ഇന്റർഫേസ് /വാർത്ത /World / Corona Virus: വടക്കൻ ഇറ്റലിയിൽ ക്വാറന്‍റൈനിൽ കഴിയുന്നത് ഒന്നരക്കോടിയിലേറെ ജനങ്ങൾ

Corona Virus: വടക്കൻ ഇറ്റലിയിൽ ക്വാറന്‍റൈനിൽ കഴിയുന്നത് ഒന്നരക്കോടിയിലേറെ ജനങ്ങൾ

corona

corona

ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 230 ആയി. 24 മണിക്കൂറിനുള്ളിൽ മരിച്ചത് 36ലധികം ആളുകളാണ്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

മിലാൻ: കോറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വടക്കൻ ഇറ്റലിയിൽ ക്വാറന്‍റൈനിൽ കഴിയുന്നത് ഒന്നരക്കോടിയിലേറെ ജനങ്ങൾ. ലൊംബാർഡി ഉൾപ്പെടെയുള്ള ഇറ്റലിയിലെ വടക്കൻ മേഖലയിൽ താമസിക്കുന്നവർ യാത്ര ചെയ്യണമെങ്കിൽ പ്രത്യേക അനുമതി വാങ്ങേണ്ടതാണ്. മിലാനിലും വെനീസിലും കൊറോണ ബാധിച്ചിട്ടുണ്ട്.

രാജ്യമെമ്പാടുമുള്ള സ്കൂളുകൾ, ജിമ്മുകൾ, മ്യൂസിയങ്ങൾ, നൈറ്റ് ക്ലബുകൾ, മറ്റ് വേദികൾ എന്നിവ അടച്ചു പൂട്ടുന്നതായി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പ്രഖ്യാപിച്ചു.

ചൈനയ്ക്ക് പുറത്ത് സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികൾ ഏപ്രിൽ മൂന്നുവരെ നീണ്ടു നിൽക്കും. യുറോപ്പിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. ശനിയാഴ്ച അണുബാധ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം ഗണ്യമായി കൂടിയിരുന്നു. ശക്തമായ പുതിയ ക്വാറന്‍റൈൻ നടപടികൾ ഇറ്റാലിയൻ ജനതയുടെ നാലിലൊന്ന് വിഭാഗത്തെയും ബാധിക്കും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

BEST PERFORMING STORIES:3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ; അന്തിമ പട്ടിക ഉടനെ [NEWS]കൊറോണ ബാധിതരെ സ്വീകരിക്കാനെത്തിയ ബന്ധുക്കളെ കണ്ടെത്തി [NEWS]കോവിഡ് 19: ആറ്റുകാൽ പൊങ്കാല അടക്കമുള്ള ആഘോഷങ്ങളിൽ ആശങ്ക അറിയിച്ച് IMA

[NEWS]

അതേസമയം, ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 230 ആയി. 24 മണിക്കൂറിനുള്ളിൽ മരിച്ചത് 36ലധികം ആളുകളാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ശനിയാഴ്ച മാത്രം 1200ൽ നിന്ന് 5, 883 ലേക്ക് കുതിച്ചു ചാടിയിരുന്നു. 10 ദശലക്ഷം ജനങ്ങളുള്ള വടക്കൻ പ്രദേശമായ ലോംബാർഡിയിൽ ആരോഗ്യസംവിധാനം കടുത്ത പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ.

First published:

Tags: Can cure corona, Corona, Corona death toll, Corona In India, Corona in Kerala, Corona outbreak, Corona virus China, Corona virus Epicenter, Corona Virus in UAE, Corona virus spread, Corona Virus Symptoms