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ മാസം ആദ്യവും ഉത്തരകൊറിയ രണ്ടുതവണ മിസൈൽ പരീക്ഷണം നടത്തിയിരുന്നു.
   First published:
   )}