• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊറിയയില്‍ യുദ്ധം അവസാനിക്കുന്നു; നിരായുധീകരണത്തിന് ധരണ


Updated: April 27, 2018, 9:20 PM IST
കൊറിയയില്‍ യുദ്ധം അവസാനിക്കുന്നു; നിരായുധീകരണത്തിന് ധരണ

Updated: April 27, 2018, 9:20 PM IST
സോള്‍: ഉത്തര-ദക്ഷിണ കൊറിയന്‍ മേധാവികളുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ കൊറിയന്‍ ഉപദ്വീപില്‍ യുദ്ധം അവസാനിക്കുമെന്നു പ്രഖ്യാപനം.

കൊറിയന്‍ മേഖലയില്‍ ആണവ നിരായുധീകരണത്തിനും കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാനും ഇരു ഭരണാധികാരികളും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കും.

ഇതുസംബന്ധിച്ച ധാരണയില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കെറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നും ഒപ്പുവച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറിയന്‍ ദ്വീപില്‍ ഇനിമുതല്‍ സമാധാന അന്തരീക്ഷമുണ്ടാകുമെന്നു ഇരുരാഷ്ട്രത്തലവന്മാരും പറഞ്ഞു. ഒരു പതിറ്റാണ്ടിനു ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു വെള്ളിയാഴ്ച അതിര്‍ത്തിയില്‍ നടന്നത്.

യുദ്ധോപകരങ്ങളുടെ ശേഖരം കുറയ്ക്കുക, പരസ്പരം വിരോധമുണ്ടാക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക, അതിര്‍ത്തി സമാധാന മേഖലയാക്കുക, അമേരിക്ക ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുക എന്നിവയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടാക്കിയിരിക്കുന്നത്.
First published: April 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍