മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ പ്രിയ പത്‌നി മുംതാസിനായി പ്രണയം ചാലിച്ച് നിര്‍മ്മിച്ച വിസ്മയമാണ് താജ്മഹല്‍. താജ്മഹലിനോളം വരില്ലെങ്കിലും വടക്കന്‍ ബോസ്‌നിയയിലും ഇത്തരമൊരു പ്രണയ സ്മാരകം നിലകൊള്ളുന്നുണ്ട്. 72 വയസ്സുള്ള വോജിന്‍ ക്യുസിക് ആണ് സെര്‍ബാക്കിലുള്ള ഈ കെട്ടിടം പണികഴിപ്പിച്ചത്. പച്ചനിറമുള്ള മുഖപ്പും ചുവന്ന മെറ്റല്‍ മേല്‍ക്കൂരയുമാണ് ഈ വിടിനുള്ളത്. തന്റെ ഭാര്യയുടെ ആഗ്രഹപ്രകാരം ഒരു പൂർണവൃത്തത്തിൽ കറക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്യുസിക്ക് ഈ വീട് പണിതത്.
“എനിക്ക് പ്രായമായതിന് ശേഷം എന്റെ കുട്ടികൾ കുടുംബ ബിസിനസ്സ് ഏറ്റെടുത്തിരുന്നു. അപ്പോഴാണ് ഭാര്യയുടെ ആഗ്രഹം നിറവേറ്റുന്നതിന് മതിയായ സമയം എനിക്ക് ലഭിച്ചത്.”, ക്യൂസിക് പറയുന്നു. താന്‍ ആഗ്രഹിക്കുമ്പോഴെല്ലാം മുറികളുടെ സ്ഥാനം മാറ്റാന്‍ സാധിക്കുന്ന തരം വീടായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നതെന്ന് ക്യൂസിക് പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ വിവാഹിതരായ സമയത്ത്, ക്യൂസിക് ഒരു സാധാരണ വീട് നിര്‍മ്മിച്ചിരുന്നു. അവിടെയായിരുന്നു ഇവര്‍ കഴിഞ്ഞതും മൂന്ന് മക്കളെ വളര്‍ത്തിയതുമൊക്കെ. അക്കാലത്ത്, തങ്ങളുടെ കിടപ്പുമുറികള്‍ സൂര്യന് അഭിമുഖമായി വരണമെന്ന് ഭാര്യ ല്യൂബിക ആഗ്രഹിച്ചിരുന്നു. അതിനാല്‍ അന്ന് അങ്ങനെതന്നെ മുറി പണികഴിപ്പിക്കുകയും ചെയ്തു. എന്നാൽ, അതോടെ അവരുടെ സ്വീകരണമുറി റോഡിന്റെ ദിശയിൽ നിന്ന് വ്യത്യസ്തമായ ദിശയിലേക്ക് അഭിമുഖീകരിക്കുന്ന നിലയിലേക്ക് വന്നു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍, തനിക്ക് വീടിന്റെ മുറ്റത്തേക്ക് വരുന്ന ആളുകളെ കാണാന്‍ സാധിക്കുന്നില്ല എന്ന് ഭാര്യ പരാതി പറഞ്ഞതോടെ ക്യുസിക്കിന് വീണ്ടും വീട് മാറ്റിപ്പണിയേണ്ടി വന്നു.
“തുടർന്ന് സ്വീകരണമുറിയ്ക്കായി ഞങ്ങളുടെ രണ്ട് കിടപ്പുമുറികൾക്കിടയിലുള്ള മതിൽ പൊളിച്ചുമാറ്റേണ്ടി വന്നു. എല്ലാ (ഇലക്ട്രിക്കൽ) ഇൻസ്റ്റാളേഷനുകളും അതിനുവേണ്ടി മാറ്റി സ്ഥാപിക്കേണ്ടതായും വന്നു. ഇത് വളരെ അധ്വാനം ആവശ്യപ്പെടുന്ന ഒരു ജോലിയായിരുന്നു, അതിന് എന്റെ സമയവും പണവും ഏറെ ചെലവാക്കേണ്ടി വന്നു, പക്ഷേ അവൾ ആഗ്രഹിച്ചത് പോലെ ഞാൻ ചെയ്തു”, ക്യൂസിക് പറയുന്നു.
ആറ് വർഷം മുമ്പ്, ക്യൂസിക്കിന്റെ ഒരു മകൻ വിവാഹിതനായി. അപ്പോൾ ക്യൂസിക്കും ഭാര്യയും താഴത്തെ നിലയിലേക്ക് മാറുകയും മകനെയും ഭാര്യയെും മുകൾ നിലയിൽ താമസിക്കാൻ അനുവദിക്കുകയും ചെയ്തു. “ആ സമയത്ത് ഒരിക്കൽ കൂടി താഴത്തെ നിലയിലെ ചില ഭിത്തികൾ എനിക്ക് പൊളിക്കേണ്ടി വന്നു. ആ സമയത്ത്, അവളുടെ മനസ്സ് വീണ്ടും മാറുന്നതിന് മുൻപ്, അവളുടെ ഇഷ്ടപ്രകാരം കറക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു പുതിയ വീട് പണിയാൻ ഞാൻ തീരുമാനിച്ചു,” ക്യൂസിക് പറയുന്നു.
ക്യൂസികിന് കോളേിൽ പോയി പഠിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടും, തന്റെ ഭാര്യക്ക് വേണ്ടി, ഇലക്ട്രിക് മോട്ടോറുകളും ഒരു പഴയ സൈനിക ഗതാഗത വാഹനത്തിന്റെ ചക്രങ്ങളും ഉപയോഗിച്ച് സ്വയം കറങ്ങുന്ന ഒരു വീട് രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യാൻ ക്യൂസിക്കിന് സാധിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.