• HOME
  • »
  • NEWS
  • »
  • world
  • »
  • Korean film | ദക്ഷിണകൊറിയന്‍ സിനിമ കണ്ട കൗമാരക്കാരന് ഉത്തരകൊറിയയില്‍ 14 വര്‍ഷം തടവ്

Korean film | ദക്ഷിണകൊറിയന്‍ സിനിമ കണ്ട കൗമാരക്കാരന് ഉത്തരകൊറിയയില്‍ 14 വര്‍ഷം തടവ്

ദക്ഷിണ കൊറിയ, യുഎസ് ഉൾപ്പെടെ ഉത്തര കൊറിയയുടെ 'ശത്രു രാജ്യങ്ങളുടെ' സിനിമകൾ കാണുന്നതിനോ, ഇറക്കുമതി ചെയ്യുന്നതിനോ രാജ്യത്ത് കടുത്ത ഉപരോധമാണുള്ളത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ദക്ഷിണ കൊറിയൻ (South Korea) സിനിമ (Film) കണ്ടതിന് കൗമാരക്കാരനെ (teenager) 14 വർഷം തടവിന് ശിക്ഷിച്ച് ഉത്തരകൊറിയൻ (North Korea) അധികൃതർ. കേവലം അഞ്ച് മിനിറ്റ് ദൈർഖ്യമുള്ള ദക്ഷിണ കൊറിയൻ സിനിമ കണ്ടതിനാണ് ഉത്തര കൊറിയയിലെ യാങ്ഗാങ് പ്രവിശ്യയിലെ 14 വയസ്സുകാരനായ കുട്ടിക്ക് തടവ് ശിക്ഷ ലഭിച്ചെന്നാണ് റിപ്പോർട്ട്.

    കിം ഹ്യോങ്-ജിൻ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ സിനിമയായ 'ദ അങ്കിൾ' (The Uncle) എന്ന സിനിമ കണ്ടതിന് നവംബർ ഏഴിന് കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായാണ് ഉത്തര കൊറിയയിലെ ഓൺലൈൻ ദിനപത്രമായ ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തത്. സിനിമ കാണാൻ തുടങ്ങി അഞ്ച് മിനിറ്റിനുള്ളിലായിരുന്നു കുട്ടിയെ അറസ്റ്റ് ചെയ്തതെന്നും ഡെയ്‌ലി എൻകെയെ ഉദ്ധരിച്ചുള്ള വൃത്തങ്ങൾ പറഞ്ഞു. തുടർന്നായിരുന്നു ജയിൽ ശിക്ഷ വിധിച്ചത്. ഖനികൾ, കൃഷിയിടങ്ങൾ, നിർമ്മാണ മേഖലകൾ എന്നിവിടങ്ങളിൽ നിർബന്ധിത വേല ചെയ്യിക്കുന്ന ശിക്ഷാ നടപടിയാണ് കൗമാരക്കാരനെതിരെ വിധിച്ചത്.

    രാജ്യത്തെ ഹൈസൻ സിറ്റിയിലെ എലിമെന്ററി ആൻഡ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥിയാണ് കൗമാരക്കാരൻ. കുട്ടിക്ക് ശിക്ഷ ലഭിച്ചതിന് പുറമെ ഉത്തര കൊറിയയിൽ നിലവിലുള്ള സംവിധാനം അനുസരിച്ച് വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്കും ശിക്ഷ ലഭിക്കുമോ എന്നതാണ് സംശയം.

    രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള കർശനമായ സാംസ്കാരിക നിയമങ്ങൾ ലംഘിക്കുന്നവർക്ക് അതികഠിനമായ ശിക്ഷകളാണ് രാജ്യം നൽകുന്നത്. ദക്ഷിണ കൊറിയ, യുഎസ് ഉൾപ്പെടെ ഉത്തര കൊറിയയുടെ 'ശത്രു രാജ്യങ്ങളുടെ' സിനിമകൾ കാണുന്നതിനോ, ഇറക്കുമതി ചെയ്യുന്നതിനോ രാജ്യത്ത് കടുത്ത ഉപരോധമാണുള്ളത്. കഴിഞ്ഞ മാസം, നെറ്ഫ്ലിക്സിൽ (Netflix) തരംഗമായി മാറിയ വെബ് സീരീസായ സ്ക്വിഡ് ഗെയിമിന്റെ (Squid Game) പകർപ്പുകൾ വിതരണം ചെയ്തതിന് രാജ്യത്ത് ഒരാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. ചൈനയിൽ നിന്ന് ഉത്തര കൊറിയയിലേക്ക് സ്ക്വിഡ് ഗെയിമിന്റെ പകർപ്പ് കൊണ്ടുവരികയും സീരീസ് അടങ്ങിയ യുഎസ്ബി ഫ്ലാഷ് ഡ്രൈവുകൾ വിൽക്കുകയും ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലാണ് അയാൾക്ക് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ പാസാക്കിയ നിയമപ്രകാരം, വിദേശ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ, നാടകങ്ങൾ, സംഗീതം, പുസ്തകങ്ങൾ തുടങ്ങിയവ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.

    Also read- ബ്രാലെസ്സ് ലുക്കിൽ വഴിയോരക്കച്ചവടക്കാരി; പോലീസ് കാരണം തിരക്കിയതും വിചിത്രമായ മറുപടി

    Christmas light | 'ഇത് ഇപ്പോള്‍ വേണ്ട'; ക്രിസ്മസിന് മുമ്പുതന്നെ ക്രിസ്മസ് ലൈറ്റിട്ട കുടുംബത്തിന് 75,000 രൂപ പിഴ

    ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിക്കാന്‍ ലോകം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനായി വീടിന് മുന്നില്‍ അലങ്കാര പണികളും ലൈറ്റുകളും ഇടുന്നതും സ്വഭാവികമാണ്. എന്നാല്‍ ക്രിസ്മസിന് മുന്‍പ് ക്രിസ്മസ് ലൈറ്റിട്ടതിന് ഒരു കുടുംബത്തിന് 75,000 രൂപ പിഴയാണ് ഈടാക്കിയിരിക്കുന്നത്. ക്രിസ്മസ് എത്തുന്നതിന് മുന്‍പ് തന്നെ ലൈറ്റുകള്‍ തെളിയിച്ചു എന്നതിനായിരുന്നു യുഎസിലെ ഫ്‌ളോറിഡയിലെ ഒരു കുടുംബത്തിന് പിഴ അടക്കേണ്ടിവന്നത്.
    Published by:Naveen
    First published: