• HOME
  • »
  • NEWS
  • »
  • world
  • »
  • Olaf Scholz | 'ഫെമിനിസ്റ്റ്' എന്ന് സ്വയം വിശേഷിപ്പിച്ച് പുതിയ ചാൻസല‍ർ ഒലാഫ് ഷോൾസ്; പുതിയ ജ‍ർമ്മൻ മന്ത്രിസഭയുടെ പ്രത്യേകതകൾ

Olaf Scholz | 'ഫെമിനിസ്റ്റ്' എന്ന് സ്വയം വിശേഷിപ്പിച്ച് പുതിയ ചാൻസല‍ർ ഒലാഫ് ഷോൾസ്; പുതിയ ജ‍ർമ്മൻ മന്ത്രിസഭയുടെ പ്രത്യേകതകൾ

തുല്യ അനുപാതത്തിലുള്ള മന്ത്രിസഭയിൽ സ്ത്രീകളാണ് പ്രധാന പദവികൾ വഹിക്കുന്നത്

Olaf Scholz (File photo)

Olaf Scholz (File photo)

  • Last Updated :
  • Share this:
    ജർമ്മനിയുടെ കഴിഞ്ഞ 16 വർഷത്തെ ചാൻസലറായിരുന്ന ആംഗല മെർക്കൽ തന്റെ രാഷ്ട്രീയ സേവനം അവസാനിപ്പിച്ച് ഓഫീസ് വിടുമ്പോൾ, ലോകമെമ്പാടുമുള്ള എല്ലാ കണ്ണുകളും മെർക്കലിന്റെ പിൻഗാമിയായി എത്തുന്ന ഒലാഫ് ഷോൾസിലേക്കാണ് തിരിയുന്നത്. രാജ്യത്തിന്റെ പുതിയ പ്രതീക്ഷകൾ ഇനി ഇന്ന് അധികാരത്തിലേറുന്ന 63-കാരനായ ജർമ്മൻ ചാൻസലറിലാണ്.

    പുതിയ ലിംഗസമത്വ കാബിനറ്റ്
    രാഷ്ട്രീയത്തിൽ ലിംഗസമത്വം പലപ്പോഴും പ്രസംഗങ്ങളിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ്. അപൂർവ്വമായാണ് ഇവ സംഖ്യകളിൽ പ്രതിഫലിക്കുകയും പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്യാറുള്ളത്. എന്നാൽ ജർമ്മനിയുടെ പുതിയ ചാൻസലർ ഷോൾസ് തിങ്കളാഴ്ച രാജ്യത്തെ പുതിയ ലിംഗ-സമത്വ മന്ത്രിസഭ പ്രഖ്യാപിച്ചു. തുല്യ അനുപാതത്തിലുള്ള മന്ത്രിസഭയിൽ സ്ത്രീകളാണ് പ്രധാന പദവികൾ വഹിക്കുന്നത്.

    "നമ്മൾ ജീവിക്കുന്ന സമൂഹം പോലെ തന്നെ ഇവിടെയും അധികാരത്തിന്റെ പകുതിയും സ്ത്രീകളുടേതാണ്," കാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചു കൊണ്ട് ഷോൾസ് പറഞ്ഞു. കൂടാതെ താൻ ഒരു 'ഫെമിനിസ്റ്റ്' ആണെന്നും അദ്ദേഹം സ്വയം വിശേഷിപ്പിച്ചു.

    ഒരു പുരുഷനാണ് ജർമ്മനിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നതെങ്കിലും കാബിനറ്റിൽ എന്നത്തേക്കാളും കൂടുതൽ സ്ത്രീകൾ ഉണ്ട്, കൃത്യമായി പറഞ്ഞാൽ പകുതി തന്നെ. 8 സ്ത്രീകളും 8 പുരുഷന്മാരും അടങ്ങിയതാണ് ടീം ഷോൾസ്. തന്റെ സർക്കാരിൽ ഇത്രയും സ്ത്രീകളെ നിയമിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ഷോൾസ് പാലിച്ചു.

    യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനി, തെറ്റുകൾ തിരുത്താനും കൊറോണ വൈറസ് അണുബാധയുടെ രൂക്ഷമായ കുതിച്ചുചാട്ടം കുറയ്ക്കാനും ഇനി ഷോൾസിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും ആയിരിക്കും ആശ്രയിക്കുക. ഈ സമയത്ത്, മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട നിയമനങ്ങളിലൊന്ന് രാജ്യത്തെ ആരോഗ്യമന്ത്രിയുടേതാണ്.

    കൊവിഡ് പ്രോട്ടോക്കോളുകളെക്കുറിച്ചും നടപടികളെക്കുറിച്ചുമുള്ള ചർച്ചകളിൽ രാജ്യത്ത് പതിവായി ഉയർന്നു കേൾക്കുന്ന പേരായ എപ്പിഡെമിയോളജിസ്റ്റ് കാൾ ലൗട്ടർബാക്കിനെയാണ് ഷോൾസ് ആരോഗ്യമന്ത്രിയായി നിയമിച്ചിരിക്കുന്നത്.

    വാക്സിനേഷൻ
    നിർബന്ധിത വാക്‌സിനേഷനെ അനുകൂലിച്ച് സംസാരിച്ചിട്ടുള്ള ഷോൾസ് വർഷാവസാനത്തോടെ എംപിമാർ ഈ വിഷയത്തിൽ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെബ്രുവരിയോടെ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നും പറഞ്ഞു.

    സുരക്ഷ സ്ത്രീകളുടെ കൈകളിൽ
    സുരക്ഷ കൈകാര്യം ചെയ്യുന്ന കാബിനറ്റ് അംഗമാരെന്ന് വെളിപ്പെടുത്തിയപ്പോൾ, ജർമ്മനിയുടെ "സുരക്ഷ ശക്തരായ സ്ത്രീകളുടെ കൈകളിലായിരിക്കും" എന്നാണ് ഷോൾസ് പറഞ്ഞത്. അഭിഭാഷകയായ നാൻസി ഫെയ്‌സർ രാജ്യത്തെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായി. അവർ സെൻട്രൽ സ്റ്റേറ്റായ ഹെസ്സെയിലെ പാർട്ടി ശാഖയുടെ ചുമതലയും ആഭ്യന്തര മന്ത്രി എന്ന നിലയിൽ രാജ്യത്തെ പോലീസ് സേനകളുടെയും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസികളുടെയും മേൽനോട്ടം വഹിക്കും.

    സ്ഥാനമൊഴിയുന്ന നിലവിലെ നീതിന്യായ മന്ത്രി ക്രിസ്റ്റിൻ ലാംബ്രെക്റ്റ് പുതിയ പ്രതിരോധ മന്ത്രിയാകും. ജർമ്മനിയുടെ തുടർച്ചയായ മൂന്നാമത്തെ വനിതാ പ്രതിരോധ മന്ത്രിയാകും ക്രിസ്റ്റിൻ. ആദ്യത്തെ വനിതാ ആഭ്യന്തര മന്ത്രി മാത്രമല്ല, പുതിയ മന്ത്രിസഭയിൽ ജർമ്മനിയുടെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയുമുണ്ട്.

    ഫെമിനിസ്റ്റ്' എന്ന വാക്ക് മെർക്കൽ ഒഴിവാക്കിയിരുന്നെങ്കിലും, ഷോൾസ് അത് സ്വീകരിച്ചു. "ജനസംഖ്യയുടെ പകുതി വീതം സ്ത്രീകളും പുരുഷന്മാരുമാണ്, അതിനാൽ സ്ത്രീകൾക്ക് പകുതി ശക്തി ലഭിക്കണമെന്ന്," അദ്ദേഹം പറഞ്ഞു.
    Published by:Naveen
    First published: