• HOME
  • »
  • NEWS
  • »
  • world
  • »
  • യുകെയിലെ ബിർമിംഗ്ഹാമിൽ കത്തി ആക്രമണം; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

യുകെയിലെ ബിർമിംഗ്ഹാമിൽ കത്തി ആക്രമണം; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

സ്ത്രീ ഉൾപ്പെടെഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച 12.30ഓടെയാണ് ആക്രമണം ഉണ്ടായത്.

birmingham attack

birmingham attack

  • Share this:
    ബിർമിംഗ്ഹാം: യുകെയിലെ ബിർമിംഗ്ഹാമിലുണ്ടായ കത്തി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ത്രീ ഉൾപ്പെടെഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച 12.30ഓടെയാണ് ആക്രമണം ഉണ്ടായത്. കത്തിയാക്രമണത്തിന്റെ ഒന്നിലേറെ സംഭവങ്ങളാണ് ബിര്‍മിംഗ്ഹാമില്‍ റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്.

    അതേസമയം എന്താണ് സംഭവിച്ചതെന്നറിയാനുള്ള അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. രണ്ട് മണിക്കൂറോളം കത്തി ആക്രമണം നീണ്ടതായാണ് റിപ്പോർട്ടുകൾ.



    ഒരാളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് തീവ്രവാദബന്ധം ഇല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ച് വരുന്നതായി പൊലീസ് പറഞ്ഞു. ഇതൊരു സുപ്രധാന സംഭവം ആണെന്ന് ബ്രിട്ടീഷ് പൊലീസ് പറഞ്ഞു.



    ജൂൺ 26 ന് സ്കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയിൽ നടന്ന സമാന സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
    Published by:Gowthamy GG
    First published: