• HOME
  • »
  • NEWS
  • »
  • world
  • »
  • പട്ടിയെ വളർത്തുന്നത് ബൂർഷ്വ; വീട്ടിൽ വളർത്തുന്ന പട്ടിയെ ഇറച്ചിയാക്കിയില്ലെങ്കിൽ നാട്ടിൽ പട്ടിണിയാകുമെന്ന് ഉത്തര കൊറിയ

പട്ടിയെ വളർത്തുന്നത് ബൂർഷ്വ; വീട്ടിൽ വളർത്തുന്ന പട്ടിയെ ഇറച്ചിയാക്കിയില്ലെങ്കിൽ നാട്ടിൽ പട്ടിണിയാകുമെന്ന് ഉത്തര കൊറിയ

ഉത്തര കൊറിയയിൽ മെനുവിലെ പ്രധാനഭക്ഷണമാണ് പട്ടിയിറച്ചി. തലസ്ഥാനമായ പ്യോംങ്യാംഗിൽ പട്ടിയിറച്ചിക്ക് പ്രശസ്തമായ നിരവധി റസ്റ്റോറന്റുകളുണ്ട്. ചൂടുകാലത്താണ് പട്ടിയിറച്ചിക്ക് ആവശ്യക്കാർ അധികവും. കാരണം, പട്ടിയിറച്ചി സ്റ്റാമിനയും ഊർജ്ജവും നൽകുമെന്നാണ് കരുതുന്നത്.

representative image

representative image

  • News18
  • Last Updated :
  • Share this:
    പ്യോംങ്യാംഗ്: രാജ്യത്തെ ഭക്ഷ്യക്ഷാമത്തെ അതിജീവിക്കാൻ വീട്ടിൽ വളർത്തുന്ന പട്ടികളെ റസ്റ്റോറന്റിലേക്ക് ഇറച്ചിക്കായി നൽകണമെന്ന് ഉത്തര കൊറിയയുടെ ഉത്തരവ്. മുതലാളിത്തത്തിന്റെ അടയാളമായാണ് പട്ടികളെ വളർത്തുന്നതെന്ന് കിം ജോങ് ഉൻ പ്രഖ്യാപിച്ചു. ഏതായാലും രാജ്യത്തെ വളർത്തുപട്ടികളുടെ ഉടമകൾ ഇപ്പോൾ പേടിയിലാണ് കഴിയുന്നത്. തങ്ങൾ ഓമനിച്ചു വളർത്തുന്ന പട്ടികൾ രാജ്യത്തിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ കൊല്ലപ്പെടുമോ എന്ന പേടിയിലാണ് ഇവർ.

    ആളുകൾ വളർത്തുമൃഗങ്ങളെ സ്വന്തമാക്കി പരിപാലിക്കുന്നത് നിലവിലെ നിയമത്തിന് എതിരാണെന്ന് ഏകാധിപതിയായ കിം ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ബൂർഷ്വ പ്രത്യയശാസ്ത്രത്തിന്റെ ഒരു മോശം പ്രവണതയാണ് വീടുകളിൽ പട്ടികളെ വളർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

    You may also like:ചുവരുകൾക്ക് ഗ്ലാസ്; ടോക്കിയോയിലെ 'സുതാര്യ' ടോയ്ലറ്റുകൾ നൽകുന്ന പാഠം എന്ത് [NEWS]ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല; സ്വതന്ത്ര നിലപാട് തുടരാൻ കേരളാകോൺഗ്രസ് ജോസ് കെ മാണി വിഭാഗം [NEWS] രക്ഷാപ്രവർത്തകരായ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മനേക ഗാന്ധി [NEWS]

    'വീട്ടിൽ പട്ടികളെ വളർത്തുന്ന ഉടമസ്ഥരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. പട്ടികളെ തരാൻ ആദ്യം ഉടമസ്ഥരെ നിർബന്ധിക്കും. വഴങ്ങിയില്ലെങ്കിൽ നിർബന്ധമായും പട്ടികളെ പിടിച്ചെടുക്കും' - ഇതുമായി ബന്ധപ്പെട്ടയാൾ ദക്ഷിണ കൊറിയയിലെ ചോസുൻ ഇൽബോ പത്രത്തിനോട് വെളിപ്പെടുത്തി. ചില പട്ടികളെ സർക്കാർ നടത്തുന്ന മൃഗശാലയിലേക്ക് അയയ്ക്കും. മറ്റു ചിലതിനെ റസ്റ്റോറന്റുകളിലേക്ക് ഇറച്ചിയായി നൽകും.

    അടുത്തിടെ പുറത്തിറങ്ങിയ യു.എൻ റിപ്പോർട്ട് അനുസരിച്ച് ഉത്തര കൊറിയയിലെ 25.5 മില്യൺ ആളുകളും അതായത് രാജ്യത്തിന്റെ അറുപതു ശതമാനവും ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉത്തര കൊറിയയുടെ ആണവ മിസൈൽ പദ്ധതികൾ മൂലം ഭരണകൂടത്തിന് മേൽ അന്താരാഷ്ട്ര ഉപരോധം ഏർപ്പെടുത്തിയതാണ് ഇതിന് കാരണം.

    അതേസമയം, ദക്ഷിണ കൊറിയയിൽ പട്ടികളെ കഴിക്കുന്ന പാരമ്പര്യത്തിന് മങ്ങലേറ്റിരിക്കുകയാണ്. എന്നാൽ പോലും ദക്ഷിണ കൊറിയയിൽ ഒരു വർഷം ഭക്ഷ്യ ആവശ്യത്തിനായി ഒരു മില്യൺ പട്ടികളെയാണ് ഫാമുകളിൽ വളർത്തുന്നത്.
    അതേസമയം, ഉത്തര കൊറിയയിൽ മെനുവിലെ പ്രധാനഭക്ഷണമാണ് പട്ടിയിറച്ചി. തലസ്ഥാനമായ പ്യോംങ്യാംഗിൽ പട്ടിയിറച്ചിക്ക് പ്രശസ്തമായ നിരവധി റസ്റ്റോറന്റുകളുണ്ട്. ചൂടുകാലത്താണ് പട്ടിയിറച്ചിക്ക് ആവശ്യക്കാർ അധികവും. കാരണം, പട്ടിയിറച്ചി സ്റ്റാമിനയും ഊർജ്ജവും നൽകുമെന്നാണ് കരുതുന്നത്.

    കിം ജോങ് ഉന്നിന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും പരസ്യമായി അത് പ്രകടിപ്പിക്കാൻ ആരും തയ്യാറായേക്കില്ല.

    കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ചൈനയുമായുള്ള അതിർത്തി ഉത്തര കൊറിയ അടച്ചിരുന്നു. ഉത്തരകൊറിയയ്ക്ക് പ്രധാനമായും ഭക്ഷ്യവസ്തുക്കൾ എത്തുന്നത് ബീജിംഗിൽ നിന്നായിരുന്നു. എന്നാൽ, അതിർത്തി അടച്ചതോടെ അത് പ്രതിസന്ധിയിലായി. കൂടാതെ, കഴിഞ്ഞവർഷം നിരവധി പ്രകൃതിദുരന്തങ്ങളാണ് ഉത്തരകൊറിയയിൽ ഉണ്ടായത്. ഇത് കൃഷിയെയും വിളവെടുപ്പിനെയും ബാധിച്ചു. ഈ മാസമുണ്ടായ വെള്ളപ്പൊക്കം വീണ്ടും വിളകളെ ബാധിച്ചു. ഒരു ലക്ഷത്തോളം കൃഷിയോഗ്യമായ ഭൂമി വെള്ളത്തിൽ മുങ്ങി. 17,000 ത്തോളം വീടുകളും 600 ഓളം പൊതു കെട്ടിടങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു.
    Published by:Joys Joy
    First published: