• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫേസ്ബുക്കിനു പിന്നാലെ ട്വിറ്ററിലും ഡേറ്റാ ചോര്‍ച്ച; പിന്നില്‍ അലക്‌സാണ്ടര്‍ കോഗന്‍ തന്നെ

news18
Updated: May 1, 2018, 3:56 AM IST
ഫേസ്ബുക്കിനു പിന്നാലെ ട്വിറ്ററിലും ഡേറ്റാ ചോര്‍ച്ച; പിന്നില്‍ അലക്‌സാണ്ടര്‍ കോഗന്‍ തന്നെ
news18
Updated: May 1, 2018, 3:56 AM IST
ലണ്ടന്‍: ഫേസ്ബുക്കിനു പിന്നാലെ ട്വിറ്ററും ഡേറ്റാ ചോര്‍ച്ച വിവാദത്തില്‍. കേംബ്രിജ് അനലിറ്റിക്കയ്ക്ക് തന്നെയാണ് ട്വിറ്ററും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഫേസ്ബുക്കില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചതിനു സമാനമാണ് ഈ സംഭവവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച 'ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്' എന്ന തേര്‍ഡ് പാര്‍ട്ടി ആപ്പ് വഴിയാണ് കേബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയത്. കോഗന്റെ തന്നെ സ്ഥാപനം വഴിയാണ് ട്വിറ്ററിലെയും ഡേറ്റാ ചോര്‍ച്ച നടന്നിരിക്കുന്നത്.

കോഗന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന സ്ഥാപനമാണ് ട്വിറ്ററില്‍ നിന്നും വിവരങ്ങള്‍ വാങ്ങി കേബ്രിജ് അനലിറ്റിക്കയ്ക്ക് നല്‍കിയിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച ട്വിറ്റര്‍ എത്ര അക്കൗണ്ടുകളാണ് ചോര്‍ത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല.

2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള അഞ്ച് മാസ കാലയളവില്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ ട്വീറ്റുകള്‍, യൂസര്‍നെയിം, ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ വാങ്ങിയിട്ടുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉപയോക്താക്കള്‍ പങ്കുവെയ്ക്കുന്ന പൊതു അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ കമ്പനികള്‍ക്കും സംഘടനകള്‍ക്കും പണം വാങ്ങി ട്വിറ്റര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇവ പരസ്യങ്ങള്‍ക്കും ബ്രാന്‍ഡിങ്ങിനുമാണ് ഉപയോഗിക്കുന്നതെന്നു ട്വിറ്റര്‍ പറയുന്നു.

തങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നതിനാലാണ് കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇപ്പോഴും ട്വിറ്ററില്‍ തുടരാനാവുന്നതെന്നും കമ്പനി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
First published: May 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍