• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

ഔന്നിത്യത്തിന്റെ നിറവിൽ ഒമാൻ നവോത്ഥാന ദിനം


Updated: July 24, 2018, 11:32 AM IST
ഔന്നിത്യത്തിന്റെ നിറവിൽ ഒമാൻ നവോത്ഥാന ദിനം

Updated: July 24, 2018, 11:32 AM IST
മസ്ക്കറ്റ്: ഒരുകാലത്ത് അയൽ രാജ്യങ്ങളായ യുഎഇയും സൌദി അറേബ്യയുമൊക്കെ വികസനത്തിന്‍റെ പുത്തൻ പന്ഥാവ് തെളിച്ച് മുന്നേറിയപ്പോൾ ഇതൊന്നുമറിയാതെ മുരടിപ്പിന്‍റെ പടുകുഴിയിലായിരുന്നു ഒമാൻ. എന്നാൽ 1970 ജൂൺ 23ന് സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ നേതൃത്വത്തിൽ ഒമാൻ പുതിയൊരു തുടക്കമിട്ടു. വികസനത്തിന്‍റെ സാംസ്ക്കാരിക ഉന്നതിയുടെയും പുത്തൻ തുടക്കം. ഇവിടെനിന്നാണ് ഇന്നുകാണുന്ന സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന രാഷ്ട്രത്തിലേക്കുള്ള വളർച്ച തുടങ്ങുന്നത്. സ്വദേശി-വിദേശി വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുകൊണ്ടാണ് സുൽത്താൻ പുതിയൊരു നവോത്ഥാനരാജ്യം പടുത്തുയർത്തിയത്. അന്നുമുതൽ എല്ലാ ജൂൺ 23നും ഒമാൻ നവോത്ഥാന ദിനം സമുചിതമായി കൊണ്ടാടാറുണ്ട്.

രാജ്യത്തെ ഐക്യവും സമാധാനവും ഒപ്പം ജനങ്ങളുടെ സുരക്ഷയും വിളിച്ചോതുന്നു ആഘോഷം. ജനങ്ങൾ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭരണാധികാരി രാജ്യത്തിനായി വലിയ സംഭാവനകളുടെ ഓർമപുതുക്കലായാണ് നവോത്ഥാനദിനം ആചരിക്കുന്നത്. ഇത്തവണയും പ്രൌഢി ഒട്ടും ചോരാതെയാണ് ഒമാനിലെ നവോത്ഥാന ദിനാചരണം. നവോത്ഥാനരാജ്യം കെട്ടിപ്പടുത്തിയതിന് ജനങ്ങൾ സുൽത്താന് നന്ദി പറയുന്നു. വിവിധ രാഷ്ട്രത്തലവൻമാരും ഒമാൻ സുൽത്താന് ആശംസകൾ അറിയിക്കുന്നു. ഇന്ന് രാജ്യത്ത് പൊതു അവധിയായിരുന്നു.

1970 മുതൽ ഇങ്ങോട്ട് ധ്രുതഗതിയിലായിരുന്നു ഒമാന്‍റെ വളർച്ച. വിവിധ പദ്ധതികൾ ചിട്ടയായി നടപ്പാക്കിയാണ് ഒമാൻ സർവമേഖലയിലും പുരോഗതി കൈവരിച്ചത്. വികസന പദ്ധതികൾ ഇപ്പോഴും തുടരുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച പദ്ധതി ലക്ഷ്യമിട്ടതിനേക്കാൾ വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 33000ലേറെ സ്വദേശികൾക്ക് വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്. തൻഫീദ് എന്ന സാമ്പത്തിക പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത്യാധുനിക നിലവാരത്തിലുള്ള പുതിയ മസ്ക്കറ്റ് വിമാനത്താവളം ലോകത്തിന് മുന്നിൽ ഒമാന്‍റെ അഭിമാനം ഉയർത്തുന്നതാണ്. ദുബായിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന ബാത്തിന എക്സ്പ്രസ് വേയാണ് മറ്റൊരു പ്രധാന പദ്ധതി.
Loading...

വികസനത്തിനൊപ്പം ഒമാന്‍റെ നയതന്ത്ര ഇടപെടലുകളും കൈയടി നേടുന്നതാണ്. ഗൾഫ് മേഖലയിലെ ചേരിതിരിവുകൾക്കിടയിലും പക്ഷം പിടിക്കാതെയാണ് ഒമാൻ മുന്നോട്ടുപോകുന്നത്. ദൃഢവും ധീരവുമായ നിലപാട് കൈക്കൊള്ളുന്ന ഒമാൻ സുൽത്താൻ ഖാബുസ് ബിൻ സഈദിന് ഏറെ ആദരവാണ് മറ്റ് ഭരണാധികാരികളിൽനിന്ന് ലഭിക്കുന്നത്. നവോത്ഥാന കാലം മുതൽക്കേ വിദേശ ബന്ധം മെച്ചപ്പെട്ട നിലയിൽ പരിപാലിക്കുന്നതിൽ ഒമാൻ ലോകത്തിന് തന്നെ മാതൃകയാണ്.

എല്ലാത്തിലും ഉപരി ആയിരകണക്കിന് ഇന്ത്യക്കാർ ഉൾപ്പടെയുള്ള പ്രവാസി സമൂഹത്തോടുള്ള ഒമാൻറെ സ്നേഹവും കരുതലും തിരിച്ച് സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന രാഷ്ട്രത്തിനും സുൽത്താനും പ്രവാസികൾ നൽകുന്ന ആദരവും ശ്രദ്ധേയമാണ്. പ്രവാസികളുടെ സുരക്ഷ, ജീവിതസാഹചര്യം എന്നിവയിലൊക്കെ ഒമാൻ ഭരണനേതൃത്വം പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. അതിനാൽ സ്വദേശികൾക്കൊപ്പം ജീവിതം കെട്ടിപ്പടുക്കാൻ ഒമാനിലെത്തിയ പ്രവാസി സമൂഹവും നവോത്ഥാനദിനം അതിന്‍റെ എല്ലാ സവിശേഷതകളോടുംകൂടിയാണ് കൊണ്ടാടുന്നത്.

 
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍