• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആണവ പരീക്ഷണകേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടുമെന്ന് ഉത്തരകൊറിയ

news18
Updated: April 29, 2018, 7:58 PM IST
ആണവ പരീക്ഷണകേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടുമെന്ന് ഉത്തരകൊറിയ
news18
Updated: April 29, 2018, 7:58 PM IST
സോൾ: അടുത്ത മാസം രാജ്യത്തെ മുഴുവൻ ആണവപരീക്ഷണകേന്ദ്രങ്ങളും അടച്ചുപൂട്ടുമെന്ന് ഉത്തരകൊറിയ. കൊറിയൻ ഉച്ചകോടിയിലാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ഇക്കാര്യം അറിയിച്ചത്. അമേരിക്കയെ ആക്രമിക്കുന്ന ആളല്ല താനെന്ന് കൂടിക്കാഴ്ചയിൽ ട്രംപിന് മനസ്സിലാകുമെന്നും ഉച്ചകോടിയിൽ കിം വ്യക്തമാക്കിയെന്ന് ദക്ഷിണകൊറിയ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതിർത്തിഗ്രാമമായ പൻമുൻജോമിൽ ഉത്തര-ദക്ഷിണ കൊറിയ രാഷ്ട്രതലവന്മാർ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാണ് ദക്ഷിണകൊറിയ പുറത്തുവിട്ടത്. രാജ്യത്തെ മുഴുവൻ ആണവപരീക്ഷണകേന്ദ്രങ്ങളും അടുത്ത മാസം അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി നടത്തിയ ചർച്ചയിൽ കിം ജോംഗ് ഉൻ വ്യക്തമാക്കി. അമേരിക്ക, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ‌ നിന്നടക്കമുള്ള വിദഗ്ധരുടെ സാന്നിധ്യത്തിലായിരിക്കും ഇതിനുള്ള നടപടിക്രമങ്ങൾ. അമേരിക്കയെ ആക്രമിക്കുന്ന ആളല്ല താനെന്ന് കൂടിക്കാഴ്ചയിൽ ട്രംപിന് മനസ്സിലാകുമെന്നും കിം ജോംങ് ഉൻ പറഞ്ഞു. ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത മാസം അവസാനം നടക്കും. ഇരുകൊറിയകൾക്കും ഒരേ സമയക്രമം നടപ്പാക്കാനും സാധ്യതതയുണ്ട്. നിലവിൽ ദക്ഷിണ കൊറിയയുടെ ടൈം സോണിനെ അപേക്ഷിച്ച് അരമണിക്കൂർ വ്യത്യാസത്തിലാണ് ഉത്തര കൊറിയയുടെ ടൈം സോൺ. ഇതു ദക്ഷിണ കൊറിയയുടേതിനു സമാനമാക്കുമെന്നും ഉത്തര കൊറിയ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഇരുരാഷ്ട്രതലവന്മാരും നടത്തിയ ചർച്ചയിൽ യുദ്ധം ഉണ്ടാകില്ലെന്നും ആണവപരീക്ഷണങ്ങൾ നിർത്തുമെന്നും ഉത്തരകൊറിയ അറിയിച്ചിരുന്നു.
First published: April 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍