HOME /NEWS /World / പാകിസ്ഥാനിലെ സിഖുകാർക്ക് സെൻസസ് ഫോമിൽ പ്രത്യേക കോളം; നടപടി പാക് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്

പാകിസ്ഥാനിലെ സിഖുകാർക്ക് സെൻസസ് ഫോമിൽ പ്രത്യേക കോളം; നടപടി പാക് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്

പെഷവാറില്‍ നിന്നുള്ള അഞ്ച് സിഖുകാരുടെ നീണ്ട അഞ്ചുവര്‍ഷത്തെ നിയമ പോരാട്ടമാണ് ഇതിന് കാരണം.

പെഷവാറില്‍ നിന്നുള്ള അഞ്ച് സിഖുകാരുടെ നീണ്ട അഞ്ചുവര്‍ഷത്തെ നിയമ പോരാട്ടമാണ് ഇതിന് കാരണം.

പെഷവാറില്‍ നിന്നുള്ള അഞ്ച് സിഖുകാരുടെ നീണ്ട അഞ്ചുവര്‍ഷത്തെ നിയമ പോരാട്ടമാണ് ഇതിന് കാരണം.

 • Share this:

  ഇന്ത്യ- പാകിസ്ഥാന്‍ വിഭജനത്തിന്റെ 75 വര്‍ഷത്തിനുശേഷം, ആദ്യമായി പാക്കിസ്ഥാനിലെ സിഖുകാര്‍ക്ക് സെന്‍സസില്‍ പ്രത്യേക കോളം ഏര്‍പ്പെടുത്തി. പാകിസ്ഥാന്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ്‌ പാകിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച ജനസംഖ്യാ സെന്‍സസ് ഫോമില്‍ ‘സിഖുകാര്‍’ എന്ന പ്രത്യേക കോളം ഉള്‍പ്പെടുത്തിയത്‌. നേരത്തെ ‘മറ്റ് മതങ്ങള്‍’ എന്ന കോളത്തിന് കീഴിലാണ് സിഖുകാര്‍ ഉള്‍പ്പെട്ടിരുന്നത്. ഇതുമൂലം പാകിസ്ഥാനിലെ സിഖ് ജനസംഖ്യയുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.

  പെഷവാറില്‍ നിന്നുള്ള അഞ്ച് സിഖുകാരുടെ നീണ്ട അഞ്ചുവര്‍ഷത്തെ നിയമ പോരാട്ടമാണ് ഇതിന് കാരണം. 2017 മാര്‍ച്ചില്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ ആസ്ഥാനമായുള്ള സിഖ് പ്രതിനിധികള്‍ പെഷവാര്‍ ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്കനുകൂലമായി ഉത്തരവ് വന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണ് ഉത്തരവ് നടപ്പാക്കാന്‍ സിഖുകാര്‍ നിയമ പോരാട്ടം നടത്തിയത്.

  ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പു വയ്ക്കുമ്പോള്‍ എത്തിയ ‘അവസാന-നിമിഷ’ സംവിധാനമായിരുന്നു ഇന്ത്യാ-പാകിസ്ഥാന്‍ വിഭജന പ്രഖ്യാപനം. ബ്രിട്ടീഷ് ബാരിസ്റ്ററായ സിറില്‍ റാഡ്ക്ലിഫിന്റെ നേതൃത്വത്തിലാണ്, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാന്‍ ബോര്‍ഡര്‍ കമ്മീഷന്‍ രൂപീകരിച്ചത്. കമ്മീഷന്റെ നേതൃത്വത്തില്‍ ബംഗാളിന്റെയും പഞ്ചാബിന്റെയും പ്രധാന പ്രവിശ്യകള്‍ രണ്ടായി വിഭജിക്കുകയായിരുന്നു.

  Also read-ചൂതാട്ടത്തിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം; പുതിയ നിയമം കൊണ്ടുവരാനും ആവശ്യം

  ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര വിമാനങ്ങളില്‍ സിഖ് യാത്രക്കാര്‍ ആറ് ഇഞ്ച് വരെ നീളമുള്ള കൃപാണ്‍ കൊണ്ടുപോകുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. മതാചാരത്തിന്റെ ഭാഗമായി സിഖുകാര്‍ ധരിക്കുന്ന വാളാണ് കൃപാണ്‍.

  വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കാവുന്ന കൃപാണ്‍ ‘അനുയോജ്യമായി രൂപകല്‍പ്പന ചെയ്തതാണോയെന്ന് ഉറപ്പാക്കാനും ‘ നാല് സെന്റി മീറ്ററില്‍ കൂടുതല്‍ നീളമില്ലെന്നും ഉറപ്പാക്കുന്നതിനുമായി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ ഹര്‍ഷ് വിഭോര്‍ സിംഗാള്‍ ആവശ്യപ്പെട്ടു.

  Also read-ലോക കപ്പിന് ഖത്തറിനെ ഒരുക്കാനായി ജീവൻ വെടിഞ്ഞ കുടിയേറ്റ തൊഴിലാളികളുടെ പട്ടികയിൽ ഏതൊക്കെ രാജ്യക്കാർ

  അതേസമയം, നിലവില്‍ അനുവദനീയമായ അളവിനനുസരിച്ച് വിമാനങ്ങളില്‍ കൃപാണ്‍ കൊണ്ടുവരുന്നത് വിമാനത്തിലെ സുരക്ഷക്ക് അപകടമാണ്. നിരവധി കൊലപാതക കേസുകളില്‍ കൃപാണ്‍ ഒരു ആയുധമായിരുന്നുവെന്ന് സുപ്രീം കോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ വിമാന യാത്രകളില്‍ കൃപാണ്‍ ധരിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

  ആഭ്യന്തര വിമാനങ്ങളില്‍ കൃപാണ്‍ കൊണ്ടുപോകാനുള്ള അനുമതി, സിവില്‍ ഏവിയേഷന്റെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമാണ്. വിമാനങ്ങള്‍ ഹൈജാക്ക് ചെയ്ത ചരിത്രങ്ങളുണ്ടായിരുന്നിട്ടും കൂടുതല്‍ ചിന്തിക്കാതെയാണ് ഈ ഉത്തരവ് പ്രഖ്യാപിച്ചതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

  2020 മാര്‍ച്ച് 4-ന്, ബിസിഎഎസ് സിഖ് യാത്രക്കാര്‍ക്ക് കൃപാണ്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. അതേസമയം, എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ക്കോ ഓഹരി ഉടമകള്‍ക്കോ ഈ ഉത്തരവ് ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 12 ന്, ബിസിഎഎസ്, ഈ ഉത്തരവ് പുതുക്കി സിഖ് ജീവനക്കാര്‍ക്കും കൃപാണ്‍ കൊണ്ടുവരാന്‍ അനുമതി നല്‍കിയിരുന്നു.

  First published:

  Tags: Pakisthan, Population, Sikhs