• HOME
 • »
 • NEWS
 • »
 • world
 • »
 • Imran Khan | വനിതാ ജഡ്ജിക്കെതിരായ വിവാദ പരാമര്‍ശം പിൻവലിക്കാൻ തയ്യാറെന്ന് ഇമ്രാൻ ഖാൻ

Imran Khan | വനിതാ ജഡ്ജിക്കെതിരായ വിവാദ പരാമര്‍ശം പിൻവലിക്കാൻ തയ്യാറെന്ന് ഇമ്രാൻ ഖാൻ

താന്‍ പറഞ്ഞ വാക്കുകള്‍ ഉചിതമല്ലാത്തതിനാല്‍ അത് തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് ഖാന്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ പറഞ്ഞു.

 • Last Updated :
 • Share this:
  വനിതാ ജഡ്ജിക്കെതിരെയുളള (women judge) വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ പാകിസ്ഥാന്‍ (pakistan) മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (Imran Khan) സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മാപ്പ് പറയുന്നതില്‍ നിന്ന് അദ്ദേഹം പിന്മാറി. ഈ മാസം ആദ്യം ഇസ്ലാമാബാദില്‍ (Islamabad) നടന്ന ഒരു റാലിക്കിടെ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഇമ്രാന്‍ ഖാന്റെ സഹായി ഷഹബാസ് ഗില്ലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഒരു വനിതാ മജിസ്ട്രേറ്റ്, പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രീയ എതിരാളികള്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് പ്രസംഗത്തിലൂടെ അദ്ദേഹം ഭീഷണിപ്പെടുത്തി.

  ക്യാപിറ്റല്‍ പോലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗില്ലിനെ രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഇമ്രാന്‍ ഖാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തിയത്. 'അവര്‍ക്കെതിരെ നടപടിയെടുക്കും തയാറായിരിക്കൂ' എന്നാണ് ഇമ്രാന്‍ ഖാന്‍ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയത്. അതേസമയം, പ്രസംഗത്തില്‍ പോലീസിനെയും ജുഡീഷ്യറിയെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയതിന് തീവ്രവാദ വിരുദ്ധ നിയമപ്രകാരം ഖാനെതിരെ കേസെടുക്കുയും ചെയ്തിരുന്നു.

  തുടര്‍ന്ന് ജസ്റ്റിസ് മൊഹ്സിന്‍ അക്തര്‍ കയാനി അധ്യക്ഷനായ ജസ്റ്റിസുമാരായ ബാബര്‍ സത്താര്‍, മിയാംഗല്‍ ഹസന്‍ ഔറംഗസേബ് എന്നിവരടങ്ങിയ മൂന്നംഗ ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്സി) ബെഞ്ചാണ് ഖാനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

  അതേസമയം, ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അയച്ച രേഖാമൂലമുള്ള പ്രതികരണത്തില്‍ ചൗധരി ഒരു ജുഡീഷ്യല്‍ ഓഫീസറായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഖാന്‍ പറഞ്ഞത്. താന്‍ പറഞ്ഞ വാക്കുകള്‍ ഉചിതമല്ലാത്തതിനാല്‍ അത് തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് ഖാന്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ പറഞ്ഞു.

  താന്‍ കോടതിയലക്ഷ്യമായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും താന്‍ ഒരു ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന് കാണിക്കുന്നതിനായി റാലിയിലെ ചില ഭാഗം മാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുകയാണെന്നും ഖാന്‍ പറഞ്ഞു. ഇതിന് പുറമെ, ഒരു ജഡ്ജിയുടെയോ, പൊതുപ്രവര്‍ത്തകന്റെയോ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാന്‍ ഓരോ പൗരനും നിയമപരമായ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഒഴിവാക്കണമെന്നും കോടതിയലക്ഷ്യ നടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

  അതേസമയം, ഇതിനിടെ ഖാന് ആഗസ്റ്റ് 25 വരെ ഇസ്ലാമാബാദ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഖാനെതിരെ കേസെടുക്കുന്നതിന് സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രി സനാ ഉല്ല നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സൈന്യത്തെയും മറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഖാന്റെ പ്രസംഗമെന്നും അവര്‍ പറഞ്ഞു. ആറ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ലാസ്ബെല സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

  ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിന് പാക്കിസ്ഥാനില്‍ വിലക്കും ഏര്‍പ്പെടുത്തി. ടിവി ചാനലുകളില്‍ ഈ പ്രസംഗങ്ങള്‍ ഇനി കാണിക്കരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്ന തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ചാനലുകള്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.
  Published by:Amal Surendran
  First published: