• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അമേരിക്കയില്‍ നഗ്നനായെത്തിയ യുവാവ് വെടിയുതിര്‍ത്തു; നാലു മരണം

news18
Updated: April 23, 2018, 12:25 AM IST
അമേരിക്കയില്‍ നഗ്നനായെത്തിയ യുവാവ് വെടിയുതിര്‍ത്തു; നാലു മരണം
news18
Updated: April 23, 2018, 12:25 AM IST
വാഷിങ്ടണ്‍: നഗ്‌നനായെത്തിയ യുവാവ് അമേരിക്കയിലെ ഒരു റസ്റ്റോറന്റില്‍ നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.

ടെന്നസ്സിയിലെ നാഷ്വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്റ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.25നായിരുന്നു സംഭവം.

ട്രാവിസ് റെയ്ന്‍കിങ് എന്ന 29 വയസ്സുള്ള യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു. നഗ്‌നനായാണ് ഇയാള്‍ റെസ്റ്റോറന്റിലെത്തിയതെന്നും വെടിവെച്ചശേഷം ഇയാള്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

നഗ്‌നനായി റസ്റ്റോറന്റിലെത്തിയ യുവാവ് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. റസ്റ്റോറന്റിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് വെടിയേറ്റു. മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, കാവല്‍ക്കാരിലൊരാള്‍ ഇയാളുടെ കൈയില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.
First published: April 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍