• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദുബായിൽ മലയാളി നഴ്സിന്റെ ആത്മഹത്യ; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് മക്കൾ

gopika.gs | news18
Updated: April 11, 2018, 6:40 PM IST
ദുബായിൽ മലയാളി നഴ്സിന്റെ ആത്മഹത്യ; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് മക്കൾ
gopika.gs | news18
Updated: April 11, 2018, 6:40 PM IST
ദുബായി: ദുബായില്‍ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് മലയാളി ഹെഡ് നഴ്സ് മരിച്ചു. അല്‍ അയിനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സുജാത സിങ്ങ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

മരണകാരണം ഇനിയും വ്യക്തമല്ല. ആശുപത്രി മാനേജ്‌മെന്റുമായോ ജീവനക്കാരുമായോ സുജാത സിങ്ങിന് യാതൊരു പ്രശ്നവും ഇല്ലായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, ജോലി സമ്മര്‍ദ്ധവും ശമ്പള കുടിശ്ശികയും ഇവരെ അലട്ടിയിരുന്നതായും വാർത്തകളുണ്ട്. ജനുവരിയിലാണ് സുജാത ഈ ആശുപത്രിയിൽ ജോലിക്കു പ്രവേശിക്കുന്നത്.

സുജാത, ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. രണ്ടു മക്കളാണുള്ളത്. ഇവർ രണ്ടാളും വിദേശത്തു പഠിക്കുകയാണ്. അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ മക്കൾ തയ്യാറല്ലെന്ന് ആശുപത്രിവൃത്തങ്ങൾ പറയുന്നു. നാട്ടിലും സുജാതയ്ക്ക് ബന്ധുക്കൾ ആരുമില്ലാത്തതിനാൽ സുജാതയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കാരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

 
First published: April 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍