നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • North Korea | 'ചൈനയിൽ നിന്ന് മഞ്ഞ പൊടിക്കാറ്റ്, കൊറോണ പിടിക്കും'; ജനത്തോട് വീട്ടിൽ തന്നെയിരിക്കണമെന്ന് കൊറിയ

    North Korea | 'ചൈനയിൽ നിന്ന് മഞ്ഞ പൊടിക്കാറ്റ്, കൊറോണ പിടിക്കും'; ജനത്തോട് വീട്ടിൽ തന്നെയിരിക്കണമെന്ന് കൊറിയ

    പൊടിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചതായി എംബസികളും സ്ഥിരീകരിച്ചു.

    കിം ജോങ് ഉൻ

    കിം ജോങ് ഉൻ

    • News18
    • Last Updated :
    • Share this:
      പ്യോങ്‌യാങ്ങ്: ചൈനയിൽ നിന്ന് വരുന്ന മഞ്ഞനിറത്തിലുള്ള പൊടിക്കാറ്റിനെ ഭയന്ന് ഉത്തരകൊറിയ. ഈ പൊടിക്കാറ്റ്
      കൊറോണ വൈറസിനെ കൊണ്ടു വരുമെന്നും അതുകൊണ്ട് ജനം വീടിന്റെ അകത്ത് തന്നെയിരിക്കണം എന്നുമാണ്
      ഉത്തരകൊറിയ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ തെരുവുകൾ
      വ്യാഴാഴ്ച ശൂന്യമായി.

      കൊറോണ വൈറസ് രഹിതമാണ് രാജ്യമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും രഹസ്യമായ അതീവജാഗ്രതയാണ് ഇവിടെ പുലർത്തുന്നത്. ജനുവരി മുതൽ ഇവിടെ കർശനമായും അതിർത്തി അടച്ചിരിക്കുകയാണ്. അതുപോലെ ആളുകൾക്ക്
      പുറത്തേക്ക് ഇറങ്ങുന്നതിനും മറ്റും നിയന്ത്രണങ്ങളുണ്ട്. അതേസമയം, സീസണലായി കാണപ്പെടുന്ന പൊടി  മേഘപടലങ്ങളും കൊറോണയും തമ്മിൽ യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്നാണ് റിപ്പോർട്ടുകൾ.

      അതേസമയം, പൊടിക്കാറ്റ് വന്നതിനെ തുടർന്ന് ജനത്തിന് നിർദ്ദേശം നൽകിയത് ഉത്തര കൊറിയ മാത്രമല്ല. തുർക്മെനിസ്ഥാനും അവരുടെ ജനത്തോട് മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള കൊറിയൻ സെൻട്രൽ ടെലിവിഷൻ ബ്രോഡ് കാസ്റ്റ് അവരുടെ കാലാവസ്ഥയ്ക്കായുള്ള പ്രത്യേക പരിപാടിയിൽ അടുത്തദിവസം മഞ്ഞ പൊടിക്കാറ്റ് ഉണ്ടാകുമെന്ന നിർദ്ദേശം നൽകി. ഈ സാഹചര്യത്തിൽ രാജ്യത്ത് പൂർണമായും നിർമാണ പ്രവർത്തനങ്ങൾക്ക് ഈ ദിവസങ്ങളിൽ വിലക്ക് ഏർപ്പെടുത്തി.

      മഞ്ഞപ്പൊടി എന്നത് മംഗോളിയൻ, ചൈനീസ് മരുഭൂമികളിൽ നിന്നുള്ള മണലിനെയാണ് സൂചിപ്പിക്കുന്നത്. അത് വർഷത്തിൽ ചില സമയങ്ങളിൽ ഉത്തര - ദക്ഷിണ കൊറിയയിലേക്ക് ഒഴുകുന്നു. വർഷങ്ങളായി ഇരു രാജ്യങ്ങളിലും ആരോഗ്യപരമായ ആശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കുന്ന വിഷ പൊടിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, പൊടിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ഉത്തരകൊറിയൻ തലസ്ഥാനത്തുള്ള എംബസികൾക്കും ലഭിച്ചിട്ടുണ്ട്. അതേസമയം, ഉത്തര കൊറിയയുടെ ഈ ആശങ്കയെ ദക്ഷിണകൊറിയ തള്ളിയിരിക്കുകയാണ്.

      അതേസമയം, എല്ലാ തൊഴിലാളികളും വൈറസുകൾ ആക്രമിക്കുന്നതിന്റെ അപകടം തിരിച്ചറിയണമെന്ന് സർക്കാർ മുഖപത്രമായ റോഡോംഗ് സിൻ‌മുൻ പത്രം വ്യാഴാഴ്ച ആവശ്യപ്പെട്ടു. പൊടിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചതായി എംബസികളും സ്ഥിരീകരിച്ചു.

      പ്യോങ്‌യാങ്ങിലെ റഷ്യൻ എംബസി അവരുടെ ഫേസ്ബുക്ക് പേജിൽ ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം പൊടിക്കാറ്റിനെക്കുറിച്ച് രാജ്യത്തെ മറ്റ് നയതന്ത്ര ദൗത്യങ്ങൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും എല്ലാ വിദേശികളും വീട്ടിൽ തന്നെ തുടരാനും ജനലുകൾ അടയ്ക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
      Published by:Joys Joy
      First published:
      )}